കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുന്നില്‍ സാക്ഷാല്‍ നെയ്മര്‍': കുഞ്ഞാന്റെ ആ വിളി കേട്ട് സുല്‍ത്താന്‍ അടുത്തെത്തി, ഭാഗ്യനിമിഷം

Google Oneindia Malayalam News

ലോകം ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിലാണ്. കപ്പില്‍ ആര് മുത്തമിടുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലോകകപ്പ് ഖത്തറിലായതുകൊണ്ട് തന്നെ സ്റ്റേഡിയത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആരാധകരെ കൊണ്ട് നിറയുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍ എല്ലാം. ഈ സന്തോഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ വര്‍ഷങ്ങളായുള്ള ഒരു ആഗ്രഹം നിറവേറ്റിയ സന്തോഷത്തിലാണ് കേരളത്തില്‍ നിന്നുള്ള ഒരു ബ്രസീല്‍ ആരാധകന്‍.

1

വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ കുഞ്ഞാന്‍ എന്ന ഫാറൂഖാണ് തന്റെ പ്രിയ താരം നെയ്മറെ നേരിട്ട് കണ്ടതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നെയ്മറെ മാത്രമല്ല, ബ്രസീല്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളെയും കണ്ടതിന്റെ സന്തോഷത്തില്‍ കൂടിയാണ് അദ്ദേഹം.

2

തന്റെ ഒറ്റ വിളിപ്പുറത്താണ് സൂപ്പര്‍ താരം അടുത്ത് വന്ന് കുഞ്ഞന് കൈ തന്ന് കെട്ടിപ്പിടിച്ചത്. ഇതൊക്കെ സ്വപ്‌നമാണോ എന്നുവരെ കുഞ്ഞാന്‍ ചിന്തിച്ചു തുടങ്ങി. തന്റെ ഏറെ നാളത്തെ ആഗ്രഹം നിറവേറ്റിയതിന്റെ ത്രില്ലിലാണ് കുഞ്ഞാന്. കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് തൊട്ടുമുമ്പ് ഗ്രൗണ്ടില്‍ പരിശീലനം കഴിഞ്ഞ് ടണല്‍ വഴി താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

3

ഭിന്നശേഷിക്കാര്‍ക്ക് താരങ്ങളെ കാണാന്‍ ഇവിടെ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. ഈ സമയത്താണ് താരങ്ങളെ കാണാനുള്ള പ്രത്യേക അവസരം ലഭിച്ചത്. ബ്രസീല്‍ താരങ്ങളാണ് റിച്ചാലിസണ്‍, ആലിസണ്‍, ഫ്രെഡ്, ആന്റണി, റോഡിഗ്രേ, മാര്‍ക്വിനോസ്, മിറ്റാല്‍വ എന്നിവര്‍ എല്ലാം തന്നെ കുഞ്ഞാനെ വന്ന് കണ്ട് കൈകൊടുത്തു.

4

ഏറ്റവും അവസാനമാണ് പ്രിയപ്പെട്ട താരം നെയ്മര്‍ വന്നുകണ്ടത്. നെയ്മര്‍ അകത്തേക്ക് പോകുമ്പോള്‍ കുഞ്ഞാന്‍ പേരെടുത്ത് വിളിക്കുകയായിരുന്നു. ആദ്യം മടിച്ച നെയ്മര്‍ പിന്നീട് വന്ന് കാണുകയായിരുന്നു. ഈ വികാര നിമിഷത്തില്‍ കുഞ്ഞാന്‍ താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്തു. വീല്‍ ചെയറില്‍ ഇരുന്ന കുഞ്ഞ് ആരാധികയ്ക്കും കൈ കൊടുത്ത ശേഷമാണ് നെയമര്‍ അകത്തേക്ക് മടങ്ങിയത്.

5

ആ സന്തോഷ വാർത്തയുമായി ബ്ലസ്ലി; 'നിങ്ങള്‍ തീവ്രമായി ആഗ്രഹിച്ചാൽ ലോകം മുഴുവന്‍ കൂടെ നില്‍ക്കും'ആ സന്തോഷ വാർത്തയുമായി ബ്ലസ്ലി; 'നിങ്ങള്‍ തീവ്രമായി ആഗ്രഹിച്ചാൽ ലോകം മുഴുവന്‍ കൂടെ നില്‍ക്കും'

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാണ്. ചെറിയ പ്രായത്തില്‍ തന്നെ പോളിയോ ബാധിച്ച് അരക്കുതാഴെ തളര്‍ന്നതാണ് കുഞ്ഞാന്‍. എന്നാല്‍ ഇതൊന്നും തന്റെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായില്ല. walk with kunjan എന്ന പേരില്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനലും കുഞ്ഞനുണ്ട്.

6

'സാധാരണക്കാരനാണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ'; മോഹന്‍ലാല്‍ കേസില്‍ ഹൈക്കോടതി'സാധാരണക്കാരനാണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ'; മോഹന്‍ലാല്‍ കേസില്‍ ഹൈക്കോടതി

തന്റെ യാത്രകളും കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. നാട്ടില്‍ നിന്നും ഖത്തറിലേക്ക് എത്തുമ്പോള്‍ ഇതൊന്നും നടക്കുമെന്ന് കുഞ്ഞാന്‍ കരുതിയിരുന്നില്ല, എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നുണ്ടെന്ന് കുഞ്ഞാന്‍ പറയുന്നു. ഇങ്ങനെയൊരു നിമിഷത്തിന് അവസരമൊരുക്കിയ ഖത്തര്‍ ഭരണാധികാരിയോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട് കുഞ്ഞാന്. ഫിഫ അധികൃതരോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

7

അതാ ഒരു വിഷസര്‍പ്പം, വീട്ടുമുറ്റത്ത് ആരും കാണാതെ ഒളിച്ചിരിക്കുകയാണ്, 11 സെക്കന്‍ഡില്‍ കണ്ടെത്തണംഅതാ ഒരു വിഷസര്‍പ്പം, വീട്ടുമുറ്റത്ത് ആരും കാണാതെ ഒളിച്ചിരിക്കുകയാണ്, 11 സെക്കന്‍ഡില്‍ കണ്ടെത്തണം

മത്സരത്തിന് തൊട്ടുമുമ്പ് നെയ്മറിനെയും ടീം അംഗങ്ങളെയും എങ്ങനെയെങ്കിലും കാണണമെന്ന ഉറപ്പിച്ച് താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ എത്തി. എന്നാല്‍ നിരാശയായിരുന്നു ഫലം. താരങ്ങളെ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചയക്കുകയായിരുന്നു. ഒടുവില്‍ കൊച്ചി സ്വദേശിയായ ഫിഫ വോളന്റീയര്‍ ജിജോയുടെ ഇടപെടലിലൂടെയാണ് ജീവിതത്തില്‍ ഏക്കാലത്തും ഓര്‍മ്മിക്കാവുന്ന ഭാഗ്യം കുഞ്ഞാന് ലഭിച്ചത്.

English summary
Kunjan, a native of Malappuram, shared his joy of seeing his favorite football player Neymar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X