• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിന്റെ രണ്ടാം വിവാഹ റിസപ്ഷന് പോലീസുമായെത്തി മുന്‍ ഭാര്യ, ഭര്‍ത്താവ് മുങ്ങി; സംഭവം വൈറല്‍

Google Oneindia Malayalam News

ഹൈദരാബാദ്: വിവാഹമെന്നാല്‍ ജീവിതത്തില്‍ ഒന്നേ നടക്കൂ എന്നൊക്കെ പറയുന്നവരുണ്ട്. അതൊക്കെ വെറുതെയാണെന്നും പല സംഭവങ്ങളും തെളിയിച്ചതാണ്. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു സംഭവം ഹൈദരാബാദില്‍ നടന്നിരിക്കുകയാണ്. ഒരു യുവാവിന് തന്റെ വിവാഹ റിസപ്ഷനില്‍ നിന്ന് ഓടി രക്ഷപ്പെടേണ്ടി വന്നിരിക്കുകയാണ്.

ഇത്രയും ഭാഗ്യം കെട്ടവന്‍ ആരെങ്കിലും ഉണ്ടാവുമോ ദൈവമേ എന്ന് ചോദിച്ചത് പോലെയായി ഈ സംഭവം. തന്റെ സാന്നിധ്യം ദൗര്‍ഭാഗ്യകരമായ പലതിനും വഴിയൊരുക്കുമെന്നും, ഗുരുതര പ്രത്യഘാതങ്ങള്‍ ഉണ്ടാവുമെന്നും ഭയന്നാണ് യുവാവ് ചടങ്ങില്‍ നിന്ന് ഓടിപ്പോയത്. സംഭവം വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

സെപ്റ്റംബര്‍ നാലിനാണ് ഹൈദരാബാദില്‍ ഈ സംഭവം നടക്കുന്നത്. സയ്യിദ് നസീര്‍ എന്നാണ് യുവാവിന്റെ പേര്. ഇയാള്‍ ഓടിപോകാന്‍ കാരണം മുന്‍ ഭാര്യയുടെ സാന്നിധ്യമാണ്. വളരെ ആഘോഷമായി തന്നെ ഇയാള്‍ റിസപ്ഷന്‍ കൊണ്ടാടുകയായിരുന്നു. ഇതിനിടയിലാണ് ഇയാളുടെ ആദ്യ ഭാര്യ ഇവിടെയെത്തിയത്. ഭാര്യ അങ്ങ് ചുമ്മാ വന്നതല്ല, കുറച്ച് പോലീസുകാരെയും കൂട്ടിയായിരുന്നു വന്നത്. ഇതോടെ സയ്യിദ് ആകെ പതറിപ്പോയി. ഒരിക്കലും ആദ്യ ഭാര്യയെ ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല സയ്യിദ്.

2

പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍

തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ആദ്യ ഭാര്യയായ ഡോ സന സമ്രീനെ ഈ യുവാവ് അറിയിച്ചിരുന്നില്ല. മുന്‍ ഭാര്യ പോലീസിനെ കൂട്ടി വരുന്നത് കണ്ട ഇയാള്‍ ആകെ പേടിച്ച് പോയി. തന്റെ നേര്‍ക്കാണല്ലോ ഇവര്‍ വരുന്നതെന്ന് സയ്യിദ് മനസ്സിലാക്കുകയും ചെയ്തു. ഇതിനെ നേരിട്ട് പ്രശ്‌നമാകുന്നതിലും നല്ല ഓടിപ്പോകുന്നതാണെന്ന് യുവാവ് തീരുമാനിക്കുകയായിരുന്നു. പതര്‍ച്ചയില്‍ ഉണ്ടായതാണ് ഈ പ്രശ്‌നങ്ങള്‍ എല്ലാം. ഒരു ഏറ്റുമുട്ടലിനും നില്‍ക്കാതെ വിവാഹ റിസപ്ഷന്‍ വേദിയില്‍ നിന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

