• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്

Google Oneindia Malayalam News

ഒന്താരിയോ: ജീവിതം എപ്പോഴാണ് മാറി മറിയുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ഇനി ഭാഗ്യം തേടിയെത്തിയിട്ടും, ആദ്യം അത് തിരിച്ചറിയാനാവാതെ പോകുന്നവരും ധാരാളമുണ്ട്. അങ്ങനൊരു സംഭവം ജീവിതത്തില്‍ ഉണ്ടായിരിക്കുകയാണ് ഒരു യുവതിക്ക്. ഇവര്‍ക്ക് ലോട്ടറിയടിച്ചത് വന്‍ തുകയാണ്. എന്നാല്‍ ഇവര്‍ക്ക് യഥാര്‍ത്ഥ തുക ആദ്യം തിരിച്ചറിയാനാവാതെ പോയി.

കിട്ടിയത് വളരെ തുച്ഛമായ തുകയാണെന്നായിരുന്നു ഇവര് ആദ്യ കരുതിയത്. എന്നാല്‍ നിമിഷം നേരം കൊണ്ട് എല്ലാം മാറി മറിയുകയായിരുന്നു. കാനഡയില്‍ ആകെ ഇവര്‍ക്ക് കിട്ടിയ ലോട്ടറിയാണ ്‌സംസാര വിഷയം. വളരെ പെട്ടെന്നാണ് ഇത് വൈറലായിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: WCLC

കാനഡയിലെ മനിതോബയിലാണ് പുതിയൊരു ഭാഗ്യവതിയുണ്ടായിരിക്കുന്നത്. ഇവര്‍ക്ക് ഇപ്പോഴുമത് വിശ്വസിക്കാനായിട്ടില്ല. മനിതോബയിലെ ലോററ്റില്‍ നിന്നുള്ള ഡയാന ഹെബര്‍ട്ട് എന്ന യുവതിക്കാണ് വമ്പനൊരു നേട്ടമുണ്ടായിരിക്കുന്നത്. വലിയ ട്വിസ്റ്റാണ് ഇവരുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഇവര്‍ ആദ്യം വിചാരിച്ചത് വെറും രണ്ട് ഡോളര്‍ മാത്രമാണ് തനിക്ക് സമ്മാനമായി അടിച്ചതെന്നായിരുന്നു. ഏകദേശം 161 രൂപ മാത്രമായിരിക്കും ഈ തുകയുണ്ടാവുക.

2

രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍രൂപത്തിന്റെ പേരില്‍ പരിഹാസം; വിദ്യാഭ്യാസം നിഷേധിച്ചു, പൊരുതി വിജയിച്ച് ഈ 23കാരന്‍

യുവതിയെ പിന്നീട് കാത്തിരുന്നത് വമ്പന്‍ ട്വിസ്റ്റുകളായിരുന്നു. വിചാരിച്ചതിനേക്കാള്‍ വലിയ തുകയാണ്, അതും കോടികളാണ് ഇവരെ തേടിയെത്തിയത്. ഒരിക്കല്‍ കൂടി ടിക്കറ്റ് പരിശോധിച്ച് നോക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ പതിനഞ്ചിനാണ് ഇവര്‍ ലോട്ടോ മാക്‌സ് ടിക്കറ്റില്‍ സമ്മാനം അടിച്ചത്. എന്നാല്‍ ഇവര്‍ ഇത്രയും വലിയ തുകയാണ് തനിക്ക് അടിച്ചതെന്ന് ഒരിക്കല്‍ പോലും അറിഞ്ഞിരുന്നില്ല.

3

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് വളരെ അമ്പരപ്പിക്കുന്നൊരു കാര്യമാണ്. ഇവര്‍ക്ക് ആദ്യം 161 രൂപയുടെ ലോട്ടറി അടിച്ചിരുന്നു. ഇതിന് പുറമേ എട്ട് കോടിയുടെ മറ്റൊരു ലോട്ടറി മാക്‌സ് മില്യണിലും അടിച്ചു. അതുകൊണ്ട് ഇവര്‍ക്ക് ആകെ ആശയക്കുഴപ്പമായിരുന്നു. രണ്ട് ഡോളര്‍ മാത്രമാണ് തനിക്ക് കിട്ടിയതെന്നാണ് യുവതി കരുതിയത്. കുറച്ച് സമയം കഴിഞ്ഞ് മാത്രമാണ് യുവതിക്ക് താന്‍ കോടീശ്വരിയായെന്ന് മനസ്സിലായത്.

