ഇന്ത്യയിലെ കോടീശ്വരന്മാരില്‍ ആദ്യ പത്തില്‍ ഇവര്‍: ഒന്നാമന്‍ മുകേഷ് അംബാനി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ക്ക് ഈ വര്‍ഷം തുടക്കം തന്നെ വളരെ മോശമായിരുന്നു. വലിയ തിരിച്ചടികള്‍ ഓഹരി വിപണിയില്‍ അടക്കമുണ്ടായിരുന്നു. ഏഷ്യയിലെ വമ്പന്മാരില്‍ മുകേഷ് അംബാനിയും, ഗൗതം അദാനിയുമെല്ലാം വന്‍ തിരിച്ചടി നേരിട്ടിരുന്നു.

എന്നാല്‍ മെയ് മാസത്തില്‍ ഇവരെല്ലാം ശക്തമായി തിരിച്ചുവരുന്നതാണ് കണ്ടത്. അംബാനിയും, അദാനിയുമെല്ലാം വന്‍ കുതിപ്പുണ്ടാക്കി. എന്നാല്‍ ആരാണ് ഇന്ത്യയിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന ആദ്യ പത്ത് പേര്‍. അതൊന്ന് പരിശോധിക്കാം.

MUKESH AMBANI GAUTAM ADANI INDIAN MILLIONAIRES

ഒന്നാമന്‍ മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍. എന്നാല്‍ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്താണ്. 84.6 ബില്യണ്‍ യുെസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

റിലയന്‍സിനെ ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും പ്രശസ്തമാക്കുന്നതിലും മുകേഷ് അംബാനി വഹിച്ച പങ്ക് ചെറുതല്ല. മെയ് മാസത്തില്‍ കമ്പനിയുടെ ഓഹരികള്‍ക്കും നല്ല സമയമായിരുന്നു. ബ്ലൂംബര്‍ഗ് പട്ടികയിലും അംബാനിയുടെ സമ്പത്ത് വര്‍ധിക്കുന്നതാണ് കണ്ടത്.

അദാനി പതിയെ കയറി വരുന്നു

ഹിന്‍ഡന്‍ബര്‍ഗ് ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് പതിയെ തിരിച്ചെത്തുകയാണ് ഗൗതം അദാനി. രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ അദാനിയുള്ളത്. 61.5 ബില്യണാണ് ആസ്തി. നേരത്തെ ലോകത്തെ പത്ത് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദാനിയുമുണ്ടായിരുന്നു. എന്നാല്‍ വന്‍ തകര്‍ച്ച നേരിട്ട അദാനി പിന്നോട്ട് വീഴുകയായിരുന്നു.

നിലവില്‍ 19ാ സ്ഥാനത്താണ് അദ്ദേഹം. പക്ഷേ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് തന്നെ അദാനിയുണ്ട്. ഈ വര്‍ഷം 59 ബില്യണിന്റെ നഷ്ടമാണ് അദ്ദേഹത്തിന് നേരിട്ടത്. 2022ന്റെ അവസാനം ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായിരുന്നു അദ്ദേഹം.

മൂന്നാമന്‍ മിസ്ത്രി

ഷാപ്പൂര്‍ മിസ്ത്രിയാണ് മൂന്നാം സ്ഥാനത്ത്. 29.6 ബില്യണാണ് ആസ്തി. ഷാപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ സ്ഥാപകനാണ് അദ്ദേഹം. നിര്‍മാണം, എഞ്ചിനീയറിംഗ്, റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്റ്റൈല്‍സ്, അടക്കമുള്ള മേഖലകളില്‍ ഇവര്‍ക്ക് വലിയ റോളുണ്ട്.

ലോകത്തെ ധനികരുടെ പട്ടികയില്‍ 46ാമതാണ് അദ്ദേഹം. ചാരിറ്റി പ്രവര്‍ത്തനത്തില്‍ അടക്കം മിസ്ത്രിയുടെ പേര് പ്രശസ്തമാണ്.

ശിവ് നാടാര്‍ നാലാമന്‍

എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ സഹസ്ഥാപകനായ ശിവ് നാടാരാണ് ഇന്ത്യയിലെ ധനികരില്‍ നാലാം സ്ഥാനത്തുള്ളത്. 26.4 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ സര്‍വീസ് ദാതാക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് എച്ച്‌സിഎല്‍.

102 ബില്യണാണ് കമ്പനിയുടെ ആസ്തി. രാജ്യത്തെ ഏറ്റവും വലിയ ഐടി സര്‍വീസ് കമ്പനികളിലൊന്നായി എച്ച്‌സിഎല്‍ മാറിയത് നാടാരുടെ നേതൃമികവിലാണ്. 45ല്‍ അധികം രാജ്യങ്ങളില്‍ ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട് ആഗോള ധനികരുടെ പട്ടികയില്‍ 56ാം സ്ഥാനത്താണ് നാടാര്‍.

അഞ്ചാം സ്ഥാനത്ത് പ്രേംജി

വിപ്രോ ലിമിറ്റഡിന്റെ മുന്‍ ചെയര്‍മാന്‍ അസിം പ്രേംജിയാണ് അഞ്ചാം സ്ഥാനത്ത്. 24.2 ബില്യണാണ് ആസ്തി. ഫോബ്‌സ് ഇന്ത്യ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു പ്രേംജി. എന്നാല്‍ ഇവിടെ നിന്ന് പതിനേഴാം സ്ഥാനത്തേക്കായിരുന്നു വീഴ്ച്ച.

തന്റെ സ്വത്തില്‍ വലിയൊരു തുക ചാരിറ്റിക്കായി അദ്ദേഹം നല്‍കിയിരുന്നു. വിപ്രോ ഐടി മേഖലയില്‍ മിന്നിത്തിളങ്ങിയത് പ്രേംജിയുടെ മികവിലാണ്. ഇന്ന് അന്‍പതില്‍ അധികം രാജ്യങ്ങളില്‍ വിപ്രോയ്ക്ക് സാന്നിധ്യമുണ്ട്.

മിത്തലിനും മുന്നേറ്റം

ആറാം സ്ഥാനത്ത് ലക്ഷ്മി മിത്തലാണ്. ആര്‍സലോര്‍മിത്തലിന്റെ ചെയര്‍മാനാണ് അദ്ദേഹം. 18.3 ബില്യണിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ സ്റ്റീല്‍-ഖനന കമ്പനിയാണ് മിത്തലിന്റേത്. 53.3 ബില്യണാണ് കമ്പനിയുടെ വരുമാനം.

ആഗോള തലത്തില്‍ തന്നെ സ്റ്റീലിന്റെ കാര്യത്തില്‍ മിത്തല്‍ കമ്പനിക്ക് എതിരാളികളില്ല. അറുപതോളം രാജ്യങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഏഴാമന്‍ ആരാണ്?

അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ലിമിറ്റഡിന്റെ സ്ഥാപകന്‍ രാധാകിഷന്‍ ധാമനിയാണ് ഏഴാം സ്ഥാനത്ത്. 17.1 മില്യണാണ് ആസ്തി. ഇന്ത്യയിലെ റീട്ടെയില്‍ രാജാവ് എന്നാണ് ധാമനി അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ നേരത്തെ 1870 കോടിയുടെ ഐപിഒ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു.

വലിയ നിക്ഷേപകനുമാണ് ധാമനി, നിരവധി കമ്പനികളില്‍ അദ്ദേഹത്തിന് ഓഹരി പങ്കാളിത്തമുണ്ട്. വിഎസ്ടി ഇന്‍ഡസ്ട്രീസ്, ഇന്ത്യാ സിമന്റ്‌സ്, ടിവി ടുഡേ നെറ്റ് വര്‍ക്ക് എന്നിവ അതില്‍ ചിലതാണ്.

സൈറസ് പൂനാവാല എട്ടാമന്‍

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനാവാലയാണ് എട്ടാമന്‍. 16.9 ബില്യണാണ് ആസ്തി. ഇന്ന് ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളാണ് സിറം. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ടയാളാണ് പൂനാവാല.

ദിലീപ് ഷാംഗ്വി ഒന്‍പതില്‍

സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനായ ദിലീപ് ഷാംഗ്വിയാണ് ഒന്‍പതാമന്‍. 16.2 ബില്യണാണ് ആസ്തി. രാജ്യത്തെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ വിതരണ കമ്പനിയാണ് അദ്ദേഹത്തിന്റേത്. 4.5 ബില്യണാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം.

വനിതാ കോടീശ്വരി പത്താമത്

ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ ധനിക സാവിത്രി ജിന്‍ഡാലാണ് പത്താം സ്ഥാനത്ത്. ആദ്യ പത്തിലെ ഏക വനിതയും അവരാണ്. 14.9 ബില്യണാണ് ആസ്തി. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണാണ് അവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+