
ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് കുറുക്കന്‍, തുരത്തിയോടിച്ച് ലാറി പൂച്ച; ഈ കാവല്‍ക്കാരന്‍ ആരെന്നറിയുമോ?
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയില്‍ സുരക്ഷയ്ക്കായി ഒരു പൂച്ച. കേട്ടിട്ട് എന്ത് തോന്നുന്നു. അമ്പരപ്പ് തോന്നുന്നുണ്ടല്ലേ. എന്നാല്‍ അങ്ങനൊന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അധികമായി ഡൗണിംഗ് സ്ട്രീറ്റിലെ വീറും വാശിയുമുള്ള ഒരു കാവല്‍ക്കാരനാണ് ലാറി എന്ന ഈ പൂച്ച. പക്ഷേ ഇത് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനല്ല, മറിച്ച് മൃഗങ്ങളെ നേരിടാനാണ്.
വിളിക്കപ്പെടാതെ വല്ല അതിഥികളും മൃഗങ്ങളില്‍ നിന്ന് വന്നാല്‍ അവയെ തുരത്തിയോടിക്കാനുള്ള മാര്‍ഗമാണ് ലാറി പൂച്ച. സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് പൂച്ച. ഇടയ്ക്കിടെ ആളെ ചിരിപ്പിക്കുന്ന പോസ്റ്റുകള്‍ ലാറി പൂച്ച ട്വിറ്ററില്‍ പങ്കുവെക്കാറുണ്ട്. അതിന് സ്വന്തമായി പേജും ലാറിക്കുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

image credit: larry the cat twitter
ക്യാബിനറ്റ് ഓഫീസിലെ മുഖ്യ മൗസറാണ് ലാറി പൂച്ച. എന്ന് വെച്ചാല്‍ എലിപ്പിടുത്തക്കാരനായ പൂച്ച. ഇപ്പോള്‍ ലാറിയെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയിരിക്കുന്നത് ഒരു ഫോട്ടോയാണ്. ലാറിയുടെ നിരവധി കടമകളിലൊന്നില്‍ വരുന്നതാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിക്കപ്പെടാതെ ഒരു അതിഥി വന്നിരുന്നു. ഒരു കുറുക്കനായിരുന്നു ഇത്. ഡൗണിംഗ് സ്ട്രീറ്റിന്റെ പുറത്ത് ഈ കുറുക്കന്‍ നടക്കുന്നത് ചിത്രവും പുറത്തുവന്നിരുന്നു. എഎഫ്പിയുടെ ഈ പോസ്റ്റിന് ലാറി ട്വീറ്റിലൂടെ പ്രതികരിക്കുകയും ചെയ്തു.

image credit: larry the cat twitter
നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
ഇയാള്‍ വീണ്ടും വന്നോ എന്നായിരുന്നു ലാറിയുടെ ട്വീറ്റ്. കഴിഞ്ഞ ദിവസമാണ് ഈ കുറുക്കനെ ലാറി തുരത്തിയോടിച്ചത്. കുറുക്കന്‍ ജീവനും കൊണ്ട് ഓടിരക്ഷപ്പെടുന്നത് ഈ വീഡിയോയില്‍ കാണാമായിരുന്നു. കുറുക്കനെ തുരത്തിയോടിച്ചു എന്ന വീഡിയോയും ലാറി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിരവധി കമന്റുകളും ഇതിന് പിന്നാലെ വന്നിട്ടുണ്ട്. ആ കുറുക്കനെ ദയവ് ചെയ്ത് വേദനിപ്പിക്കരുത്. അതൊരു പാവമാണ്. ഭക്ഷണം തേടി വന്നതാണ്. പട്ടിണിയാണെന്ന് കണ്ടാല്‍ അറിയാം. അവനോട് ദയ കാണിക്കണമെന്നും ഒരു യൂസര്‍ ലാറിയോട് പറഞ്ഞു.

image credit: larry the cat twitter
സൂര്യന് മഹാബോറാണ്; അന്യഗ്രഹജീവികള്‍ ഒരിക്കലും ഭൂമിയിലെത്തില്ല, കണ്ടെത്തലുകള്‍ അമ്പരപ്പിക്കും!!
തനിക്ക് പുതിയൊരു കിടക്ക വേണമെന്ന് റിഷി സുനാകിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലാറി ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരുന്നു. തനിക്കുള്ള മെനുവില്‍ ചെമ്മീനും ക്യാവറിയും സുനാകും കുടുംബവും ഉള്‍പ്പെടുത്തിയെന്ന അനൗണ്‍സ്‌മെന്റും ട്വിറ്ററിലൂടെ ലാറി നടത്തിയിരിക്കുകയാണ്. അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസായ ഡൗണിംഗ് സ്ട്രീറ്റിന്റെ അവിഭാജ്യ ഘടകമാണ് ഇന്ന് ലാറി പൂച്ച. നിരവധി പോലീസുകാരും ലാറിക്ക് സുരക്ഷയൊരുക്കാനുണ്ടാവും.

റിഷിയുടെ പൊതുപരിപാടിക്കിടയിലും ലാറിയെ കണ്ടവരുണ്ടായിരുന്നു. റിഷിയുടെ പ്രസംഗം ഒരറ്റത്ത് നിന്ന് വീക്ഷിക്കുന്ന ചിത്രവും ലാറി പൂച്ച പുറത്തുവിട്ടിരുന്നു. 2011ലാണ് ഡൗണിംഗ് സ്ട്രീറ്റില്‍ ലാറി എത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ എലികളുടെ ശല്യം പെരുകിയതാണ് ലാറിയെ കൊണ്ടുവരാന്‍കാരണം. അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് ലാറിയെ വസതിയിലേക്ക് കൊണ്ടുവരുന്നത്. അങ്ങനെയാണ് മുഖ്യ എലിപ്പിടുത്തക്കാരനായത്. ബാട്ടര്‍സീ ഡോഗ്‌സ് ആന്റ് ക്യാറ്റ്‌സ് ഹോമില്‍ നിന്നാണ് ലാറിയെ കൊണ്ടുവരുന്നത്.

അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് ലാറിയെ നേരത്തെ പുറത്താക്കാന്‍ തീരുമാനിച്ചതാണ്. 2012ല്‍ കാമറൂണ്‍ കടുത്ത അതൃപ്തിയിലായിരുന്നു. എലികളെ പിടിക്കുന്നില്ലെന്നായിരുന്നു പരാതി. മടിയന്‍ ലാറി എന്ന പേരും ഇതോടെ വീണിരുന്നു. ഒരു എലിയെ പിടിക്കാന്‍ കൈയ്യോ കാലോ ഉയര്‍ത്താന്‍ പോലും ലാറി തയ്യാറായിരുന്നില്ല. എന്നാല്‍ കാമറൂണിന് ശേഷം വന്നവരും ലാറിയെ തുടരാന്‍ അനുവദിക്കുകയായിരുന്നു. സ്വന്തമായി സുരക്ഷാ ഗാര്‍ഡുകള്‍ വരെ ലാറിക്കുണ്ട്. ഇടയ്ക്കിടെ ഡൗണിംഗ് സ്ട്രീറ്റിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് ലാറി വ്യക്തിപരമായ അഭിപ്രായം പറയാറുമുണ്ട്.