4

4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി4 ലക്ഷം ലോട്ടറിയടിച്ചെന്ന് യുവാവ്, തിരുത്തി ഭാര്യ, കിട്ടിയത് 40 കോടി, ഒറ്റയടിക്ക് ജീവിതം മാറി

പ്ലേനൗ ഡോട് കോമില്‍ നിന്നാണ് ഡയാന ടിക്കറ്റ് വാങ്ങിയത്. തനിക്ക് ആദ്യം തന്നെ ഒരു ഇമെയില്‍ വന്നിരുന്നുവെന്ന് യുവതി പറയുന്നു. ആദ്യം ലഭിച്ച രണ്ട് ഡോളറുമായി ആകെ കണ്‍ഫ്യൂഷനായി പോയി. പിന്നീടാണ് എട്ട് കോടിയോളം തനിക്ക് അടിച്ചെന്ന് മനസ്സിലായത്. താന്‍ ആദ്യം വിചാരിച്ചത്. ഈ ലോട്ടറി വെറും 161 രൂപയ്ക്കുള്ളതാണെന്നാണ് കരുതിയത്. ഇമെയിലില്‍ അക്കാര്യത്തെ കുറിച്ചാണ് പറഞ്ഞിരുന്നതെന്നും യുവതി പറയുന്നു.

5

ഡയാനയ്ക്ക് ലഭിച്ച ഇമെയിലില്‍ അവര്‍ക്ക് കിട്ടിയ രണ്ട് ഡോളര്‍ ലോട്ടറിയെ കുറിച്ചാണ് പറഞ്ഞിരുന്നത്. അതാണ് വലിയ കണ്‍ഫ്യൂഷന് കാരണമായത്. എന്നാല്‍ അധികം വൈകാതെ തന്നെ തന്നെ തേടി ഒരു ഫോണ്‍ കോള്‍ എത്തി. അതില്‍ പറയുന്നത് ഇവര്‍ക്ക് എട്ട് കോടിയോളം കിട്ടിയെന്നായിരുന്നു. ആ സമയത്ത് ഡയാന സന്തോഷം കൊണ്ട് തുള്ളിച്ചാടി പോയി. വെസ്‌റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷനില്‍ നിന്നാണ് ഇവര്‍ക്ക് കോള്‍ വന്നത്.

6

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

മാക്‌സിമില്യണ്‍ പ്രൈസസിലെ എല്ലാ ഏഴ് നമ്പറും ഇവരുടെ ലോട്ടറിയുമായി ഒത്തുപോകുന്നതായിരുന്നു. അതേസമയം ഇവര്‍ക്ക് കോടികള്‍ അടിച്ചുവെന്ന് വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ അറിയിച്ചെങ്കിലും വിശ്വസിക്കാന്‍ യുവതി തയ്യാറായില്ല. കുറച്ച് സമയമെടുത്താണ് ഇവരെ പറഞ്ഞ് വിശ്വസിസിപ്പിക്കുന്നത് ലോട്ടറി കോര്‍പ്പറേഷന്‍ പറഞ്ഞു. അതേസമയം താന്‍ ആദ്യം വിചാരിച്ചത് ഇത് തമാശയാണെന്നായിരുന്നുവെന്ന് ഡയാന പറയുന്നു. തന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴും രണ്ട് ഡോളര്‍ മാത്രമാണ് കാണാന്‍ സാധിച്ചതെന്നും ഡയാന വ്യക്തമാക്കി.

7

ശരിക്കും പറഞ്ഞാല്‍ ലോട്ടറി കോര്‍പ്പറേഷന്‍ വലിയ ക്ഷമയുള്ളവരാണ്. അവര്‍ വളരെ സമയമെടുത്താണ് തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. താന്‍ സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ്. എന്നാല്‍ ഇങ്ങനെ കോടികള്‍ കിട്ടുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് യുവതി പറയുന്നു. ഇപ്പോഴും എനിക്ക് അത് പൂര്‍ണമായും വിശ്വസിക്കാനായിട്ടില്ല. ലോട്ടറി ടിക്കറ്റ് വാങ്ങുമ്പോള്‍ എന്നെങ്കില്‍ തനിക്കും അടിക്കണമെന്ന് നമ്മള്‍ കരുതും. പക്ഷേ ഇത് ശരിക്കും ഷോക്കായി പോയെന്ന് ഡയാന ഹെബര്‍ട്ട് പറഞ്ഞു.

8

അതേസമയം ഈ പണം കൊണ്ട് എന്ത് ചെയ്യുമെന്ന് തനിക്ക് ചിന്തിക്കണം. ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല. ഒരു പുതിയ കാര്‍ വാങ്ങണമെന്നുണ്ട്. വീട്ടില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരും. കുറച്ച് പണം കുടുംബത്തിനായി നിക്ഷേപിക്കും. ഹവായിയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെന്നും യുവതി പറഞ്ഞു. ഡയാനയുടെ ഭാഗ്യം ലോട്ടറി അധികൃതരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.

English summary
canada: 42 year old women mistakenly says she won 161 rs in lottery but winning amount is 8 cr, viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X