കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 വയസായ മകള്‍ വാടക നല്‍കുന്നില്ല; പരാതിയുമായി മാതാപിതാക്കള്‍ കോടതിയില്‍; പിന്നെ നടന്നത്‌

Google Oneindia Malayalam News

പണ്ടൊക്കെ കൂട്ടുകുടുംബം ആയിരുന്നു. അച്ഛൻ‌, അമ്മ, മക്കൾ, അമ്മാവൻ, അമ്മായി അങ്ങനെ നീളും അം​ഗങ്ങളുടെ എണ്ണം. പിന്നീടത് സൗകര്യാർഥം അണുകുടുംബങ്ങളിലേക്ക് മാറി. അച്ഛൻ, അമ്മ., മക്കൾ എന്നിവരടങ്ങിയ ചെറിയ ഒരു കുടുംബം. കുട്ടികളുടെ കാര്യത്തിൽ കൂടുൽ ശ്രദ്ധ കൊടുക്കാനും അവർക്ക് ആവശ്യമുള്ളതൊക്കെ വാങ്ങിക്കൊടുക്കാനൊക്കെ കൂട്ടുകുടുംബത്തെക്കാൾ നല്ലത് അണുകുടുംബം ആണെന്ന് ചിന്തിച്ചാണ് പലരും അണുകുടുംബങ്ങളിലേക്ക് മാറുന്നത്. ഇവിടെ പറഞ്ഞുവരുന്നത്. കൂട്ടു കുടുംബത്തെയോ അണു കുടുംഹത്തേയോ കുറിച്ചല്ല. മറിച്ച് നമ്മൾ മക്കൾക്ക് കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ച്.

നമ്മുടെ രീതി വെച്ച് കുട്ടികൾ പഠിച്ച് ജോലിയൊക്കെ കിട്ടുന്നതുവരെ അവരുടെ കാര്യങ്ങൾ നോക്കുന്നത് മാതാപിതാക്കളാണ്. ചില രാജ്യങ്ങളിൽ സ്കൂളിൽ പഠിക്കുന്ന സമയത്തുതന്നെ കുട്ടികൾ പണിയെടുത്ത് പണം കണ്ടെത്താറുമുണ്ട്. ഇപ്പോൾ ഒരു അച്ഛനും അമ്മയും തങ്ങളുടെ മകൾക്കെതിരെ ഒരു പരാതി നൽകിയിരിക്കുതയാണ്. കാരണം കേട്ടാൽ നമ്മൾ അന്തംവിടും.

1

മകൾക്കെതിരെ അച്ഛനും അമ്മയും പരാതി കൊടുത്തത് എന്തിനാണെന്നോ . പ്രായപൂർത്തിയായ ശേഷവും ഒപ്പം താമസിക്കുന്ന മകൾ തങ്ങൾക്ക് വാടക നൽകുന്നില്ല എന്നതാണ് ഇവരുടെ പരാതി. പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ വിക്ടോറിയ സ്വദേശികളായ മാതാപിതാക്കൾ. 22 വയസ്സ് പ്രായമായ മകൾക്ക എതിരെയാണ് മാതാപിതാക്കളുടെ പരാതി കൊടുത്തത്. കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത്. പ്രായപൂർത്തിയെത്തിയ ശേഷവും മകൾ മറ്റൊരിടത്തേക്ക് മാറി താമസിക്കാൻ തയ്യാറായില്ലെന്നും അതിനാൽ വാടക മകളും നൽകണമെന്നതാണ് മാതാപിതാക്കളുടെ ആവശ്യം. ഇതിന് മകൾ സമ്മതിക്കാത്തിനെ തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.

