സ്ഥലം കാണാന്‍ മാത്രം വന്നോളൂ: സെല്‍ഫിയെടുത്താല്‍ പണി കിട്ടും; പോക്കറ്റ് കാലിയാവും, ഇതാണ് ആ നഗരം
മിലാന്‍: നമ്മളൊക്കെ ഒരു യാത്ര പോകുന്നത് തന്നെ എന്തിനാണ്. ധാരാളം ചിത്രങ്ങളെടുക്കണം, അതായിരിക്കും പ്രധാന ആഗ്രഹം. സെല്‍ഫിയാണെങ്കില്‍ നിര്‍ബന്ധമായുള്ള കാര്യമാണ്. എന്നാല്‍ ഇതൊരു ശല്യമായി മാറിയാല്‍ എങ്ങനെയുണ്ടാവും. അത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇപ്പോള്‍ ഒരു വലിയ ടൂറിസ്റ്റ് കേന്ദ്രത്തില്‍ സെല്‍ഫിയെടുത്താല്‍ മുട്ടന്‍ പണി കിട്ടും. സാധാരണ ടൂറിസ്റ്റുകളെ എല്ലാവരും ആകര്‍ഷിക്കുകയാണ് ചെയ്യാറുള്ളത്.
പക്ഷേ ഈ നഗരം വ്യത്യസ്തമാണ്. അതിന് കാരണമുണ്ട്. ഇവര്‍ ടൂറിസ്റ്റുകളെ കൊണ്ടും അവരെ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ടും പൊറുതി മുട്ടിയിരിക്കുകയാണ്. കേട്ടാല്‍ ഞെട്ടുന്ന പ്രശ്‌നങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ഇറ്റലിയിലെ ഒരു ടൗണിലാണ് സെല്‍ഫി നിരോധിച്ചിരിക്കുന്നത്. അത് മാത്രമല്ല ഫോട്ടോയെടുക്കുക പോലും ചെയ്യുന്നത് സഞ്ചാരികള്‍ക്കായി നിരോധിച്ചിരിക്കുകയാണ്.

നഗരത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നും ടൂറിസ്റ്റുകള്‍ക്ക് ഫോട്ടോയെടുക്കാന്‍ അനുവാദമില്ല. ഇനി നിയമം ലംഘിച്ച് ഫോട്ടോയെടുത്താല്‍ ആ നിമിഷം പണി കിട്ടും. പിഴ ഭീമമായ തുകയാണ്. നിങ്ങളുടെ പോക്കറ്റ് കീറിപ്പോകും. സെല്‍ഫി എടുക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അതിഭയങ്കരമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇറ്റലയിലെ പോര്‍ട്ടോഫിനോ എന്ന നഗരമാണ് ഫോട്ടോ എടുക്കുന്നത് സഞ്ചാരികള്‍ക്കായി നിരോധിച്ചിരിക്കുന്നത്.
ഇറ്റാലിയന്‍ റിവേറയിലെ അതിമനോഹരമായ ടൗണാണ് പോര്‍ട്ടോഫിനോ.മനോഹരമായ നദിയാല്‍ ചുറ്റപ്പെട്ട നഗരമാണിത്. പക്ഷേ ചിത്രമെടുത്താല്‍ 275 യൂറോ വരെയാണ് പിഴ. ഏകദേശം 25000 രൂപ വരെ ഒരൊറ്റ ഫോട്ടോയെടുത്താല്‍ നിങ്ങള്‍ക്ക് പിഴയായി നല്‍കേണ്ടി വരും. അതുകൊണ്ട് വളരെ ഉത്തരവാദിത്തം നിങ്ങള്‍ കാണിക്കേണ്ടിവരും. അത് മാത്രമല്ല, അടുത്തിടെ പോര്‍ട്ടോഫിനോ ഇവിടെ നോ വെയ്റ്റിംഗ് സോണും കൊണ്ടുവന്നിരിക്കുകയാണ്.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
ഇതിലൂടെ ഫോട്ടോജെനിക്കായ ലൊക്കേഷനുകളില്‍ ദീര്‍ഘനേരം ആളുകള്‍ ചെലവിടുന്നത് തടയാനാണ് ഇങ്ങനൊരു നീക്കം അധികൃതര്‍ കൊണ്ടുവന്നിരിക്കുന്നത്. അതായത് സൂക്ഷിച്ചില്ലെങ്കില്‍ എല്ലാ സ്ഥലത്തും പിടിവീഴും. അങ്ങനെയുള്ള നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
ഇവിടെ വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഒട്ടും ഉത്തരവാദിത്തമില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. പീക്ക് സീസണില്‍ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുക. ആ സമയത്ത് ടൂറിസ്റ്റുകള്‍ റോഡ് വരെ ബ്ലോക്കാക്കും. വെറും ചിത്രങ്ങള്‍ എടുക്കാന്‍ മാത്രം ദീര്‍ഘനേരം പല സ്ഥലങ്ങളിലായി നിന്ന് യാത്രക്കാര്‍ക്ക് അടക്കം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി മേയര്‍ മത്തേയോ വിയാസാവ പറയുന്നു.
വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും മേയര്‍ പറയുന്നു. തെരുവ് ആകെ ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ ട്രാഫിക് ബ്ലോക്കിലായിരിക്കുകയാണ്. ഇവര്‍ അനാവശ്യമായി ചിത്രങ്ങളെടുക്കാന്‍ നില്‍ക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്. എല്ലാവര്‍ക്കും നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്. അല്ലാതെ ആരും വരരുത് എന്നല്ലെന്നും മേയര്‍ പറഞ്ഞു. വൈകീട്ട് ആറ് മണിവരെ ഈ നിയമം ബാധകമാണ്. ഒക്ടോബര്‍ വരെ ഈ നിയമം തുടരും.












Click it and Unblock the Notifications