കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'58 വര്‍ഷം വെജിറ്റേറിയന്‍, ഇപ്പോള്‍ ഒരു നേരം ഭക്ഷണം, ബ്യൂട്ടിപാര്‍ലറില്‍ പോകാറില്ല'; ബീന കണ്ണന്‍ പറയുന്നു

Google Oneindia Malayalam News

മുഖത്ത് എന്നും കാണുന്ന പുഞ്ചിരി, പ്രസരിപ്പ്, ചുറുചുറുക്ക്, പറഞ്ഞുവരുന്നത് മമ്മൂട്ടിയെക്കുറിച്ചല്ല, നമ്മുടെ ബീന കണ്ണനെക്കുറിച്ചാണ്. 61 ാം വയസ്സിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും ആരെയും അത്ഭുതപ്പെടുന്ന ആ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് ബീന കണ്ണന്‍ തന്നെ തുറന്നുപറയുകയാണ്. വനിതയ്ക്ക് അനുവദിച്ച ഇന്റര്‍വ്യൂവില്‍ ആണ് ബീന കണ്ണന്‍ തന്റെ ജീവിത രീതിയെക്കുറിച്ചും ആഹാരരീതിയെക്കുറിച്ചുമൊക്കെ പറയുന്നത്.

പ്രായം വെറും ഒരു സംഖ്യ മാത്രമാണ്. ഞാന്‍ 61 വയസ്സു കടന്നു കഴിഞ്ഞു. പക്ഷേ ഒരു ഇരുപതുകാരിയുടെ മനസ്സാണ് എനിക്കിന്ന്. ചിലപ്പോള്‍ മുട്ടുവേദനയോ, ശാരീരികമായി ചില ബുദ്ധിമുട്ടുകളോ വരാം. അതിനെ ഡീല്‍ ചെയ്യും. ശ്രദ്ധയോടെ മുന്നോട്ടു പോകും. ഇരുപതുകാരിയുടെ യുവത്വവും സന്തോഷവും ഞാന്‍ അനുഭവിച്ചറിയുന്നുണ്ട്. ചെറുപ്പമാണെന്നു വിചാരിച്ചാല്‍ നമ്മള്‍ ചെറുപ്പമാണ്. വയസ്സായെന്നു വിചാരിച്ചാല്‍ വയസ്സായി ഏവരും കണ്ണെടുക്കാതെ നോക്കുന്ന തന്റെ സൗന്ദര്യത്തെക്കുറിച്ച് ബീന കണ്ണന്‍ പറയുന്നു.

സഹപ്രവര്‍ത്തകന്‍ കെട്ടിപ്പിടിച്ചു; വേദന താങ്ങാന്‍ വയ്യാതെ ആശുപത്രിയില്‍; എക്‌സറെ കണ്ട് ഞെട്ടി യുവതിസഹപ്രവര്‍ത്തകന്‍ കെട്ടിപ്പിടിച്ചു; വേദന താങ്ങാന്‍ വയ്യാതെ ആശുപത്രിയില്‍; എക്‌സറെ കണ്ട് ഞെട്ടി യുവതി

PC: Beena Kannan facebook page

PC: Beena Kannan facebook page

ചെറുപ്പമായിരിക്കാന്‍ ജീവിതശൈലി ആദ്യം മുതല്‍ കൃത്യമായി ശ്രദ്ധിക്കണമെന്നാണ് ബീന കണ്ണന്‍ പറയുന്നത്. മൂന്നു പ്രസവം , അബോര്‍ഷന്‍ ഇതൊക്കെ കഴിഞ്ഞയാളാണു താനെന്നും പ്രസവശേഷം സാധാരണ കഴിച്ചിരുന്നതിന്റെ ഇരട്ടി ചോറ് കഴിച്ചിട്ടുണ്ടെന്നും ബീന പറയുന്നു. 'ചെറുപ്പത്തില്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. മൂന്നും നാലും പ്രസവിച്ച ചില സ്ത്രീകള്‍ സാധാരണ സ്ത്രീകളേക്കാളും ഭംഗിയായിരിക്കുന്നു. അന്ന് ഒരു മദര്‍ ആന്‍ഡ് ചൈല്‍ഡ് മാഗസിന്റെ കവറില്‍ ഒരു സ്ത്രീ നല്ല ഭംഗിയോടെ മൂന്നു കുട്ടികളുമായിരിക്കുന്നതു കണ്ടു. അന്ന് ഞാന്‍ ഭര്‍ത്താവിനോട് (കണ്ണന്‍) ചോദിച്ചു. മൂന്നു പിള്ളേരായാല്‍ ഇങ്ങനെ ഇരിക്കുമോ? അതിനെന്താണ് സാധിക്കുമല്ലോ എന്ന് കണ്ണന്‍ പറഞ്ഞു. അതു ഞാനെന്റെ മനസ്സില്‍ കുറിച്ചിട്ടു,' ബീന പറയുന്നു.