വാപ്പയുടെ തോളില്‍ ഇരുന്ന് രാഹുല്‍ജി എന്ന് കുട്ടി..വിളി കേട്ട രാഹുല്‍ ചെയ്തതോ!! വൈറല്‍വാപ്പയുടെ തോളില്‍ ഇരുന്ന് രാഹുല്‍ജി എന്ന് കുട്ടി..വിളി കേട്ട രാഹുല്‍ ചെയ്തതോ!! വൈറല്‍

2

പക്ഷേ പണി കിട്ടിയത് മാതാപിതാക്കൾക്ക് ആണ്. പരാതി പരിഗണിച്ച കോടതി കേസ് തള്ളിക്കളയുകയായിരുന്നു. ഇരുകക്ഷികളും തമ്മിൽ ഔദ്യോഗികമായി വാടക കരാർ ഉണ്ടാക്കിയിട്ടില്ല എന്നതാണ് കേസ് തള്ളിക്കളയാനുള്ള കാരണമായി കോടതി പറഞ്ഞത്. മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന മക്കൾ നിർബന്ധമായും വാടക നൽകിയിരിക്കണം എന്ന് നിയമം അനുശാസിക്കുന്നില്ല എന്നും കോടതി പറഞ്ഞു. അതേസമയം മക്കളെ ഒപ്പം പാർപ്പിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്ക് ഇല്ല എന്നും കോടതി പറഞ്ഞു.

കോണ്ടവും വേണോ? വിദ്യാര്‍ഥിനിയോട് ഐഎഎസ് ഓഫീസര്‍; കലക്കന്‍ മറുപടി നല്‍കി വിദ്യാര്‍ഥിനികോണ്ടവും വേണോ? വിദ്യാര്‍ഥിനിയോട് ഐഎഎസ് ഓഫീസര്‍; കലക്കന്‍ മറുപടി നല്‍കി വിദ്യാര്‍ഥിനി

3

കാരണത്തോടെയും അല്ലാതെയും ഏതുസമയത്തും പ്രായപൂർത്തിയായ മക്കളെ വീട്ടിൽ നിന്നും പുറത്താക്കാനുള്ള അവകാശവും മാതാപിതാക്കൾക്ക് ഉണ്ട് എന്നും കോടതി പറഞ്ഞു. കോടതിവിധി വന്നതോടെ ഇനിയും മകൾ വാടക നൽകുന്നില്ലെങ്കിൽ വീട്ടിൽനിന്ന് പുറത്താക്കാനുള്ള നീക്കത്തിലാണ് മാതാപിതാക്കൾ. അതേസമയം വീട്ടിൽ തുടരാൻ യുവതിക്ക് ഒത്തുതീർപ്പല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല എന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധനായ റിചാർഡ് സാവിൽ അഭിപ്രായപ്പെടുന്നത്.

4

വാടക നൽകുന്നത് സംബന്ധിച്ചും വീട്ടിലെ പെരുമാറ്റം സംബന്ധിച്ചും മതാപിതാക്കളുമായി ധാരണയിൽ എത്തുകയോ അല്ലാത്തപക്ഷം വീട്ടിൽ നിന്നും മാറുന്നതിനായി ഇരുകൂട്ടരും ചേർന്ന് ഒരു തീയതി നിശ്ചയിക്കുകയോ ചെയ്യുന്നതാണ് മുന്നിലുള്ളത്. ജീവിതച്ചിലവ് മുൻപത്തേതിനേക്കാൾ ഉയർന്നിരിക്കുന്ന സാഹചര്യമായതിനാൽ ഈ മാതാപിതാക്കളുടെ ആവശ്യം ന്യായം ആണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കേസില്‍പ്പെട്ടിട്ടും വിജയ് ബാബുവിനെ വിലക്കാത്തത് എന്തുകൊണ്ട്? കാരണം തുറന്നുപറഞ്ഞ് എം രഞ്ജിത്ത്‌കേസില്‍പ്പെട്ടിട്ടും വിജയ് ബാബുവിനെ വിലക്കാത്തത് എന്തുകൊണ്ട്? കാരണം തുറന്നുപറഞ്ഞ് എം രഞ്ജിത്ത്‌

English summary
Australia: 22-year-old daughter not paying rent, Parents filed a complaint against her, here is what the court said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X