Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെഹങ്ക പണിപറ്റിച്ചു; കല്യാണം വേണ്ടെന്ന് വാശിപിടിച്ച് യുവതി; വരൻ കേണുപറഞ്ഞിട്ടും കല്യാണം മുടങ്ങി

ഒരു കല്യാണം നടന്നുകിട്ടുക എന്നുപറയുന്നത് ചെറിയ കാര്യമല്ലെന്ന് പറയാറുണ്ട്. പലതരം പ്രശ്‌നങ്ങളും പ്രതിസന്ധികളും തരണം ചെയ്താണ് ഒടുക്കം കല്യാണത്തിലേക്ക് എത്തുന്നത്. പ്രണയ വിവാഹം ആണെങ്കില്‍ അത്ര കുഴപ്പമില്ല. എന്നാല്‍ വീട്ടുകാര്‍ ആലോചിച്ച് നടത്തുന്ന വിവാഹം ആണെങ്കില്‍ ഒരുപാട് നൂലാമാലകള്‍ ഉണ്ട്. പെണ്ണുകാണാല്‍ മുതല്‍ കല്യാണപ്പന്തലില്‍ എത്തുന്നത് വരെ. എന്നാല്‍ ഒരു കല്യാണം മുടക്കാനും മുടങ്ങാനും ഇത്ര പണിയൊന്നുമില്ല.

ഒരു ചെറിയ കാരണം മതി..അങ്ങനെ മുടങ്ങിപ്പോയ കല്യാണത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. എല്ലാം പറഞ്ഞുറപ്പിച്ച് കല്യാണം അടുത്തപ്പോഴാണ് പെണ്ണ് കല്യാണം വേണ്ട എന്നുപറയുന്നത്..പെണ്ണിന് വേറെ പ്രണയമില്ല, വരനെ ഇഷ്ടമല്ലാഞ്ഞിട്ടും അല്ല..വരന്റെയും വീട്ടുകാരുടേയും ഭാഗത്ത് നിന്ന് ഉണ്ടായ ആ ഒറ്റൊരു കാരണം യുവതിക്ക് ഇഷ്ടമായില്ല.

1

ഇതോടെ തനിക്ക് കല്യാണത്തിന് സമ്മതമല്ലെന്ന് യുവതി പറയുകയായിരുന്നു, ഇനി ആ കാരണം അറിയാം....എന്നാല്‍ ലെഹങ്ക പ്രത്യേകം പോയി വാങ്ങയതാണെന്നാണ് വരന്‍ പറയുന്നത്. എന്തായാലും വിവാഹം ലെഹങ്ക കാരണം അങ്ങനെ മുടങ്ങി

2

രാജ്പുര സമീപവാസിയായ പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം ജൂണിലായിരുന്നു.അങ്ങനെ നിശ്ചയമൊക്കെ കഴിഞ്ഞ് കല്യാണം സ്വപ്‌നം കണ്ടിരിക്കുമ്പോളാണ് വരന്റെ വീട്ടുകാര്‍ പെണ്‍കുട്ടിക്ക് ലഹങ്ക വാങ്ങിക്കൊടുക്കുന്നത്. ഈ ലഹങ്കയാണ് വിവാഹം മുടങ്ങാന്‍ കാരണമായത്. 10,000 രൂപ മാത്രം ആയിരുന്നു വധുവിന്റെ ലെഹങ്കയുടെ വില. വരന്റെ വീട്ടുകാര്‍ ഇത്ര കുറഞ്ഞ പണത്തിന്റെ ലെഹങ്കയാണ് വാങ്ങിയതെന്ന് അറിഞ്ഞാണ് യുവതി കല്യാണം വേണ്ടെന്ന് വെച്ചത്...

3

ഇതിന് മുമ്പും ഇങ്ങനെ ചെറിയ കാര്യങ്ങളുടെ പേരിൽ വിവാഹം മുടങ്ങിപ്പോയിട്ടുണ്ട്. ജനുവരിയിൽ, ഉത്തർപ്രദേശിൽ ഒരു വിവാഹം മുടങ്ങിയിരുന്നു ആചാര പ്രകാരം കഴുത്തിൽ ഇടേണ്ട മാല വരൻ വലിച്ചെറിഞ്ഞത് കാരണം ആണ് വിവാഹം മുടങ്ങിയത്. വരൻ ചെയ്തത് ഇൽ്ടപ്പെടാത്ത വധു വിവാഹം വേണ്ടെന്ന് വെയ്ക്കുക ആയിരുന്നു..

4

ബിദുന പോലീസ് സർക്കിളിന് കീഴിലുള്ള നവീൻ ബസ്തിയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വധുവിനെ പറഞ്ഞുസമ്മതിപ്പിച്ച് വിവാഹം നടത്താൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും വധു വിവാഹം കഴിക്കാൻ സമ്മതം അല്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. വരൻ താൻ മാല വലിച്ചെറിഞ്ഞില്ലെന്ന് പറഞ്ഞു. ഇരുവീട്ടുകാരും തമ്മിൽ പ്രസ്പരം വാക്കേറ്റവും നടന്നിരുന്നു, ഒടുവിൽ വിവാഹം വേണ്ടെന്ന് വെച്ചു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+