കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്‌സിക്കന്‍ സമുദ്രത്തില്‍ വൃത്താകൃതിയില്‍ തീഗോളം; ഞെട്ടിച്ച് വീഡിയോ, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Google Oneindia Malayalam News

മെക്‌സിക്കോ: കടലിന് തീപ്പിടിക്കുമോ, വിശ്വസിക്കാന്‍ കുറച്ച് പാടാണല്ലേ. ചിലപ്പോള്‍ അദ്ഭുതങ്ങളൊക്കെ സംഭവിച്ചാല്‍ നടന്നേക്കാം അല്ലേ. നമ്മുടെ കാഴ്ച്ചയ്ക്കും അപ്പുറമുള്ള പല കാര്യങ്ങളും ഉണ്ട് എന്നല്ലേ. അതുകൊണ്ട് എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാവില്ല. നരകത്തിലേക്ക് കവാടം എന്ന് വിശേഷിപ്പിക്കുന്ന ഇടം പോലും ഭൂമിയില്‍ ഇല്ലേ.

ഏതാണ്ട് അതിന് സമാനമായ ഒരു കാര്യത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കടലിന് തീപ്പിടിച്ചിരിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഒരു വര്‍ഷം മുമ്പുള്ള വീഡിയോ ആണിത്. എന്നാലും സോഷ്യല്‍ മീഡിയ അമ്പരപ്പോടെ ഈ വീഡിയോ വൈറലാക്കിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

image credit: cnn

എന്തായിത് ഭുവി, ഇങ്ങനൊക്കെ ചെയ്യാമോ? തോല്‍പ്പിച്ചത് 2 കളികള്‍, ഏഷ്യാകപ്പില്‍ ഇന്ത്യ പുറത്ത്!!

ഓറഞ്ച് നിറത്തിലുള്ള തീജ്വാലകളാണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക. കടലിന് നടുവിലായി തീഗോളത്തിന് സമാനമായിട്ടാണ് ഈ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുക. ശരിക്കുമൊരു അത്ഭുതമായിട്ടാണ് ഇതിനെ എല്ലാവരും പറയുന്നത്. മെക്‌സിക്കന്‍ കടലിടുക്കിലാണ് ഈ സംഭവം നടന്നത്. ഒരു വര്‍ഷം മുമ്പ് നടന്ന ഒരു സംഭവമാണിത്. എന്തുകൊണ്ടാണ് സമുദ്രത്തിന് നടുവിലാണ് തീപ്പിടിച്ചതെന്നതിന് ഉത്തരവുമുണ്ട്. സമുദ്രത്തിന്റെ അടിയിലൂടെയുള്ള പൈപ്പ്‌ലൈനിലൂടെയുള്ള ഗ്യാസ് ചോര്‍ന്നതാണ് തീപ്പിടുത്തതിന് കാരണം. ഇത് വലിയ പൊട്ടിത്തെറിക്ക് സമാനമായ കാര്യത്തിലേക്ക് നയിക്കുകയായിരുന്നു.

2

കണ്‍മണിയെ ചേര്‍ത്തുപിടിച്ച് കളര്‍ഫുള്‍ പോസുമായി ഗോപി സുന്ദര്‍; ചിത്രങ്ങള്‍ വൈറല്‍, ഈ ഓണം ഇവര്‍ കൊണ്ടുപോയെന്ന് ആരാധകര്‍

കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഈ സംഭവം നടന്നത്. നിരവധി സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോടകം വീണ്ടും വൈറലായിരിക്കുകയാണ് വീഡിയോ. ലോകാവസാന സിനിമകളിലേതിന് സമാനമായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പലരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ പലരും തയ്യാറാവുന്നില്ല. ഇത് വിഎഫ്എക്‌സാണെന്ന് പറഞ്ഞവരും ധാരാളമുണ്ട്.

3

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പാമ്പ്; ജീനിയസ്സാണെങ്കില്‍ കണ്ടുപിടിക്കും, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പാമ്പ്; ജീനിയസ്സാണെങ്കില്‍ കണ്ടുപിടിക്കും, 11 സെക്കന്‍ഡ് തരാം

ഓറഞ്ച് നിറത്തിലുള്ള തീജ്വാലകള്‍ വെള്ളത്തില്‍ നിന്ന് പൊങ്ങി ഉയരുന്നതാണ് ഈ വീഡിയോ ക്ലിപ്പിലുള്ളത്. അഗ്നിപര്‍വതത്തില്‍ നിന്ന് ല ാവ തുപ്പുന്നത് പോലെയുണ്ട്. നാല് ബോട്ടുകള്‍ ഈ തീജ്വാലകള്‍ ചുറ്റും നിന്ന്, ഇത് കെടുത്താന്‍ ശ്രമിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ സൈറ്റായ റെഡിറ്റിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് വൈറലായി. സമുദ്രത്തിന്റെ അടിയിലൂടെ കരയിലേക്ക് ബന്ധിപ്പിക്കുന്നതാണ് ഈ പൈപ്പ് ലൈന്‍. പ്രകൃതി വാതകം അടക്കമുള്ളവ എത്തിക്കാനാണ് ഈ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്.

4

സുഹൃത്തിന്റെ ബില്‍ കൊടുക്കണമെന്ന് പ്രതിശുത വരന്‍; യുവതി ചെയ്തത് കണ്ടാല്‍ ഞെട്ടിപ്പോകും, സംഭവം വൈറല്‍സുഹൃത്തിന്റെ ബില്‍ കൊടുക്കണമെന്ന് പ്രതിശുത വരന്‍; യുവതി ചെയ്തത് കണ്ടാല്‍ ഞെട്ടിപ്പോകും, സംഭവം വൈറല്‍

അഞ്ച് മണിക്കൂറോളമാണ് ഈ ഭീമന്‍ തീജ്വാലകള്‍ കടലില്‍ തന്നെ ഉണ്ടായത്. അതിന് ശേഷമാണ് അണയ്ക്കാന്‍ സാധിച്ചത്. മെക്‌സിക്കന്‍ സര്‍ക്കാര്‍ പെട്രോള്‍ കമ്പനിയായ പെമെക്‌സാണ് ഇക്കാര്യം അറിയിച്ചത്. മിന്നലോടെയുള്ള കൊടുങ്കാറ്റും, അതിശക്തമായ മഴയും പൈപ്പ്‌ലൈനെ കാര്യമായി ബാധിച്ചെന്ന് പെമെക്‌സ് വ്യക്തമാക്കി. ഇതേ സമയത്താണ് ഇവിടെ ഇന്ധന ചോര്‍ച്ചയുണ്ടായത്. ഈ ഗ്യാസ് വെള്ളത്തിന് മുകളിലേക്ക് വന്നതോടെ, കൊടുങ്കാറ്റില്‍ നിന്നുള്ള ഇലക്ട്രോക് ഷോക്കുകള്‍ ഇതില്‍ പതിക്കുകയായിരുന്നു. അതോടെ തീ ആളിക്കത്തുകയായിരുന്നു.

English summary
gulf of mexico witnessed a raging fire in the middle of the ocean, old video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X