• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

viral video: ലാപ്പ്‌ടോപ്പ് പൊടിപിടിച്ച് കിടക്കുകയാണെന്ന് പിതാവ്; സോപ്പിട്ട് കഴുകി രണ്ട് വയസ്സുകാരി

Google Oneindia Malayalam News

ബെയ്ജിങ്: കുട്ടികളാവുമ്പോള്‍ കുറച്ച് കുസൃതിയൊക്കെയുണ്ടാവും അല്ലേ. പലര്‍ക്കും അത് ഇഷ്ടമാണ്. കുട്ടികളായാല്‍ കുസൃതി വേണമെന്ന നിലപാടുള്ളവരും ഉണ്ട്. പക്ഷേ നല്ല അനുസരണയുള്ള കുട്ടികളാണെങ്കിലോ? ചിലപ്പോള്‍ പറയുന്നത് അതുപോലെ തന്നെ അനുസരിച്ച് കളയും. അത് ചിലപ്പോള്‍ വന്‍ തലവേദനയായും മാറാം. വിചാരിക്കാത്ത പല കാര്യങ്ങളും ആ അനുസരണയിലൂടെ സംഭവിക്കാം.

പറഞ്ഞ് വരുന്നത് സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒരു വീഡിയോയെ കുറിച്ചാണ്. പിതാവ് പറയുന്നത് കേട്ട് ഒരു രണ്ടുവയസ്സുകാരി ചെയ്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപൊട്ടിച്ചിരിക്കുന്നത്. ആരും ചിരിച്ച് പോകുന്ന വീഡിയോയാണിത്. സംഭവം ഇങ്ങനെ....

1

image credit: AsiaOne

പിതാവിന്റെ ലാപ്പ്‌ടോപ്പ് നന്നാക്കി കൊടുക്കാന്‍ ഇറങ്ങിയതാണ് ഇതിലെ കൊച്ചു പെണ്‍കുട്ടി. പിതാവ് ലാപ്പ്‌ടോപ്പിലാകെ പൊടി പിടിച്ച് കിടക്കുകയാണെന്ന് പറയുന്നത് കേട്ട രണ്ട് വയസ്സുകാരി പിതാവിനെ സഹായിക്കാന്‍ ഇറങ്ങുകയായിരുന്നു. അടുക്കളയില്‍ കൊണ്ടുപോയി നല്ല സോപ്പൊക്കെ ഇട്ട് അത് വെടിപ്പായി വൃത്തിയാക്കി കൊടുക്കുകയായിരുന്നു ഈ പെണ്‍കുട്ടി. അതും നല്ല വിലയേറിയ ലാപ്പ്‌ടോപ്പാണ് പെണ്‍കുട്ടി വെള്ളത്തിലിട്ട് കഴുകി കൊടുത്തത്. പിതാവ് അറിയാതെ പറഞ്ഞൊരു കാര്യം വല്ലാത്തൊരു പൊല്ലാപ്പായി മാറിയിരിക്കുകയാണ്.

2

image credit: AsiaOne

ഫ്‌ളിപ്പ്കാര്‍ട്ട് ചതിച്ചാശാനേ; ലാപ്പ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ഇഷ്ടിക, മറുപടി ഇങ്ങനെഫ്‌ളിപ്പ്കാര്‍ട്ട് ചതിച്ചാശാനേ; ലാപ്പ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് ഇഷ്ടിക, മറുപടി ഇങ്ങനെ

സംഭവം നടന്നത് ഇന്ത്യയില്‍ അല്ല, ചൈനയിലാണ്. ഈ പെണ്‍കുട്ടിയുടെ അമ്മ മകള്‍ക്കായി തിരഞ്ഞപ്പോഴാണ് സംഭവം കണ്ടത്. പെണ്‍കുട്ടി ബാത്‌റൂമിലാണെന്ന് കണ്ട് പോയി നോക്കിയതായിരുന്നു അമ്മ. ഈ സമയം ആപ്പിളിന്റെ മാക് ബുക്ക്് വെള്ളത്തില്‍ മുക്കിയിട്ടിരിക്കുകയായിരുന്നു. ലാപ്പ്‌ടോപ്പ് സോപ്പിട്ട് തേച്ചുരച്ച് കഴുകുകയായിരുന്നു രണ്ട് വയസ്സുകാരി. ഒരു ബക്കറ്റ് നിറച്ച് വെള്ളവുമുണ്ടായിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ അമ്മ ദേഷ്യം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. സംഭവം കണ്ടപ്പോഴേ പൊട്ടിച്ചിരിച്ച് പോയിരുന്നു. അവര്‍. ആ സമയം വന്ന ദേഷ്യമൊക്കെ അതോടെ പോവുകയും ചെയ്തു.

3

image credit: AsiaOne

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന മാക് ബുക്കാണിത്. കുട്ടിയുടെ പിതാവ് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ, തന്റെ കമ്പ്യൂട്ടര്‍ നിറച്ച് പൊടിപിടിച്ച് കിടക്കുകയാണെന്നും, മാലിന്യങ്ങള്‍ ധാരാളമുണ്ടെന്നും പരാതിപ്പെട്ടിരുന്നു. ഇത് കേട്ട ഉടനെ മകള്‍ സഹായിക്കാന്‍ ഇറങ്ങുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മകളുടെ നിഷ്‌കളങ്കമായ ശ്രമത്തിന് ശിക്ഷിക്കണോ അതോ അഭിനന്ദിക്കണോ എന്നറിയാത്ത അവസ്ഥയിലാണ് അവര്‍. കാരണം കുട്ടി ആത്മാര്‍ത്ഥതയോടെ ചെയ്ത കാര്യമാണിത്. പക്ഷേ ജോലി സംബന്ധമായ എല്ലാ കാര്യങ്ങളുമാണ് കുട്ടിയുടെ പിതാവിന് നഷ്ടമായത്.

4

image credit: AsiaOne

സൂര്യന്‍ മഹാബോറാണ്; അന്യഗ്രഹജീവികള്‍ ഒരിക്കലും ഭൂമിയിലെത്തില്ല, കണ്ടെത്തലുകള്‍ അമ്പരപ്പിക്കും!!സൂര്യന്‍ മഹാബോറാണ്; അന്യഗ്രഹജീവികള്‍ ഒരിക്കലും ഭൂമിയിലെത്തില്ല, കണ്ടെത്തലുകള്‍ അമ്പരപ്പിക്കും!!

അതേസമയം വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍ പലരും ഈ വീഡോയിലുള്ള കാര്യം തമാശയാണെനന് പറഞ്ഞെങ്കിലും, ഹൃദയഭേദകമായ കാഴ്ച്ച ഇതിലുണ്ടെന്ന് പറയുന്നു. ജോലി സംബന്ധമായ ലാപ്പ്‌ടോപ് നഷ്ടമാകുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഇവരുടെ പക്ഷം. ഇത് ചില ബോളിവുഡ് ചിത്രങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. ഭര്‍ത്താവിന്റെ ലാപ്പ്‌ടോപ്പ് കഴുകുന്ന സീനുകള്‍ കണ്ടിട്ടുണ്ടെന്നും ബ്രയാന്‍ ടാന്‍ എന്നയാള്‍ കുറിച്ചു. വെള്ളത്തില്‍ മുക്കിയാല്‍ പുതിയ ലാപ്പ്‌ടോപ്പ് കിട്ടുമെന്ന് ആ കുട്ടി വിചാരിച്ചിട്ടുണ്ടാവുമെന്നും മറ്റൊരാള്‍ തമാശയായി കുറിച്ചു.

English summary
chinese girl wased father's laptop after he complains on junk, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X