3

ഞെട്ടിച്ച് കഴിഞ്ഞെങ്കില്‍ നിര്‍ത്തികൂടേ; സില്‍വര്‍ നെറ്റില്‍ മാരക ലുക്കായി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഭാര്യ ആള് മാസ്സാണെന്ന് ഇവര്‍ പറയുന്നു. സമ്രീന്റെ സഹോദരന്‍ ഇതിനെ കുറിച്ച് വിശദമായി സംസാരിച്ചു. 2019ല്‍ സയ്യിദ് ന്യൂസിലന്‍ഡില്‍ നിന്ന് വന്ന ഉടനെയായിരുന്നു തന്റെ സഹോദരിയുമായി വിവാഹം നടന്നതെന്ന് സമ്രീന്റെ സഹോദരന്‍ പറയുന്നു. കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ വന്നതോടെ യുവാവ് ഇന്ത്യയില്‍ കുടുങ്ങി പോയിരുന്നു. അയാളുടെ എല്ലാ ചെലവുകളും ഞങ്ങളാണ് നോക്കിയിരുന്നത്. എന്നാല്‍ സയ്യിദ് ഞങ്ങളോട് സ്ത്രീധനമായി പതിനഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് സഹോദരന്‍ പറയുന്നു.

4

ഈ ചിത്രത്തില്‍ സര്‍ക്കസിലെ ആനയുണ്ട്; ചുമ്മാ നോക്കിയാല്‍ കാണില്ല, കാഞ്ഞ ബുദ്ധിയെങ്കില്‍ കണ്ടെത്താംഈ ചിത്രത്തില്‍ സര്‍ക്കസിലെ ആനയുണ്ട്; ചുമ്മാ നോക്കിയാല്‍ കാണില്ല, കാഞ്ഞ ബുദ്ധിയെങ്കില്‍ കണ്ടെത്താം

അതേസമയം സയ്യിദ് ആവശ്യപ്പെട്ട പണം തങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കാത്ത അത്രയുമായിരുന്നു. ഇതോടെ സമ്രീനില്‍ നിന്ന് അകന്നാണ് സയ്യിദ് താമസിച്ചിരുന്നതെന്ന് സഹോദരന്‍ വ്യക്തമാക്കി. ഭര്‍ത്താവിനെതിരെ സമ്രീന്‍ പോലീസിന് പരാതിയും നല്‍കിയിരുന്നു. പണത്തിനായി തന്നെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. ഞാനൊരു ഡോക്ടറാണ്. കൊവിഡ് രണ്ടാം തരംഗത്തില്‍ തന്റെ സമ്പാദ്യം മുഴുവന്‍ സയ്യിദിനായി ചെലവഴിച്ചെന്നും യുവതി പറയുന്നു.

5

ആഢംബര കാറുകള്‍, ഫര്‍ണിച്ചറുകള്‍, സൊനാലിയുടെ ഫാം ഹൗസില്‍ നിന്ന് അപ്രത്യക്ഷമായത് കോടികളുടെ മുതല്‍!!ആഢംബര കാറുകള്‍, ഫര്‍ണിച്ചറുകള്‍, സൊനാലിയുടെ ഫാം ഹൗസില്‍ നിന്ന് അപ്രത്യക്ഷമായത് കോടികളുടെ മുതല്‍!!

സമ്രീന്‍ ആകെ തകര്‍ന്നിരിക്കുകയാണ്. രണ്ടാം തരംഗത്തിന്റെ സമയത്ത് സയ്യിദിന്റെ അമ്മാവന് കൊവിഡ് ബാധിച്ചിരുന്നു. എന്റെ എല്ലാ സമ്പാദ്യവും അയാള്‍ക്ക് വേണ്ടി ലോക്ഡൗണ്‍ കാലത്ത് ചെലവിട്ടുവെന്ന് യുവതി പറയുന്നു. തന്റെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാന്‍ പോകുന്നതായി അറിഞ്ഞിരുന്നു. ഇത് കൈയ്യോടെ പിടികൂടുന്നതിന് വേണ്ടിയാണ് ഞാന്‍ എത്തിയത്. എന്നാല്‍ സയ്യിദ് രക്ഷപ്പെട്ട് കളഞ്ഞു. ഇതോടെ സന്തോഷ് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു.

English summary
hyderabad man flew away from wedding reception after his first wife arrives, incident viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X