കെട്ടിടത്തിന്റെ വലിപ്പമുള്ള ഭീകരനെത്തുന്നു, ഇനി 48 നാള്; ഭൂമിയെ തകര്‍ക്കുമോ? നാസ പറയുന്നത് ഇങ്ങനെ
ന്യൂയോര്‍ക്ക്: ഭൂമിയെ തേടി അപകടങ്ങള്‍ നിരന്തരം വരാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഛിന്നഗ്രഹം. നാസ ഇത്തരം ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കാറുണ്ട്. അതില്‍ ഏറ്റവും അപകടകരമായ ഛിന്നഗ്രഹങ്ങളിലൊന്ന് ഇപ്പോള്‍ ഭൂമിയെ തേടി വന്നിരിക്കുകയാണ്. അടുത്ത 48 മണിക്കൂറില്‍ ഇവ ഭൂമിയുടെ അന്തരീക്ഷത്തിലെത്തും.
ഭൂമിയെ ഇടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളിലൊന്നായിട്ടാണ് ഇവ നാസ കാണുന്നത്. അതേസമയം ശാസ്ത്രലോകത്തും ഇവയെ കുറിച്ച് ആശങ്കപ്പെടുന്നവരുണ്ട്. ഭൂമിയെ ഇവ ഇടിച്ചാല്‍ ഗ്രഹം തന്നെ തകര്‍ന്ന് തരിപ്പണമാകും. ഛിന്നഗ്രഹങ്ങള്‍ക്ക് ഗുരുത്വാകര്‍ഷണത്താല്‍ സ്ഥാനചലനം സംഭവിക്കാനും സാധ്യതയുണ്ട്. ഇത് ഭൂമിക്ക് അപകടങ്ങള്‍ക്ക് വഴിയൊരുക്കും.

ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന ഛിന്നഗ്രഹത്തിന് ഒരു ഭീമന് കെട്ടിടത്തിന്റെ വലിപ്പമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഇവ ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ നൂറ് അണുബോംബുകള്‍ ഒന്നിച്ച് പൊട്ടുന്ന അതേ തീവ്രതയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഭൂമിയെ പൂര്‍ണമായും തകര്‍ക്കാന്‍ ഈ വിസ്ഫോടനം കാരണമാകും.
നാസ ഇക്കാര്യത്തില്‍ വലിയ ആശങ്കയിലാണ്. 2004ല്‍ ഈ ഛിന്നഗ്രഹം ഭൂമിക്ക് വലിയ ഭീഷണിയായി നിലനില്‍ക്കുന്നുണ്ടെന്ന് നാസ പറയുന്നു. ഗോഡ് ഓഫ് കെയോസ് എന്നാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. ഭൂമിയെ ഒന്നാകെ ഭയപ്പെടുത്തുന്ന ഏറ്റവും ഭീഷണിയായിട്ടാണ് ഈ ഛിന്നഗ്രഹത്തെ ബഹിരാകാശ ശാസ്ത്രജ്ഞരും കാണുന്നത്.
നവംബര്‍ പതിമൂന്നിന് ഈ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തായി എത്തും. ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ കരുതുന്നത് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്നാണ്. സുരക്ഷിതമായി ഇവ ഭൂമിയെ കടന്നുപോകുമെന്നാണ് ഇവര്‍ കരുതുന്നത്. 99942 അപ്പോഫിസ് എന്നാണ് ഈ ഛിന്നഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്.
നമ്മുടെ ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണ ബലം ഈ ഛിന്നഗ്രഹത്തില്‍ അധികമായിരിക്കും. അതുകൊണ്ട് ഭൂമിയെ ഇവ ആകര്‍ഷിക്കാനുള്ള സാധ്യത കുറവാണ്. സാധാരണ ഗതിയില്‍ ഭൂമിയുടെ 19000 മൈലുകള്‍ അകലത്തിലൂടെ ഈ ഛിന്നഗ്രഹം കടന്നുപോകും. ഗുരുത്വാകര്‍ഷണ ബലത്താല്‍ ഇവ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഭൂമിയെ സംബന്ധിച്ച് അടുത്ത 48 മണിക്കൂര്‍ വളരെ നിര്‍ണായകമാണ്. കൂട്ടിയിടിച്ച് സംഭവിച്ചാല്‍ സാധ്യതകള്‍ ധാരാളമാണ്. ഒന്നുകില്‍ ഭൂമി ഭാഗികമായി തകരും. ചിലപ്പോള്‍ പൂര്‍ണമായും തകരും. ഇടിയുടെ ആഘാതം എത്രത്തോളം ഉണ്ടെന്ന് അനുസരിച്ചാണ് തകര്‍ച്ച കണക്കാക്കാനാവുക. ഭൂമിയിലെ കാലാവസ്ഥ തന്നെ ഒന്നാകെ മാറും. ധ്രുവങ്ങളുടെ മാറ്റവും സംഭവിക്കാം.
കഴിഞ്ഞ ഇരുപത് വര്‍ഷമായി നാസ ഈ ഛിന്നഗ്രഹത്തെ ആശങ്കയോടെയാണ് കാണുന്നത്. വരുന്ന നൂറ് വര്‍ഷം ഭൂമിയെ ഈ ഛിന്നഗ്രഹം ഇടിക്കാന്‍ സാധ്യതയില്ലെന്നാണ് നാസ പറയുന്നത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലത്തിലൂടെ ഇവ കടന്നുപോകുമ്പോള്‍ മാത്രമാണ് ആസ്ട്രോക്വെയ്ക്കുകള് വര്‍ധിക്കുകയെന്ന് ഛിന്നഗ്രഹ ശാസ്ത്രജ്ഞനായ റോണാള്‍ഡ്-ലൂയിസ് ബല്ലൂസ് പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications