കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശത്താണ്, തിരിച്ചുവരാന്‍ പണം വേണം; കാമുകനായി ജാപ്പനീസ് കാമുകി ചെയ്തത് ഇക്കാര്യം

Google Oneindia Malayalam News

ടോക്കിയോ: ഒരു യുവാവിന്റെ വാക്കുുകള്‍ എത്രത്തോളം ആളുകളെ ആശ്വത്തിലെടുക്കും. എന്നാല്‍ ഒരു സ്ത്രീക്ക് വന്‍ നഷ്ടം ഒരു അബദ്ധത്തിലൂടെ സംഭവിച്ചിരിക്കുകയാണ്. ഇവരുടെ കാമുകന് വേണ്ടിയാണ് ലക്ഷങ്ങള്‍ ഈ യുവതി ചെലവിട്ടിരിക്കുന്നത്. ഈ സ്ത്രീയുടെ കാമുകന്‍, ബഹിരാകാശത്ത് നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് വലിയൊരു തുക ചോദിച്ചത്.

എന്നാല്‍ ഇവര്‍ക്ക് സംഭവിച്ച കാര്യം സൈബര്‍ കുറ്റകൃത്യത്തിന്റെ പുതിയൊരു രീതിയാണ്. പക്ഷേ ഈ സ്ത്രീയെ തന്റെ കാമുകനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടിച്ച വിവരങ്ങള്‍ പുറത്ത് വന്നത്. വിശദമായ വിവരങ്ങളിലേക്ക്.

1

ജപ്പാനിലെ ഒരു സ്ത്രീ സമര്‍ഥമായി വഞ്ചിക്കപ്പെടുകയായിരുന്നു. ഇവരില്‍ നിന്ന് ലക്ഷങ്ങളാണ് യുവാവ് തട്ടിയെടുത്തത്. അതും ഇതുവരെ കേള്‍ക്കാത്ത തരത്തിലുള്ള നുണകളാണ് ഇയാള്‍ തട്ടിവിട്ടത്. അറുപത്തഞ്ചുകാരി 22 ലക്ഷം രൂപയാണ് ഇയാള്‍ക്കായി ചെലവിട്ടത്. താനൊരു ബഹിരാകാശ ശാസ്ത്രജ്ഞനാണെന്നാണ് ഈ സ്ത്രീയോട് തട്ടിപ്പുകാരന്‍ പറഞ്ഞിരുന്നത്. തന്റെ ബഹിരാകാശ കാര്യങ്ങള്‍ക്കായിട്ടാണ് ഇത്രയും പണം യുവാവ് കാമുകിയെന്ന് അവകാശപ്പെടുന്ന ആ സ്ത്രീയില്‍ നിന്ന് തട്ടിയെടുത്തത്. എന്നാല്‍ ഇവിടെ എതിര്‍പ്പൊന്നും കൂടാതെ അവര്‍ നല്‍കുകയായിരുന്നു പണം.

2

Relationship: പ്രണയബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ അത് സൂപ്പര്‍ സ്‌ട്രോംഗാവും, ചെയ്യേണ്ടത് ഇത്ര മാത്രം

യുവതി ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്. ഈ യുവാവ് താന്‍ കുടുങ്ങി പോയെന്നാണ് ഇവരോട് പറഞ്ഞത്. തനിക്ക് ഭൂമിയിലേക്ക് വരാനായി ഒരു റോക്കറ്റ് വാങ്ങേണ്ടതുണ്ടെന്നും, അത് ഭൂമിയിലേക്ക് ലാന്‍ഡ് ചെയ്യിക്കുന്നതിനുമാണ് ഫീസ് ഉള്ളതെന്നും, അത് വലിയ തുകയാണെന്നും ഇവരോട് ഈ തട്ടിപ്പുകാരന്‍ പറഞ്ഞു. എന്നാല്‍ ഇത്രയൊക്കെ പറഞ്ഞാല്‍ ഒരാള്‍ പണം നല്‍കുമോ. കൊടുത്തെന്ന് വരില്ല. എന്നാല്‍ ഇയാള്‍ ഒരു കാര്യം ഉറപ്പ് നല്‍കിയതോടെയാണ് യുവതി ഇത്രയും ഭീമമായൊരു തുക ഈ ബഹിരാകാശ ശാസ്ത്രജ്ഞനായി ചെലവിട്ടത്.

