Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം അടിച്ചത് 54000, ഒരാഴ്ച്ചയ്ക്കുള്ളില്‍ 5 കോടി, ഓസ്‌ട്രേലിയന്‍ യുവതിക്ക് ഇരട്ട ഭാഗ്യം

കാന്‍ബറ: മുന്നില്‍ വന്ന ഭാഗ്യലക്ഷ്മിയെ ആരെങ്കിലും ഇറക്കിവിടുമോ. ഒരു ഓസ്‌ട്രേലിയന്‍ യുവതിയുടെ കുടുംബം ഏകദേശം അത്തരമൊരു അബദ്ധത്തിന്റെ വക്കിലായിരുന്നു. ഒരാഴ്ച്ചയുടെ വ്യത്യാസത്തില്‍ കോടീശ്വരിയായിരിക്കുകയാണ്. ഒരു യുവതി. എന്നാല്‍ ഈ പണം അവര്‍ക്ക് നഷ്ടപ്പെടാന്‍ അവരുടെ ഭര്‍ത്താവ് തന്നെ കാരണമാകുമായിരുന്നു.

എന്നാല്‍ യുവതിക്ക് ഇത് കൃത്യമായി കുടുംബത്തെ ബോധ്യപ്പെടുത്താനായത് കൊണ്ട് കോടികളാണ് ഇന്ന് യുവതിയുടെ കൈവശമിരിക്കുന്നത്. അതേസമയം തലനാരിഴയ്ക്ക് യുവതിക്ക് ഭാഗ്യത്തെ പിടിച്ച് നിര്‍ത്താനായത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

ദക്ഷിണ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു യുവതിക്കാണ് കോടികള്‍ അടിച്ചിരിക്കുന്നത്. 5 കോടി 44 ലക്ഷത്തില്‍ അധികമാണ് ഇവര്‍ക്ക് ലോട്ടറിയിലൂടെ സമ്മാനമായി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഭാഗ്യം ഇവരുടെ ഭര്‍ത്താവ് കാരണം കൈവിടേണ്ടതായിരുന്നു. ഈ പണം വാങ്ങേണ്ടെന്ന നിലപാടിലായിരുന്നു ഭര്‍ത്താവ്. കേട്ട ഉടനെ യുവതി ഞെട്ടിപ്പോവുകയും ചെയ്തു. ഇത്രയും വലിയ തുക അടിച്ചത് ഭര്‍ത്താവിന് വിശ്വസിക്കാനേ സാധിക്കുന്നുണ്ടായിരുന്നില്ല.

2

ഇവരുടെ ഭര്‍ത്താവ് ഈ ലോട്ടറി തുക അടിച്ചെന്നത് വലിയ തട്ടിപ്പാണെന്നാണ് വിശ്വസിച്ചിരുന്നത്. അതുകൊണ്ട് ഈ യുവതി പറഞ്ഞത് വിശ്വസിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന എക്‌സ് ലോട്ടോ നറുക്കെടുപ്പിന്റെ ടിക്കറ്റാണ് യുവതി വാങ്ങി. ചൊവ്വാഴ്ച്ച രാവിലെയാണ് യുവതി കോടീശ്വരിയായ കാര്യം അറിയുന്നത്. ലോട്ടോ ആപ്പില്‍ കയറി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ തുകയാണ് തനിക്ക് കിട്ടിയിരിക്കുന്നതെന്ന് അറിഞ്ഞത്.

3

യുവതി രണ്ട് ടിക്കറ്റുകളാണ് എടുത്തിരുന്നത്. ഒന്ന് തിങ്കളാഴ്ച്ചത്തേക്കുള്ളതും രണ്ടാമത്തേത് ബുധനാഴ്ച്ചത്തേക്കും ഉള്ളതായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എന്തോ ഒരു തോന്നല്‍ എന്റെ മനസ്സിലേക്ക് വന്നു. അതേ തുടര്‍ന്നാണ് ലോട്ടറി ടിക്കറ്റ് എടുത്തതെന്ന് യുവതി അധികൃതരോട് വ്യക്തമാക്കി. അതേസമയം ഒരാഴ്ച്ചയ്ക്കിടെ യുവതി രണ്ടാം ഭാഗ്യമാണിത്. ഒരാഴ്ച്ച മുമ്പ് 54000 രൂപ അവര്‍ക്ക് ഇന്‍സ്റ്റന്റ് സ്‌ക്രാച്ച് ലോട്ടറിയിലൂടെ ലഭിച്ചിരുന്നു.

