കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നശേഷിക്കാരന്‍ അധ്യാപകന് വന്‍ ഭാഗ്യം, 60 ലക്ഷം ലോട്ടറിയടിച്ചു; പക്ഷേ പെന്‍ഷന്‍ പകുതിയാവും!!

Google Oneindia Malayalam News

സിഡ്‌നി: ഭാഗ്യം എന്നത് ആരും ഉണ്ടാറാകുള്ള കാര്യമാണ്. ലോട്ടറി ടിക്കറ്റുകളുടെ കാര്യവും അങ്ങനെയാണ്. എപ്പോള്‍ അടിക്കുമെന്് പറയാനാവില്ല. എന്നാല്‍ ഓസ്‌ട്രേലിയയിലുള്ള ഒരു മധ്യവയസ്സ്‌കന് ലക്ഷങ്ങളാണ് ലോട്ടറിയായി അടിച്ചിരിക്കുന്നത്. ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ സംഭവം. എന്നാല്‍ ഈ സന്തോഷം പൂര്‍ണമായി ഈ ഭിന്നശേഷിക്കാരന്‍ കൂടിയായ ഓസ്‌ട്രേലിയന്‍ അധ്യാപകന് അനുഭവിക്കാന്‍ സാധിക്കില്ല.

ഈ തുക പൂര്‍ണമായി ഇയാളുടെ കൈകളിലേക്ക് എത്തില്ല. അതിനുള്ള കാരണം കേട്ട് പണം വാങ്ങാനെത്തിയ അധ്യാപകന്‍ ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: CraigHill01

ഭിന്നശേഷിക്കാരനായ ഈ അധ്യാപകന് 60000 ഡോളറാണ് ലോട്ടറി അടിച്ചത്. ഓസ്‌ട്രേലിയന്‍ ലോട്ടറി സ്‌കീം വഴിയാണ് ഇയാള്‍ക്ക് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുക. എന്നാല്‍ ഓരോ രാഴ്ച്ച കൂടുമ്പോള്‍ 500 ഡോളര്‍ വീതം ഈ തുകയില്‍ നിന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ലോട്ടറി അടിച്ച് കിട്ടുന്ന പണം മുഴുവനും നികുതി അടയ്‌ക്കേണ്ടതില്ലെന്നാണ് നിയമം. എന്നിട്ടും പണം പിടിക്കുന്നില്‍ യുവാവ് അകെ നിരാശനാണ്. ക്രെയ്ഗ് ഹില്‍ എന്ന 61കാരനായ ഒരേസമയം സന്തോഷവും സങ്കടവും ഒരുമിച്ചുണ്ടായത്.

2

image credit: CraigHill01

ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍

എന്നാല്‍ ക്രെയിഗിന് എന്തുകൊണ്ട് പണം നഷ്ടമാന്നുവെന്ന് മനസ്സിലായിട്ടില്ല. ഇത് മനസ്സിലാക്കിയപ്പോവാണ് അമ്പരന്നത്. അടുത്ത വര്‍ഷമാണ് ക്രെയിഗിന് ഈ പണം ലഭിക്കുക. ഇയാളുടെ ദ്വൈവാരാന്ത ഭിന്നശേഷി പെന്‍ഷ വല്ലാതെ കുറഞ്ഞിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് പറയുന്നത് ഈ തുകയ്ക്ക് നികുതി ഒന്നുമില്ലെന്നാണ്. അതായത് എത്രയാണോ അടിച്ചത്, അത്രയും തുക ഇയാള്‍ക്ക് ലഭിക്കുമെനനാണ്. എന്നാല്‍ പെന്‍ഷന്‍ പകുതിയായി കുറയും. നേരത്തെ 821 ഡോളറാണ് ക്രെയിഗിന് ലഭിച്ചിരുന്നത്.

