ഇഷ്ടപ്പെടുന്നവരുടെ കൂടെയെല്ലാം കിടക്ക പങ്കിടുന്ന കാമുകി, കാമുകന്‍ ഒന്ന് നോക്കിപ്പോയാലോ..

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

എന്താണ് ഒരു പ്രണയ ബന്ധത്തിന്റെ അടിത്തറ. പരസ്പര സ്‌നേഹം, പരസ്പര വിശ്വാസം എന്നിങ്ങനെ പല കാര്യങ്ങള്‍ ഉണ്ടാകും. എന്നാല്‍ പ്രണയിക്കുന്നവരുടെ ദിവസമായ വാലന്റൈന്‍സ് ഡേയില്‍ പുറത്തുവന്ന, വിചിത്രമായ ഒരു പ്രണയ ബന്ധത്തിന്റെ കഥ കേള്‍ക്കൂ. വെറുതെ കേള്‍ക്കാം എന്നേയുള്ളൂ, കേട്ടാലും ചിലപ്പോള്‍ നിങ്ങള്‍ വിശ്വസിച്ചു എന്ന് വരില്ല.

Read Also: ഷോക്കിംഗ്: വാലന്റൈന്‍സ് ദിനത്തില്‍ വിദ്യാര്‍ഥികളുടെ വന്യരതി... കണ്‍ട്രോള്‍ പോയ പെണ്‍കുട്ടിക്ക് സംഭവിച്ചത്...!

27കാരന്‍ കാമുകനും 22കാരി കാമുകിയും തമ്മിലുള്ള വിചിത്രമായ ഒരു കരാറാണ് ഈ ബന്ധത്തിന്റെ അടിസ്ഥാനം. കരാര്‍ തെറ്റിയാല്‍ ബന്ധവും തെറ്റും. കാമുകിയുമായി പിരിയാന്‍ ഇഷ്ടമില്ലാത്തതിനാല്‍ മാത്രം ലോകത്തൊരിടത്തും കേള്‍ക്കാത്ത ഈ കരാറും സഹിച്ച് കൂടെ നില്‍ക്കുകയാണ് കാമുകന്‍. മതി സസ്‌പെന്‍സ്, എന്താണീ കരാറെന്ന് നോക്കാം...

കാമുകിക്ക് ആരുടെ കൂടെ വേണമെങ്കിലും

കാമുകിക്ക് ആരുടെ കൂടെ വേണമെങ്കിലും

27കാരനായ ആദം ഗില്ലറ്റ് ആണ് ഈ കഥയിലെ നായകന്‍. ഗില്ലറ്റിന്റെ കാമുകിയായ ബിയാട്രീസ് ഗിബ്‌സിന് ഇഷ്ടം തോന്നുന്ന ആരുടെ കൂടെ വേണമെങ്കിലും പോകാം, സമയം ചെലവഴിക്കാം. എന്തിനധികം പറയുന്നു സെക്‌സും ചെയ്യാം. ഗില്ലറ്റ് ഒന്നും ചോദിക്കാനോ പറയാനോ ഗിബ്‌സിനെ തടയാനോ പാടില്ല. എങ്ങനെയുണ്ട് ഈ കരാര്‍.

എന്തിനാണ് ഇത് സഹിക്കുന്നത്

എന്തിനാണ് ഇത് സഹിക്കുന്നത്

വിചിത്രമായ ഈ കരാര്‍ ആദം ഗില്ലറ്റ് സഹിക്കുന്നത് എന്തിനാണ് എന്നറിയാമോ. അതാണ് ഏറ്റവും രസം. ഗില്ലറ്റിന് ബിയാട്രീസിനെ പിരിയാന്‍ വയ്യ. കാമുകിയെ കൂടെ നിര്‍ത്താന്‍ വേണ്ടി അവളെ ആരുടെ കൂടെയും സെക്‌സ് ചെയ്യാന്‍ വിടുന്ന കാമുകന്‍. കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെക്കുകയാണ് ആദം ഗില്ലറ്റിന്റെയും ബിയാട്രീസ് ഗിബ്‌സിന്റെയും ഈ കഥ.

ആദം ഗില്ലറ്റിന്റെ അവസ്ഥ

ആദം ഗില്ലറ്റിന്റെ അവസ്ഥ

കാമുകിക്ക് ഈ സ്വാതന്ത്ര്യമൊക്കെ അനുവദിക്കുമെങ്കിലും ആദം ഗില്ലറ്റിന് മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്ത് പോലും നോക്കാന്‍ അനുവാദമില്ല. എന്ന് മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ആദം ഗില്ലറ്റ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവോ അന്ന് തീരും ഇവരുടെ ബന്ധം. ബിയാട്രീസ് ഗിബ്‌സ് ഈ ബന്ധം തുടര്‍ന്ന് പോകാന്‍ മുന്നോട്ടു വെച്ചിട്ടുളള കരാറില്‍ ഇങ്ങനെയും പറയുന്നുണ്ട്.

ആദ്യം കണ്ടതും സെക്‌സ്

ആദ്യം കണ്ടതും സെക്‌സ്

2014 ഫെബ്രുവരിയില്‍ ഓക്‌സ്ഫഡിലെ ഒരു പബ്ബില്‍ വെച്ചാണ് ബിയാട്രീസ് ഗിബ്‌സിനെ ആദം ഗില്ലറ്റ് ആദ്യമായി കണ്ടത്. അന്ന് തന്നെ ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീട് ഇവര്‍ തമ്മില്‍ കാണുന്നത് 2015 ഏപ്രിലിലാണ്. അന്നാണ് ഇവര്‍ തമ്മില്‍ ഡേറ്റിങ് തുടങ്ങിയത്. അതും ഈ കരാറിന്റെ പുറത്ത്.

ഞാന്‍ പറഞ്ഞതാണ്

ഞാന്‍ പറഞ്ഞതാണ്

തനിക്ക് ആദമിനോട് വിശ്വസ്തത കാണിക്കാന്‍ പറ്റില്ലെന്ന് ബിയാട്രീസിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ എല്ലാം അവസാനിപ്പിക്കാം എന്ന് ബിയാട്രീസ് ആദമിനോട് പറഞ്ഞതാണ്. പക്ഷേ ആദം സമ്മതിച്ചില്ല. ആരുടെ കൂടെ വേണമെങ്കിലും പോയ്‌ക്കോളൂ, പക്ഷേ ഈ ബന്ധം അവസാനിപ്പിക്കരുത് - ഇത് മാത്രമാണ് ആദമിന്റെ കണ്ടീഷന്‍.

കുറ്റബോധമൊന്നുമില്ല

കുറ്റബോധമൊന്നുമില്ല

ഇങ്ങനെ ഒരു ബന്ധത്തില്‍ തുടരാന്‍ കുറ്റബോധമൊന്നും തോന്നുന്നില്ലേ എന്ന് ചോദിച്ചാല്‍ ബിയാട്രീസിന് മറുപടിയുണ്ട്. ഇല്ല എന്ന മറുപടി. ചിലപ്പോഴൊക്കെ ഏതെങ്കിലും ആണുങ്ങളുടെ കൂടെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഒരു ചെറിയ വിഷമം ഒക്കെ തോന്നും. എന്നാല്‍ അത് പെട്ടെന്ന് തന്നെ ശരിയാകും. ബിയാട്രീസിനെ സന്തോഷവതിയായി വെക്കാന്‍ ആദം തന്നെയാണത്രെ ഇങ്ങനെ ഒരു ഐഡിയ മുന്നോട്ട് വെച്ചത്.

ആദമിന് പറയാനുള്ളത്

ആദമിന് പറയാനുള്ളത്

താന്‍ മറ്റ് സ്ത്രീകളുമായി അടുത്ത് ഇടപെടുന്നത് ബിയാട്രീസിന് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ താനതിന് ശ്രമിക്കാറുമില്ല. ബിയാട്രീസിനെ ജീവിതം ആസ്വദിക്കാന്‍ വിടുന്നതില്‍ ആദമിന് സന്തോഷമേയുള്ളൂ. എന്നാല്‍ തന്റെ കൂട്ടുകാരില്‍ ചിലര്‍ക്ക് ഈ ബന്ധം ഇഷ്ടമല്ല എന്ന് ആദം പറയുന്നു. ബിയാട്രീസാകട്ടെ ഇങ്ങനെ ഒരു അഡ്ജസ്റ്റ്‌മെന്റിലാണ് തന്റെ ജീവിതമെന്ന് വീട്ടിലറിയിച്ചിട്ടില്ല. മേക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലുമാണ് ബിയാട്രീസ്.

English summary
Man lets girlfriend have sex with other people, why?
Please Wait while comments are loading...