• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹമോചനത്തിന് ശേഷം പലരുമായി ഡേയ്റ്റിംഗ്; ഒടുവില്‍ ഒട്ടും പ്രതീക്ഷിക്കാത്ത അക്കാര്യം നടന്നു

Google Oneindia Malayalam News

പ്രണയം തോന്നാന്‍ സെക്കന്റുകള്‍ പോലും വേണ്ടെന്ന് പറയാറില്ലേ ശരിയാണ്..പ്രണയിക്കുക എന്നുപറയുന്നത് വളരെ രസമുള്ള പരിപാടിയാണ്... യൗവനം പ്രണയസുലഭം ആണെന്നാണല്ലോ.. പക്ഷേ പ്രണയിച്ച് കഴിഞ്ഞ് വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോഴാണ് അവിടെ പല പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. ഒരുപക്ഷേ തങ്ങള്‍ പ്രണയിച്ചാണ് വിവാഹം ചെയ്തതെന്ന കാര്യം പോലും മറന്നുപോകും.

പിന്നെ വഴക്കായി ഡിവോഴ്‌സായി പരസ്പരം കാണാതെയായി...അങ്ങനെ പോകും കാര്യം..ഇനി പറയാന്‍ പോകുന്നത് പ്രണയിച്ചു കല്യാണം കഴിച്ച രണ്ടുപേരുടെ വിവാഹമോചനത്തെക്കുറിച്ചാണ്..പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ക്കിടയില്‍ ഒരു ട്വിസ്റ്റ് ഉണ്ടായി..അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആകും ഇത്...സംഭവം എന്താണെന്ന് അറിയണ്ടേ..വിശദമായി അറിയാം..

1


2002 മുതലാണ് ഇവരുടെ കഥ തുടങ്ങുന്നത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഇവര്‍ സൗഹൃദത്തിലാവുകയും പിന്നീട് അത് വളര്‍ന്നവളര്‍ന്ന് പ്രണയത്തിലെത്തുകയും ചെയ്തു. പിന്നീട് വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ ഡാനിയല്‍ കര്‍ട്ടിസും ടിം കര്‍ട്ടിസും തീരുമാനിക്കുന്നു. 2004 ല്‍ രണ്ടപേരും വിവാഹിതരായി. 2015 ല്‍ വിവാഹമോചനം നേടുകയും ചെയ്തു. എന്നാല്‍ ഇവിടം കൊണ്ട് കഥ അവസാനിക്കുന്നില്ല...
ഓസ്‌ട്രോലിയയിലാണ് സംഭവം.

2

'2004 ജനുവരിയില്‍, ഞങ്ങളുടെ ആദ്യ ഡേയ്റ്റിന് ശേഷം കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം, ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായി, 18 മാസങ്ങള്‍ക്ക് ശേഷം, ടിം എന്റെ കുട്ടികളെ ഔദ്യോഗികമായി ദത്തെടുത്തു,' ഡാനിയല്‍ news.com.au പറഞ്ഞു. പിന്നീട് ഇവര്‍ക്ക് രണ്ട് പേര്‍ക്കും കൂടി അങ്ങനെ മുന്ന് കുട്ടികളായി സന്തോഷകത്തോടെ മുന്നോട്ടുപോകുകയായിരുന്നു.2012ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഈ ദമ്പതികളെ ബാധിച്ചു, ഇത് ടിമ്മിനെ ദീര്‍ഘനേരം ജോലി ചെയ്യുന്നതിലേക്ക് നയിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം കുറഞ്ഞുകുറഞ്ഞുവന്നു. ഒടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു..

3


'ഏതാനും മാസങ്ങള്‍ക്ക് ശേഷം ടിം വിവാഹമോചന രേഖകള്‍ അയച്ചപ്പോള്‍ എനിക്ക് ആശ്വാസം തോന്നി, മാത്രമല്ല വേദന തോന്നി. പ്രണയം അപ്പോഴും ഉണ്ടായിരുന്നു, പക്ഷേ ദേഷ്യത്തിനും കുറ്റപ്പെടുത്തലിനും അടിയില്‍ ആഴത്തില്‍ കുഴിച്ചിട്ടിരുന്നു, അത് കൊണ്ട് ആ പ്രണയം അനുഭവിക്കാന്‍ കഴിഞ്ഞില്ല,' അവര്‍ പറയുന്നു..
എന്നാല്‍ ഇവരുടെ കുട്ടികള്‍ ഇവരെ രണ്ടുപേരെയും കാണുമായിരുന്നു. ഇരുവര്‍ക്കും അതില്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല.. എന്നാല്‍ ഇരുവരും പര്‌സ്പരം സംസാരിച്ചില്ല...മറ്റുള്ളവരുമായി ഡേയ്റ്റ് ചെയ്യാനും പുതിയ ഒരു ജീവതം കണ്ടെത്താനും ശ്രമിച്ചു..

4

'2017ല്‍, ഞാന്‍ ഒരു കൗണ്‍സിലറുടെ സാഹയം തേടി, എനിക്ക് എപ്പോഴെങ്കിലും സമാധാനം ലഭിക്കണമെങ്കില്‍, ടിമ്മിനോടും ക്ഷമിക്കണമെന്ന് ഞാന്‍ മനസ്സിലാക്കി. അതിനാല്‍, ഞാന്‍ അദ്ദേഹത്തിന് ഒരു ഇമെയില്‍ എഴുതി' ഡാനിയല്‍ പറഞ്ഞു. ആറ് മാസത്തിന് ശേഷം, ടിം ഇമെയിലിന് മറുപടി നല്‍കി, 'എന്തുകൊണ്ടാണ് നമുക്ക് അതിനെക്കുറിച്ച് നേരിട്ട് കാണാനും സംസാരിക്കാനും കഴിയാത്തത്?'
കൂടിക്കാഴ്ച അവരുടെ ഉള്ളില്‍ വീണ്ടും പ്രണയം മൊട്ടിട്ടു.

5

അങ്ങനെ അവർ തമ്മിൽ കാണാനും സംസാരിക്കാനും തുടങ്ങി പഴയ പ്രണയകാലം വീണ്ടും തിരിച്ചുവന്നു. പക്ഷേ ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല. പിന്നീട് തമ്മിൽ പിരിയാൻ പറ്റാത്ത അവസ്ഥയിൽ എത്തി. അങ്ങനെ വേർപിരിഞ്ഞ രണ്ട് പേർ വീണ്ടും വിവാഹിതരയായി. 2019 ൽ ആയിരുന്നു ഇവർ വീണ്ടും വിവാഹം ചെയ്തത്...

English summary
Australia: After several years of divorced couple fall in love again, here is what happened next, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X