4

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

രാത്രിയാണ് ഫലം അറിഞ്ഞത്. താനാകെ ആവേശഭരിതയായി പോയി. ഒരുവശത്ത് ഞെട്ടലുമുണ്ടായിരുന്നു. ഭര്‍ത്താവിനെ രാത്രി ഞാന്‍ വിളിച്ചുണര്‍ത്തി. നമ്മള്‍ക്ക് കോടികള്‍ ലോട്ടറിയടിച്ചെന്ന് പറഞ്ഞു. അത് ഒരു തട്ടിപ്പ് പോലെയുണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞുവെന്നും യുവതി വ്യക്തമാക്കി. പിന്നീട് കൃത്യമായി അന്വേഷിച്ച് ജയം ഉറപ്പിച്ചെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിനെ അത് തട്ടിപ്പല്ലെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും യുവതി വ്യക്തമാക്കി.

5

അതേസമയം വലിയ പ്ലാന്‍ തന്നെ ലോട്ടറി പണം ചെലവിടുന്ന കാര്യത്തില്‍ യുവതിക്കുണ്ട്. വീട് ഒന്ന് പുതുക്കി പണിയാനും മോടി പിടിപ്പിക്കാനുമാണ് ഈ പണം ആദ്യം ചെലവഴിക്കുക. പുതിയൊരു കാരവാനും വാങ്ങാന്‍ പ്ലാനുണ്ട്. എന്നാല്‍ ഇത്രയും വലിയൊരു തുക ലോട്ടറിയടിച്ച കാര്യം ഭര്‍ത്താവിനോട് മാത്രമാണ് താന്‍ പറഞ്ഞതെന്നും യുവതി പറഞ്ഞു. പുതിയൊരു കാരവാന്‍ വാങ്ങി ഓസ്‌ട്രേലിയയില്‍ ആകെ സഞ്ചരിക്കാനാണ് ആഗ്രഹമെന്നും യുവതി വ്യക്തമാക്കി.

6

അതേസമയം 111 കോടിയില്‍ അധികം രൂപ ലോട്ടറിയടിച്ചിട്ടുണ്ട് ഓസ്‌ട്രേലിയയില്‍. ക്യൂന്‍സ്ലാന്‍ഡ്, വിക്ടോറിയ, പശ്ചിമ ഓസ്‌ട്രേലിയ, എന്നിവിടങ്ങളില്‍ നിന്നുള്ള 25 ആളുകള്‍ക്കാണ് ഇത്രയും തുക ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കൊന്നും ലോട്ടറി അടിച്ചെന്ന് പോലും അറിയില്ല. അതുകൊണ്ട് പണം വാങ്ങാന്‍ ഇതുവരെ എത്തിയിട്ടില്ല. ന്യൂസൗത്ത് വെയ്ല്‍സില്‍ മാത്രം 48 കോടിയില്‍ അധികമാണ് ഇതുവരെ ആര്‍ക്കും വാങ്ങാതെ ഇരിക്കുന്നത്.

7

image credit: canada state lottery

അതേസമയം മസാചുസെറ്റ്‌സിലെ വോര്‍സെസ്റ്ററില്‍ നിന്ന് പുതിയൊരു ഭാഗ്യവതി കൂടി ഉണ്ടായിരിക്കുകയാണ്. ഇവര്‍ പത്ത് ഡോളറിന് വാങ്ങിയ ഇന്‍സ്റ്റന്റ് ലോട്ടറി ടിക്കറ്റിന് എട്ട് കോടിയില്‍ അധികം രൂപയാണ് സമ്മാനമായി അടിച്ചിരിക്കുന്നത്. മെലിസ ലവിന്‍ എന്ന യുവതി പവര്‍ബോള്‍ ടിക്കറ്റാണ് വാങ്ങിയത്. പത്ത് മില്യണ്‍ ബോണസ് വിന്‍സ് ഗെയിം ബുക്കിലെ അവസാന ടിക്കറ്റിനാണ് ഇവര്‍ക്ക് സമ്മാനം അടിച്ചിരിക്കുന്നത്. നവംബര്‍ ഒന്‍പതിന് ഇവര്‍ സമ്മാനം വാങ്ങി. അഞ്ച് കോടിയുടെ അടുത്ത് നികുതിയും കഴിഞ്ഞ് ഇവര്‍ക്ക് സമ്മാനമായി കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+