റോക്കി ഓര്‍ റാണി കഹാനിക്ക് സമാനം, പഞ്ചാബി-ബംഗാളി പ്രണയകഥ, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി: കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രം ബോളിവുഡില്‍ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. രണ്‍വീര്‍ സിംഗിന്റെയും, ആലിയ ഭട്ടിന്റെയും ജോഡിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ബംഗാളി-പഞ്ചാബി സംസ്‌കാരത്തിലുള്ളവര്‍ പ്രണയിക്കുകയും, അത് കുടുംബത്തില്‍ അടക്കം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമാണ് ചിത്രത്തിലെ ഇതിവൃത്തം.
എന്നാല്‍ ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ നടന്നതാണോ? ഇന്ത്യയിലെ വൈവിധ്യമേറിയ സംസ്‌കാരത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അത് അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാക്കുമെന്ന സന്ദേശം കൂടി ചിത്രം നല്‍കുന്നുണ്ട്. അതിന് കുടുംബത്തിലുള്ളവര്‍ തന്നെ കാരണമാകുന്നു എന്നതും ചിത്രം പരിഹസിക്കുന്നുണ്ട്.യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് റോക്കിയും രൂപാലിയുമാണ്. ഇവര്‍ അടുത്തിടെ തങ്ങളുടെ അനുഭവങ്ങള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചത്.

ഇതും പഞ്ചാബി-ബംഗാളി കുടുംബത്തില്‍ തന്നെയാണ് ഇത് സംഭവിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലെ റോക്കി പഞ്ചാബി കുടുംബത്തില്‍ നിന്നുള്ളയാളാണ്. അയലത്തെ വീട്ടിലെ പയ്യന്‍ എന്ന ടാഗായിരുന്നു ഈ റോക്കിക്കുണ്ടായിരുന്നത്. അതുപോലെ രൂപാലി ബംഗാളില്‍ നിന്നുള്ള യുവതിയായിരുന്നു. ബംഗാളിലെ ബുദ്ധിജീവി സമൂഹത്തില്‍ നിന്നുള്ള പൈതൃകം പേറി ജീവിക്കുന്നവരായിരുന്നു രൂപാലി. ചിത്രത്തിലെ ആലിയ ഭട്ടിന്റെ അതേ ക്യാരക്ടറായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്.
യഥാര്‍ത്ഥ ജീവിതത്തില്‍ രണ്‍വീര്‍ സിംഗിനെ പോലെ മികച്ചൊരു കാമുകനും, തര്‍ക്കിക്കുന്നയാളുമായിരുന്നു റോക്കി. രൂപാലിയാണെങ്കില്‍ ആലിയയെ പോലെ തീരുമാനമെടുക്കുന്നതില്‍ മിടുക്കിയായിരുന്നു. അതേസമയം പോസ്റ്റ് വൈറലായിരിക്കുന്നത്. പലരും ഇവരുടെ കേട്ട് അമ്പരന്നിരിക്കുകയാണ്. അതേസമയം ഇവരുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
അടുത്ത വര്‍ഷം ഇവരുടെ മുപ്പതാമത് വാര്‍ഷികമാണെന്ന് ട്വീറ്റില്‍ ഇവര്‍ പറഞ്ഞിട്ടുണ്ട്. ഏഴ് വര്‍ത്തോളം പ്രണയിച്ച ശേഷമാണ് ഇവര്‍ വിവാഹം കഴിച്ചത്. മൊത്തം 37 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചാണെന്ന് ദമ്പതിമാര്‍ പറയുന്നു.അതേസമയം ഇവര്‍ രണ്ട് സംസ്‌കാരങ്ങളില്‍ ഉള്ളവരാണെങ്കിലും, ആശയപരമായി പോലും ഒന്നായിരുന്നില്ലെന്ന് വെളിപ്പെടുത്തുന്നുണ്ട്. കരണ്‍ ജോഹര്‍ നിങ്ങളുടെ കഥ മോഷ്ടിച്ചു എന്ന് തമാശയായിട്ട് ഒരു യൂസര്‍ കുറിച്ചു.
ഈ കഥയ്ക്ക് നിങ്ങള്‍ക്ക് ശരിക്കും റോയല്‍റ്റിക്ക് അവകാശമുണ്ടെന്നും ഒരാള്‍ കുറിച്ചു. വിവിധ കാലങ്ങളിലുള്ള ചിത്രങ്ങളും ഇവര്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കരണ്‍ ജോഹര്‍ ഇവരുടെ ജീവിതമാണ് സിനിമയാക്കിയത് എന്നതിന് തെളിവൊന്നുമില്ല. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് 100 കോടിയില്‍ നിന്ന് ചിത്രം നേടി കഴിഞ്ഞു. ആഗോള ബോക്‌സോഫീസില്‍ 200 കോടിയിലേറെ ചിത്രം നേടിയിട്ടുണ്ട്.












Click it and Unblock the Notifications