3

2028ലാണ് ഇപ്പോഴുള്ളത്, ഭൂമിയില്‍ മനുഷ്യരേ ഉണ്ടാവില്ല; ഭാവി പ്രവചിച്ച് ടൈം ട്രാവലര്‍2028ലാണ് ഇപ്പോഴുള്ളത്, ഭൂമിയില്‍ മനുഷ്യരേ ഉണ്ടാവില്ല; ഭാവി പ്രവചിച്ച് ടൈം ട്രാവലര്‍

യുവാവ് ഈ അറുപത്തഞ്ചുകാരിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അതാണ് ഇവരുടെ മനസ്സിളക്കിയത്. പിന്നൊന്നും നോക്കിയില്ല. വന്‍ തുക തന്നെ ഈ യുവാവിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ പണം കൊടുക്കുന്നതിലേക്ക് നേരത്തെ തന്നെ ബന്ധം വളര്‍ന്നിരുന്നു. ഒരു യുവാവുമായി ഈ സ്ത്രീ ചാറ്റിംഗ് ആരംഭിച്ചിരുന്നു. ഇയാള്‍ താന്‍ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലാണ് താമസിക്കുന്നതെന്ന് യുവതിയോട് അവകാശപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ചാറ്റിംഗ്. ജപ്പാന്‍കാരി വിശ്വസിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇയാളുടെ ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നു.

4

ഈ യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിറയെ ചിത്രങ്ങളായിരുന്നു. അതും ബ ഹിരാകാശത്ത് നിന്നുള്ളവയായിരുന്നു എല്ലാം. ഇതെല്ലാം ആ സ്ത്രീയെ വിശ്വസിപ്പിക്കാന്‍ പോന്നതായിരുന്നു. ബഹിരാകാശത്ത് തന്നെയാണ് ഈ യുവാവുള്ളതെന്നും ഇവര്‍ വിശ്വസിച്ചു. നാല് മാസത്തോളം ചാറ്റ് ചെയ്ത ശേഷം ഇരുവരും പ്രണയത്തിലായി. കടുത്ത പ്രണയം നിലനില്‍ക്കുമ്പോഴാണ് ഈ തട്ടിപ്പുകാരന്‍ ഇവരെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചത്. താന്‍ ബഹിരാകാശ സ്റ്റേഷനില്‍ നിന്ന് ഭൂമിയിലെത്തിയാല്‍ ഉടന്‍ വിവാഹം നടക്കുമെന്നും ഇയാള്‍ ഈ സ്ത്രീയെ അറിയിച്ചു.

5

ഈ കല്യാണമൊന്ന് നടത്തി തരുമോ? സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ ചോദ്യം, പ്രതിഫലം ഇങ്ങനെഈ കല്യാണമൊന്ന് നടത്തി തരുമോ? സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ ചോദ്യം, പ്രതിഫലം ഇങ്ങനെ

ഓഗസ്റ്റ് പത്തൊന്‍പതിനും സെപ്റ്റംബര്‍ അഞ്ചിനും ഇടയിലാണ് ഈ യുവതി 4.4 മില്യണ്‍ യെന്‍ ആണ് ഈ യുവാവിന് അയച്ചുകൊടുത്തത്. ഏകദേശം 22 ലക്ഷം രൂപ വരുമിത്. ഈ യുവാവിന് തിരിച്ച് ഭൂമിയില്‍ ഇറങ്ങാന്‍ വേണ്ടിയുള്ള വാഹനം ഒരുക്കുന്നതിനാണ് ഈ പണം തരണമെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ ഇയാളുടെ നീക്കങ്ങള്‍ കുറച്ച് കഴിഞ്ഞതോടെ ഈ സ്ത്രീക്ക് സംശയമായി. പോലീസിനെ വൈകാതെ തന്നെ കാര്യം അറിയിച്ചു. ഒരു അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ഇതൊരു വലിയ തട്ടിപ്പാണെന്ന് മനസ്സിലായിട്ടുണ്ട്. യുവാവിനെ ഉടന്‍ പിടിക്കുമെന്നും പോലീസും പറഞ്ഞു.

English summary
japanese women spent huge money for boyfriend, but what happened next is hilarious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X