കല്യാണപ്പെണ്ണിനെ പാട്ട് പാടി യാത്ര ആക്കിയ ആ അച്ഛൻ ഇതാണ്; മരുമോൻ എന്ത് പറഞ്ഞു, മറുപടി ഇതാ ഇങ്ങനെ
വിവാഹം ഏറെ സന്തോഷമുള്ള ഒരു കാര്യമാണെങ്കിലും വധുവിന്റെ വീട്ടുകാരെ സംബന്ധിച്ച് കുറച്ച് വിഷമകരമായ ഘട്ടം കൂടിയാണ്. അത്രയും കാലം തങ്ങൾ സ്നേഹച്ച്, പൊന്നുപോലെ വളർത്തിയ മകൾ ഇനി മുതൽ മറ്റൊരു വീട്ടിലാണ് എന്ന തിരിച്ചറിവ് ചെറുതല്ലാത്ത വേദന തന്നെയാണ്.വരന്റെ കൈ പിടിച്ച് മകളെ കാറിൽ കയറ്റി യാത് അയക്കുമ്പോൾ ആരായാലും അറിയാതെ കരഞ്ഞുപോകും.
എന്നാൽ ഇവിടെയൊരു അച്ഛൻ മകളെ പാട്ട് പാടിക്കൊണ്ടായിരുന്നു യാത്രയാക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. തഴവ സ്വദേശിയായ സുരേന്ദ്രൻ ആണ് അമ്മു എന്ന രശ്മിയെ പാട്ട് പാടി വരന്റെ ഒപ്പം പറഞ്ഞയച്ചത്. പാവട വേണം മേലാട വേണം പഞ്ചാര പനങ്കിളിക്ക് എന്ന പാട്ടാണ് സുരേന്ദ്രൻ പാടിയത്.

മകൾ പോകുന്ന വിഷമത്തിലായിരുന്നു എല്ലാവരും. കാറിലേക്ക് കയറാനായപ്പോഴേക്കും വധു പൊട്ടിക്കരയാൻ തുടങ്ങി. അപ്പോഴാണ് പാട്ട് പാടി അദ്ദേഹം ആ രംഗം തന്നെ മാറ്റിയത്. എന്തുകൊണ്ടാണ് ആ ഒരു സങ്കടകരമായ ഘട്ടത്തിൽ പാട്ട് പാടിയത് എന്ന് വെളിപ്പെടുത്തുകയാണ് സുരേന്ദ്രൻ. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.
കല്യാണം ദിവസമാണ് മോൾക്ക് അച്ഛനോട് ഉള്ള സ്നേഹം ആഴത്തിൽ മനസ്സിലാക്കുന്നത് എന്നാണ് രശ്മിയുടെ അച്ഛൻ പറഞ്ഞത്. ചെറുക്കന്റെ വീട്ടിലേക്ക് കാറിൽ കയറ്റി വിടാൻ പോകുന്ന നേരം മോൾ പൊട്ടിക്കരയുകയായിരുന്നു എന്നും തനിക്കും അപ്പോൾ മനസ്സിൽ സങ്കടമായെന്നും സുരേന്ദര്രൻ പറയുന്നു.
സങ്കടം അവരുടെ മുന്നിൽ കാണിക്കാതെ യാത്ര അയക്കണം എന്നായിരുന്നു തനിക്കെന്നും അപ്പോഴാണ് ആ പാട്ട് ഓർമ വന്നതെന്നും അദ്ദേഹം പറഞ്ഞു. പാട്ട് പാടിയതോടെ എല്ലാവരുടേയും ദുഖം പോയി സന്തോഷമായി., പാട്ട് കേടട്ടപ്പോൾ മോൾക്കും സന്തോഷമായിരനുന്നു കരയുകയായിരുന്നു മോൾ പൊട്ടച്ചിരിച്ചു. കണ്ണൊക്കെ തുടച്ച് കൊട്ടിപ്പിടിച്ചു, അദ്ദേഹം പറഞ്ഞു. എന്തായാലും അമ്മായി അച്ഛന്റെ പാട്ട് മരുമോനും ഇഷ്ടമായി.












Click it and Unblock the Notifications