3

ഇലോണ്‍ മസ്‌കിന്റെ ആഢംബരങ്ങള്‍ അവസാനിക്കുന്നില്ല....70 മില്യണ്‍ ചെലവിട്ടു, വാങ്ങിയത് പ്രൈവറ്റ് ജെറ്റ്ഇലോണ്‍ മസ്‌കിന്റെ ആഢംബരങ്ങള്‍ അവസാനിക്കുന്നില്ല....70 മില്യണ്‍ ചെലവിട്ടു, വാങ്ങിയത് പ്രൈവറ്റ് ജെറ്റ്

ക്രെയിഗിന് ഇനി മുതല്‍ 328.30 ഡോളര്‍ മാത്രമാണ് ഭിന്നശേഷി പെന്‍ഷനായി ലഭിക്കുക. ഇയാള്‍ക്ക് മാസം നല്‍കേണ്ട ലോട്ടറി തുകയാണ് പ്രശ്‌നമായത്. സ്ഥിരമായി ലോട്ടറി ഗെയിം കളിക്കുന്നത് കൊണ്ട് ക്രെയിഗിനെ പ്രൊഫഷണലായ ചൂതാട്ടക്കാരനായിട്ടാണ് സോഷ്യല്‍ സെക്യൂരിറ്റി പേമെന്റ്‌സ് സര്‍വീസ് പരിഗണിക്കുന്നത്. ഈ വിഷയം പുനപ്പരിശോധിക്കണമെന്ന് ക്രെയിഗ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കീസോഫ്രീനിയ അടക്കമുള്ള ഭിന്നശേഷി പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണ് ക്രെയിഗ്. ലോട്ടറി അടിച്ചത് കൊണ്ട് ഇത്രയും പണം പിടിക്കരുതെന്നാണ് ക്രെയിഗിന് പറയാനുള്ളത്.

4

എന്നാല്‍ പുനപ്പരിശോധന കൊണ്ട് വേറെ തിരിച്ചടിയാണ് ഉണ്ടായത്. ഭാര്യയുടെ അലവന്‍സും വെട്ടിക്കുറയ്ക്കുകയാണ് ഇതിലൂടെ ഉണ്ടായത്. സെന്റര് ലിങ്കിനെ വിളിച്ചപ്പോള്‍ അവര്‍ പറയുന്നത്, ലോട്ടറി പണം മാസത്തിലാണ് ലഭിക്കുക. അത് ചൂതാട്ടത്തില്‍ നിന്നുള്ള വരുമാനമായിട്ടാണ് കണക്കാകുകയെന്നാണെന്നും ക്രെയിഗ് പറഞ്ഞു. 20 വര്‍ഷത്തിനിടെ ചൂതാട്ടത്തിലൂടെയുള്ള നഷ്ടം ഇതില്‍ കുറയ്ക്കാനാവുമോ എന്ന് ചോദിച്ചപ്പോള്‍, ലോട്ടറി അടിച്ചപ്പോള്‍ മാത്രമാണ് നിങ്ങള്‍ ചൂതാട്ടക്കാരനായത് എന്നാണ് അവര്‍ മറുപടി നല്‍കിയത്.

5

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

സെന്റര്‍ലിങ്ക് സ്റ്റാഫ് ഈ തീരുമാനം പുനപ്പരിശോധനയ്ക്ക് നല്‍കാമെന്ന് ക്രെയ്ഗിനെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ക്രെയ്ഗിന് ലഭിക്കുന്ന പെന്‍ഷന്‍ രേഖകള്‍ ഇവര്‍ ഓഡിറ്റ് ചെയ്യും. മറ്റേതെങ്കിലും മാര്‍ഗത്തില്‍ ഈ പണം നല്‍കാമോ എന്ന് ക്രെയിഗ് ലോട്ടറി അധികൃതരോടും ചോദിച്ചു. എന്നാല്‍ അവര്‍ അത് അംഗീകരിച്ചില്ല. താനൊരു ചൂതാട്ടക്കാരനല്ല. പവര്‍പോള്‍ ടിക്കറ്റിന് ഉയര്‍ന്ന തുക കിട്ടുന്നത് കൊണ്ടാണ് അതില്‍ മത്സരിച്ചത്. കുതിരയോട്ടമോ കസിനോയിലോ താന്‍ ചൂതാട്ടം നടത്തുന്നില്ലെന്നും ക്രെയിഗ് പറഞ്ഞു. ലോട്ടറി തുക അനിശ്ചിത കാലത്തേക്ക് ഒരാള്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ കുറച്ച് തുക തങ്ങള്‍ പിടിക്കുമെന്നാണ് സോഷ്യല്‍ സര്‍വീസ് പെന്‍ഷന്‍ വിഭാഗം വെളിപ്പെടുത്തുന്നത്.

English summary
australia: 61 year old man won a lottery of 60 lakh but his pension cut to half goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X