84000 കോടിയുടെ സ്വത്തുണ്ട്, എല്ലാം സ്വന്തം ജോലിക്കാരന് കൈമാറുന്നു, ഈ കോടീശ്വരന്റെ തീരുമാനം വൈറല്‍
കോടികളുണ്ടെങ്കില്‍ ചിലര്‍ ചെയ്യുന്ന കാര്യം നമുക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നതായിരിക്കില്ല. അത്തരത്തിലൊരു പ്രമുഖ കോടീശ്വരനാണ് നിക്കോളാസ് പ്യൂക്ക്. പ്രമുഖ കമ്പനിയായ ഹെര്‍മസിന്റെ സ്ഥാപകനായ തിയറി ഹെര്‍മസിന്റെ പേരക്കുട്ടിയാണ് അദ്ദേഹം. പ്യൂക്ക് ഇപ്പോള്‍ സ്വന്തം സമ്പാദ്യങ്ങളെല്ലാം വെറും തോട്ടക്കാരന് നല്കാന് പോവുകയാണ്. കേട്ടിട്ട് തന്നെ അമ്പരന്ന് പോകുന്നുവല്ലേ.
തന്റെ 51 വയസ്സുള്ള തോട്ടക്കാരനാണ് 11.4 ബില്യണോളം വരുന്ന ആസ്തി നല്കാന് തീരുമാനിച്ചിരിക്കുന്നത്. കാരണം ഈ ജോലിക്കാരനെ നിക്കോളാസ് പ്യൂക്ക് ദത്തെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തന്റെ സമ്പത്തുകളുടെ എല്ലാം അനന്തരാവകാശിയാക്കാനാണ് അദ്ദേഹത്തെ ദത്തെടുക്കുന്നത്.നിക്കോളാസ് പ്യൂക്കിന്റെ മൊത്തം ആസ്തി 84000 കോടി രൂപ വരും.

പ്യൂക്ക് ഇപ്പോള്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇതോടെ ആസ്തിയില്‍ നല്ലൊരു പങ്കും ഈ ജോലിക്കാരന് ലഭിക്കും. ബിസിനസ് ലോകത്ത് തന്നെ ഇക്കാര്യം ചര്‍ച്ചയായിരിക്കുകയാണ്. ഹെര്‍മെസ് കുടുംബത്തിലെ അഞ്ചാം തലമുറക്കാരനാണ് നിക്കോളാസ് പ്യൂക്ക്. തന്റെ വിശ്വസ്തനും മുന്‍ ഗാര്ഡനറുമാണ് പിന്തുടര്ച്ചാവകാശക്കാരനായി വരുന്നത്.
സാധാരണ മൊറോക്കന്‍ കുടുംബത്തില്‍ ജനിച്ചയാളാണ് ഈ ജോലിക്കാരന്. ഇയാളെ തന്റെ നിയമപരമായ അവകാശിയായി മാറ്റാനാണ് പ്യൂക്കിന്റെ തീരുമാനം. ഹെര്മെസിന് 220 ബില്യണ്‍ മൂല്യമുണ്ട്. അതിന്റെ ആറ് ശതമാനം ഉടമസ്ഥാവകാശമായിരിക്കും കൈമാറുക.അതേസമയം ഗാര്‍ഡനറുടെ പേര് ഇപ്പോഴും പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ബിസിനസ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ തീരുമാനത്തിലൂടെ പ്യൂക്ക്.
അതേസമയം ഈ മുന്‍ ജീവനക്കാരന് ഒരു സ്പാനിഷ് യുവതിയെയാണ് വിവാഹം ചെയ്തിരിക്കുന്നതെന്നും, രണ്ട് കുട്ടികളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിക്കോളാസ് പ്യൂക്കിന് നിലവില്‍ 80 വയസ്സുണ്ട്. അദ്ദേഹത്തിന്റെ സമ്പത്തില്‍ നല്ലൊരു ശതമാനവും ഈ തൊഴിലാളിക്കാണ് ലഭിക്കുക. ഇപ്പോള്‍ തന്നെ മാരക്കാഷ്, മൊറോക്കോ, മൊണ്ട്രിയോ, സ്വിറ്റ്സര്‍ലന്റ് എന്നിവിടങ്ങളിലുള്ള വസ്തുക്കളെല്ലാം ഈ ജീവനക്കാരന്റെ പേരിലേക്ക് മാറ്റിയിരിക്കുകയാണ്. എല്ലാം ചേര്‍ത്ത് 5.9 മില്യണ്‍ ഡോളര്‍ വില വരും.
അതേസമയം ഹെര്മസുമായുള്ള നിക്കോളാസ് പ്യൂക്കിന്റെ ബന്ധം വളരെ സങ്കീര്‍ണമാണ്. 2014ല്‍ കമ്പനിയുടെ സൂപ്പര്‍ വൈസറി ബോര്‍ഡില്‍ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. ഈ കമ്പനി ഏറ്റെടുക്കാന്‍ ലൂയി വുയ്തോണ്‍ ശ്രമിച്ചിരുന്നു. ഇത് പ്യൂക്കിന് ഒട്ടും താല്പര്യമില്ലാത്തതായിരുന്നു.
കുടുംബാംഗങ്ങളുമായി പ്യൂക്കിനുള്ള ബന്ധമാണ് ഇപ്പോഴത്തെ ഈ വലിയ തീരുമാനത്തിന്റെ കാരണം. തന്റെ സ്വത്തുക്കള്‍ക്ക് എല്ലാ അവകാശിയായി വെറുമൊരു ജോലിക്കാരനെ അദ്ദേഹം തിരഞ്ഞെടുക്കുകയായിരുന്നു. നിക്കോളാസ് പ്യൂക്ക് അവിവാഹിതനാണ്. കുട്ടികളും അദ്ദേഹത്തിനില്ല. സ്വിറ്റ്സര്‍ലന്‍ഡിലെ കോടീശ്വരന്മാരില് ഒരാളാണ് അദ്ദേഹം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications