ഭര്‍ത്താവിന് എയ്ഡ്‌സ് പോസിറ്റീവ്, അറിഞ്ഞത് വിവാഹം കഴിഞ്ഞ് 10 ദിവസത്തിന് ശേഷം; പിരിഞ്ഞതിന് ശേഷം...
മലയാളി പ്രേക്ഷകരില്‍ ഏറ്റവും സ്വീകാര്യമായ പരിപാടികളില്‍ ഒന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. മത്സാര്‍ത്ഥികളായി എത്തുന്നവരുടെ ജീവിത കഥകള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതും വേദനപ്പെടുത്തുന്നതുമാണ്. അത് തന്നെയാണ് ഈ പരിപാടിയുടെ ഏറ്റവുപം വലിയ പ്രത്യേകത. ഇപ്പോഴിതാ ഏറ്റവും പുതിയ എപ്പിസോഡില്‍ വേദനിപ്പിക്കുന്ന കഥയാണ് റൂബി എന്ന യുവതി പങ്കുവയ്ക്കുന്നത്. പുതിയ പ്രതീക്ഷകളുമായാണ് റൂബി ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്.

എന്നാല്‍ റൂബിക്ക് സംഭവിച്ച ദുര്‍വിധി നമ്മളെ എല്ലാവരെയും ദുഖിതരാക്കും. എയഡ്‌സ് ബാധിതനായ ഭര്‍ത്താവിനൊപ്പം ജീവിക്കേണ്ടി വന്ന ഭാര്യയെന്ന തലക്കെട്ടോട് കൂടിയാണ് എപ്പിസോഡിന്റെ വീഡിയോ പുറത്തുവന്നത്. ഭര്‍ത്താവ് വിവാഹശേഷമാണ് രോഗത്തെ കുറിച്ച് മനസിലാക്കിയതെന്നും വേര്‍പിരിഞ്ഞതിന് ശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും പിന്നീട് മരണവിവരമാണ് അറിഞ്ഞതെന്നുമാണ് റൂബി പറയുന്നത്. റൂബിയുടെ വാക്കുകളിലേക്ക്...

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് തനിക്ക് അലര്‍ജിയുടെ ഒരു പ്രശ്‌നം വന്നത്. സത്യം പറഞ്ഞാല്‍ ആ ടെസ്റ്റ് എന്താണെന്നോ റിസല്‍ട്ട് എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു. ഡോക്ടര്‍ വീട്ടില്‍ നിന്നാണ് പരിശോധിച്ചത്. റിസല്‍ട്ടും വാങ്ങി നേരെ അങ്ങോട്ടാണ് പോയത്. അപ്പോവാണ് അവര്‍ ഇത് പോസിറ്റീവാണെന്ന് എന്നോട് പറഞ്ഞത്.

വലിയ ആഘോഷത്തോടെ കല്യാണം നടത്തി പത്ത് ദിവസം കൊണ്ട് ഭര്‍ത്താവിന് എച്ച് ഐ വി പോസിറ്റീവാണെന്നും മകളുടെ അവസ്ഥ ഇങ്ങനെയാണെന്നും അറിയുമ്പോള്‍ എന്റെ വീട്ടുകാരുടെ അവസ്ഥ അതേ കുറിച്ചായിരുന്നു ഞാന്‍ ആശങ്കപ്പെട്ടത്. ഞങ്ങള്‍ ആ ടെസ്റ്റ് ചെയ്യുന്നതിന് മുമ്പ് വരെ ഇങ്ങനെയൊരു അസുഖമുണ്ടെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നാണ് തന്നോട് പറഞ്ഞത് - റൂബി പറഞ്ഞു.

ഞാന്‍ അവിടെ നിന്ന് വന്ന സമയത്ത് എട്ടനും എട്ടന്റെ ഭാര്യയും മക്കളുമൊക്കെയുണ്ടായിരുന്നു. ആ വീട്ടില്‍ നിന്നും വന്ന് കുറച്ച് കാലം കഴിഞ്ഞ് അവരെ കോണ്‍ടാക്റ്റ് ചെയ്തിരുന്നു. അവര്‍ അവരുടെ വീട്ടിലേക്ക് തിരിച്ചുപോയി. ഇപ്പോള്‍ അദ്ദേഹം മരിച്ചിട്ട് ഏഴ് വര്‍ഷമായി. മരിച്ച് കഴിഞ്ഞ് അടക്കമൊക്കെ കഴിഞ്ഞാണ് വിവരം അറിഞ്ഞത്. ഒരു തവണയെങ്കിലും അദ്ദേഹത്തെ ഒന്ന് കാണണമെന്നുണ്ടായിരുന്നു.

ആ മനുഷ്യന്‍ മരിക്കുന്ന സമയത്ത് ആരെയെങ്കിലും കാണണണെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് എന്നെയായിരിക്കുമെന്നും റൂബി പറഞ്ഞു. കൊറോണയ്‌ക്കൊക്കെ കുറേ ടെസ്‌റ്റൊക്കെ ചെയ്തിരുന്നു. എതിന് എല്ലാം ഉപരി ഈ ടെസ്റ്റിന്റെ ഒരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ ടെസ്റ്റ് ചെയ്യാന്‍ പോയിക്കഴിഞ്ഞാല്‍ ഒരു കൗണ്‍സിലിംഗ് ഉണ്ട്.

ടെസ്റ്റ് ചെയ്ത റിസല്‍ട്ട് കയ്യില്‍ പിടിച്ച് അവിടെ ഇരിക്കുന്ന ആള്‍ രണ്ട് മണിക്കൂര്‍ ആ റിസല്‍ട്ട് ആക്‌സപ്റ്റ് ചെയ്യാനുള്ള ഒരു കൗണ്‍സിലിംഗുണ്ട്. അതിന്റെ ഭീകരത വേറെ ഒന്നിനുമില്ല. അന്ന് വരെ പോസിറ്റീവ് വാങ്ങിയപ്പോള്‍ കരയാത്തൊരാള്‍ അന്നിങ്ങനെ എല്ലാം നഷ്ടപ്പെട്ട ഒരുത്തനായി നില്‍ക്കുകയായിരുന്നു. അന്ന് കൂടെ വാ എന്ന് പറഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ കൂടെ പോയേനെയെന്നും എന്നും റൂബി വ്യക്തമാക്കി.












Click it and Unblock the Notifications