ഫ്രിഡ്ജിന്റെ ഡോറിലാണോ പാല്‍പാക്കറ്റ് വെയ്ക്കാറുള്ളത്? എന്നാല്‍ ഇത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
പാൽ കേടാവാതിരിക്കാന്‍ അതെടുത്ത് നമ്മള്‍ ഫ്രിഡ്ജില്‍ വെയ്ക്കാറില്ലേ. അതെന്ത് ചോദ്യമാണ് എന്നായിരിക്കുമല്ലേ...നിങ്ങള്‍ പാല്‍ ഫ്രിഡ്ജില്‍ വെയ്ക്കറുണ്ടോ എന്നറിയാന്‍ വേണ്ടിയാണ്. ഇനി ശരിക്കും കാര്യത്തിലേക്ക് കടക്കാം. നമ്മള്‍ ഭൂരിഭാഗം പേരും പാല്‍ കേടാവാതിരിക്കാന്‍ ഫ്രിഡ്ജില്‍ വെയ്ക്കുന്നവരാണ്.
എന്തായാലും ഫ്രീസറില്‍ ആവില്ല വെയ്ക്കുന്നതെന്ന് കരുതുന്നു..ഒട്ടുമിക്ക ആളുകളും ഫ്രിഡ്ജ് ഡോറില്‍ ആയിരിക്കും പാല്‍ കുപ്പിയും പാലിന്റെ പാക്കറ്റുമൊക്കെ വെയ്ക്കുന്നത്. നിങ്ങള്‍ ഇങ്ങനെയാണ് ചെയ്യുന്നതെങ്കില്‍ ആ സര്‍പ്രൈസ് കേള്‍ക്കാന്‍ തയ്യാറായിയിരുന്നോ...വിശദമായി അറിയാം....

റഫ്രിജറേറ്ററുകളില്‍ പാല്‍ എവിടെ സൂക്ഷിക്കണം എന്നതിനെക്കുറിച്ച് നമ്മളില്‍ മിക്കവരും പ്രത്യേകം ശ്രദ്ധിക്കാറില്ല. മിക്കപ്പോഴും എവിടെയാണോ സ്ഥലമുള്ളത് അവിടെ വെയ്ക്കും.. ഫ്രിഡിജിൽ മൊത്തം പച്ചക്കറി കൊണ്ടും മറ്റു സാധനങ്ങള്‍ കൊണ്ടും നിറയുന്നത് കാരണം മിക്കവാറും ഡോറില്‍ വരുന്ന സ്‌പേസിലായിരിക്കും പാല്‍ വെയ്ക്കുക.. മുട്ട, പാനീയങ്ങള്‍, ചീസ്, വെണ്ണ തുടങ്ങിയവയൊക്കെ വെയ്ക്കുന്നത് ഇവിടെ തന്നെയാവും. പക്ഷേ ഫ്രിഡ്ജിന്റെ ഡോറില്‍ പാല്‍ വെയ്ക്കുന്നത് ശരിയായ ഒരു രീതി ആണോ?

പാല്‍ സൂക്ഷിക്കുന്ന രീതി മാറ്റുന്നതിലൂടെ ഒരാള്‍ക്ക് എങ്ങനെ പണം ലാഭിക്കാം എന്നതിനെക്കുറിച്ചുള്ള ചില കാര്യങ്ങൾ പങ്കുവെച്ച് ഒരു വിദഗ്ധന്‍ ഇപ്പോള്‍ സോഷ്യൽമീഡിയയെ അമ്പരപ്പിച്ചു. TikTok-ലെ 'Cost of Living Crisis Tips' എന്ന അക്കൗണ്ടാണ് വിശദീകരണം നൽകിയത്.
"നിങ്ങൾ ഫ്രിഡ്ജിന്റെ വാതിൽ തുറക്കുമ്പോൾ, അത് തണുത്ത വായുവിൽ നിന്ന് അകന്നുപോകുന്നു - അത് പുതുമയെ ബാധിക്കുന്നു." എന്നു പറഞ്ഞാണ് വിശദീകരണം ആരംഭിക്കുന്നത്...

'പാൽ കൂടുതൽ നേരം നിലനിർത്താൻ ഫ്രിഡ്ജിന്റെ പിൻഭാഗത്ത് വയ്ക്കുക' എന്നാണ് ഇദ്ദേഹം പറയുന്നത്. കാരണമില്ലാതെ ഇങ്ങനെ പറയുമ്പോൾ കാര്യം വേണ്ടത്ര ബോധ്യപ്പെടുത്തുന്നതായി തോന്നുന്നില്ല, അല്ലേ? എന്താണ് ഇതിന് കാരണം എന്ന് കമന്റിലൂടെ ആളുകൾ ചോദിച്ചു.
"എന്നാൽ വാതിൽ 2 സെക്കൻഡ് അല്ലങ്കിൽ പത്ത് സെക്കന്റെ തുറന്നിരിക്കും, നിങ്ങൾ എന്തിനുവേണ്ടി പോകുന്നു എന്നതിനെ ആശ്രയിച്ച് ഇതിൽ മാറ്റം വരും..

പക്ഷേ സാധാരണയായി അത് ഉടൻ തന്നെ അടച്ചിരിക്കും." ഒരു ഉപയോക്താവ് എഴുതിയപ്പോൾ, "അതെ, നിങ്ങൾ ഒരു ദിവസം എത്ര തവണ തുറക്കും? എന്നാണ് 'Cost of Living Crisis Tips' മറുപടി നൽകിയത്. പാൽ വാതിലിൽ സൂക്ഷിക്കുന്നത് അതിന്റെ പുതുമയെ ബാധിക്കുമെന്നതാണ് അവർ പറയാൻ ശ്രമിച്ച കാര്യം, അതിനാൽ, പ്രതീക്ഷിച്ചതിലും വേഗത്തിൽ അത് കേടായി പോകാനുള്ള സാധ്യതയുണ്ട്.
"നിങ്ങളുടെ പണം ലാഭിക്കുന്നു," TikTokers വീണ്ടും ഇതു തന്നെ പറഞ്ഞു..

വർഷങ്ങളായി തങ്ങൾ ഒരു പ്രശ്നവുമില്ലാതെ ഫ്രിഡ്ജ് വാതിലുകളിൽ പാൽ സംഭരിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടപ്പോൾ, മറ്റുള്ളവർ നുറുങ്ങ് പ്രായോഗികമാണെന്ന് കണ്ടെത്തി. ചിലർ ഈ ടിപ്പിനെ പരിഹസിച്ചും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications