• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്ട ടീം ഫുട്ബോളില്‍ തോറ്റാലെന്താ.. കയ്യിലെത്തിയത് ഒരു കോടിയിലേറെ രൂപ, ഒരു അപൂർവ്വ ലോട്ടറി വിജയം

Google Oneindia Malayalam News

ഭാഗ്യം വരുന്നത് ഏത് വഴിക്കാണെന്ന് പറയാന്‍ പറ്റില്ല, പ്രത്യേകിച്ച് ലോട്ടറിയുടെ കാര്യത്തില്‍. സ്ഥിരമായി ലോട്ടറി എടുക്കുന്ന നിരവധി ആളുകളുള്ളപ്പോള്‍ വല്ലപ്പോഴുമൊക്കെ ലോട്ടറി എടുക്കുന്ന ആളുകള്‍ക്ക് ഒന്നാം സമ്മാനം അടിച്ചതായുള്ള സംഭവങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടായിട്ടുണ്ട്. ചില്ലറമാറാനായി ടിക്കറ്റ് എടുത്ത ഒരു സ്ത്രീക്കായിരുന്നു ഒരുതവണത്തെ കേരള സംസ്ഥാന ലോട്ടറിയുടെ ഒണം ബംപർ ഒന്നാം സമ്മാനം അടിച്ചത്.

ഇപ്പോഴിതാ അത്തരത്തില്‍ അപ്രതീക്ഷിതമായ ലോട്ടറി വിജയി ആയ യുവാവിന്റെ വാർത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അങ്ങ് അമേരിക്കയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.

നോർത്ത് കരോലിനയിലെ ആഷെബോറോ സ്വദേശി

നോർത്ത് കരോലിനയിലെ ആഷെബോറോ സ്വദേശിയായ ജേക്കബ് സ്‌ട്രിക്‌ലാൻഡ് എന്ന യുവാവ് കടുത്ത അമേരിക്കന്‍ ഫുട്ബോള്‍ അരാധാകനാണ്. ക്ലെംസൺ ടൈഗേഴ്‌സാണ് ഇഷ്ട ടീം. നവംബർ 5 ന് നോർത്ത് ഡാം ഫൈറ്റിംഗ് ഐറിഷിനോടായിരുന്നു ക്ലബ്ബിന്റെ മത്സരം. ഇഷ്ട ടീമിന്റെ മത്സരം കാണാനായി ജേക്കബ് സ്‌ട്രിക്‌ലാൻഡും സുഹൃത്തുക്കളും സ്റ്റേഡിയത്തിലെത്തിയിരുന്നു.

എന്ത് ചെയ്തെന്ന് മനസ്സിലാവുന്നില്ല; എന്റെ പടം കണ്ടവരല്ലേ മലയാളികള്‍, പലരും നേട്ടമുണ്ടാക്കി: ഷക്കീലഎന്ത് ചെയ്തെന്ന് മനസ്സിലാവുന്നില്ല; എന്റെ പടം കണ്ടവരല്ലേ മലയാളികള്‍, പലരും നേട്ടമുണ്ടാക്കി: ഷക്കീല

ക്ലെംസൺ ടൈഗേഴ്‌സിന്റെ വിജയം സുഹൃത്തുക്കളൊക്കെ

ക്ലെംസൺ ടൈഗേഴ്‌സിന്റെ വിജയം സുഹൃത്തുക്കളൊക്കെ ഉറപ്പിച്ചിരുന്നുവെങ്കിലും മത്സരത്തില്‍ അപ്രതീക്ഷിതമായ ക്ലബ് നോർത്ത് ഡാം ഫൈറ്റിംഗ് ഐറിഷിനോട് ദയനീയമായി പരാജയപ്പെട്ടു. ഇതിലും വലിയൊരു ഭാഗ്യക്കേട് വരാനില്ലാത്തതിനാല്‍ ഒരു ലോട്ടറി ടിക്കറ്റ് എടുക്കണമെന്ന് സുഹൃത്തുക്കള്‍ തമ്മില്‍ തമാശ പറഞ്ഞിടത്താണ് ഭാഗ്യത്തിന്റെ തുടക്കമെന്നാണ് ജേക്കബ് സ്‌ട്രിക്‌ലാൻഡ് വ്യക്തമാക്കുന്നത്.

'ലോട്ടറി അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങളിതാ..'; കൂടോന്ത്രത്തിലെ കുതന്ത്രം: ഹരി പത്തനാപുരം പറയുന്നു'ലോട്ടറി അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങളിതാ..'; കൂടോന്ത്രത്തിലെ കുതന്ത്രം: ഹരി പത്തനാപുരം പറയുന്നു

സുഹൃത്തുക്കളുടെ ആ തമാശ കാര്യമായി

സുഹൃത്തുക്കളുടെ ആ തമാശ കാര്യമായി എടുത്ത ജേക്കബ് ലോട്ടറി ടിക്കറ്റുകള്‍ വിറ്റ് തീരാനിരിക്കെയാണ് ഫോണ്‍ വഴി ടിക്കറ്റുകള്‍ വാങ്ങുന്നത്. മൂന്ന് ഡോളറായിരുന്നു ടിക്കറ്റ് വില. നറുക്കെടുപ്പിന് ഏതാനും നിമിഷങ്ങള്‍ മാത്രമേ ഞാന്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ഉണ്ടായിയിരുന്നുള്ളുവെന്നും യുവാവ് പ്രസ്താവനയിലൂടെ പറയുന്നു.

പവർ പ്ലേ മൾട്ടിപ്ലയറിലൂടെയാണ് ജേക്കബ് സ്‌ട്രിക്‌ലാൻഡിന്

പവർ പ്ലേ മൾട്ടിപ്ലയറിലൂടെയാണ് ജേക്കബ് സ്‌ട്രിക്‌ലാൻഡിന് $150,000 ഡോളർ (ഏകദേശം ഒരുകോടി ഇരുപത്തിരണ്ട് ലക്ഷം രൂപ). ഏതൊരു ലോട്ടറി ജേതാവിനെപ്പോലെയും ആദ്യം തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ജേക്കബിനും വിശ്വസിക്കാന്‍ സാധിച്ചില്ല. ഉടനെ തന്നെ അമ്മയേയും അന്ന് ഫുട്ബോള്‍ കാണാന്‍ തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളേയും യുവാവ് തന്റെ സന്തോഷം വിളിച്ച് അറിയിച്ചു

ഇത് അവിശ്വാസത്തിന്റെ ഒരു ദിവസം മാത്രമായിരുന്നു

"ഇത് അവിശ്വാസത്തിന്റെ ഒരു ദിവസം മാത്രമായിരുന്നു, കാരണം ലോട്ടറിയിലൂടെ ഞാൻ ഇതുവരെ ഒരു വിജയവും നേടിയിട്ടില്ല," അദ്ദേഹം പറയുന്നു. നികുതി കിഴിച്ച് 106,516 ഡോളറാണ് ഭാഗ്യശാലിക്ക് ലഭിക്കുക. കുറച്ച് പണം ചില കാര്യങ്ങള്‍ക്കായി ചിലവഴിക്കാനും ബാക്കിയുള്ളത് തന്റെ സമ്പാദ്യത്തിൽ നിക്ഷേപിക്കാനും പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ലോട്ടറി വകുപ്പ് നടത്തുന്ന പൂജ ബംപർ

അതേസമയം, സംസ്ഥാന ലോട്ടറി വകുപ്പ് നടത്തുന്ന പൂജ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. നറുക്കെടുപ്പിന്റ ഒന്നാം സമ്മാനം പത്ത് കോടി രൂപയാണ്. 250 രൂപയായിരുന്നു ടിക്കറ്റ് വില. JA, JB, JD, JC, JE, JG എന്നീ സീരിസുകളിലായിരുന്നു പൂജാ ബംപർ ടിക്കറ്റ് വില്‍പ്പന. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ 12 പേര്‍ക്ക് വീതവും അവസാനത്തെ അഞ്ചക്കത്തിന് ഒരു ലക്ഷം രൂപ നാലാം സമ്മാനവും ലഭിക്കും.

English summary
A young man overcomes grief of losing his favorite football team by winning lottery: a rare story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X