PC: Beena Kannan facebook page

PC: Beena Kannan facebook page

എന്നും ചെറുപ്പമായിരിക്കാന്‍ ജീവിതശൈലിയില്‍ എന്തൊക്കെയാണു ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചും ബീന പറയുന്നു. ആദ്യത്തെ കാര്യം ഫാസ്റ്റിങ് ആണ്. എത്ര മണിക്കൂര്‍ ഫാസ്റ്റ് ചെയ്യണം എന്നത് ഓരോരുത്തരുടെയും സൗകര്യവും ഇഷ്ടവുമാണ്. ഉപവാസങ്ങള്‍ എന്നും നമുക്കു നന്‍മയേ ചെയ്യൂ എന്നാണ് ബീന പറയുന്നത്. തവണ കുറച്ച് കഴിക്കുക. രാവിലെ എട്ടുമണിക്കു കഴിച്ചതിനു ശേഷം വൈകുന്നേരം എട്ടുമണിക്കാണു വീണ്ടും കഴിക്കുന്നതെങ്കിലും , പോഷകാഹാരം കഴിക്കുക. മുട്ട, മീന്‍, മാംസം, പനീര്‍, കടല, ദാല്‍, പച്ചക്കറി എല്ലാം ഉള്‍പ്പെടുത്തുക.

PC: Beena Kannan facebook page

PC: Beena Kannan facebook page

ഇങ്ങനെ കഴിക്കുമ്പോള്‍ കാലറി യോ പോഷകമോ കുറയില്ല.അന്നജം കുറച്ച് ആവശ്യമായ പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തണം. നട്‌സും ഫ്രൂട്‌സും കഴിക്കാം. വെജിറ്റേറിയന്‍സിനു പനീറോ , സോയയോ, പാലോ കഴിക്കാം. പാല്‍ അധികം വേണ്ട. എണ്ണ ചെറിയ അളവില്‍ മതി. കശുവണ്ടി, ബദാം, വാല്‍നട്ട്, പിസ്ത ....ഒരു കൈപ്പിടി നട്‌സ് കഴിക്കാം.ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ധാതുക്കളും വൈറ്റമിനുകളും ഉള്‍പ്പെടെ പ്രധാനമാണ്, ഇതാണ് രണ്ടാമത് ശ്രദ്ധിക്കേണ്ടതെന്ന് ബീന പറയുന്നു.

PC: Beena Kannan facebook page

PC: Beena Kannan facebook page

വ്യായാമം ചെയ്യുക. ഒരേ വ്യായാമത്തില്‍ ഒതുങ്ങാതെ പുതിയ വ്യായാമങ്ങള്‍ ഉള്‍പ്പെടുത്താം. ജോഗിങ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍... ഇതെല്ലാം നല്ലതാണ്. നൃത്തം, ജിംനാസ്റ്റിക്‌സ് , കരാട്ടേ, ജൂഡോ...ഇഷ്ടമുള്ളവ മാറി മാറി ചെയ്യാം. പ്രായമാകാതിരിക്കാന്‍ ഏറ്റവും ആവശ്യം വെയ്റ്റ് ട്രെയ്‌നിങ് ആണ്. ഒരു ഇന്‍സ്ട്രക്റ്ററുടെ കീഴില്‍ ഇതു പരിശീലിക്കാം ബീന പറയുന്നു. നന്നായി ഉറങ്ങണം. ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ മെഡിറ്റേഷന്‍ ആകാം. കണ്ണടച്ച് ഇരിക്കുന്നതും കിടക്കുന്നതും ഉത്തമമാണ്.

PC: Beena Kannan facebook page

PC: Beena Kannan facebook page

പിരിമുറുക്കത്തെ വരുതിയിലാക്കണം. പിരിമുറുക്കത്തെ സ്വന്തം ശ്രമം കൊണ്ട് ഒഴിവാക്കാനായാല്‍ നമ്മള്‍ അതിജീവിച്ചു കഴിഞ്ഞു .സമ്മര്‍ദം ചര്‍മത്തിലും മുഖത്തും ചുളിവുകള്‍ വീഴ്ത്തും. സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഒഴിവാക്കണം. ധ്യാനം കുറേയൊക്കെ സഹായകമാണ്. യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് സ്‌ട്രെസ്സിനെ അതിജീവിക്കാന്‍ പഠിക്കുകയാണു വേണ്ടത് ബീന പറഞ്ഞു.

PC: Beena Kannan facebook page

PC: Beena Kannan facebook page

മൂന്നാമത്തെ പ്രസവം കഴിഞ്ഞു താന്‍ വണ്ണം വച്ചെന്ന് ബീന പറഞ്ഞു. പ്രീ മച്വര്‍ ബേബി ആയിരുന്നു. വണ്ണം കുറയ്ക്കുന്നതിനായി അന്ന് രണ്ടു നേരം സൂപ്പ് കഴിക്കും. ഉച്ചയ്ക്ക് ഒന്നോ രണ്ടോ ചപ്പാത്തി. രാത്രിയില്‍ സൂപ്പും പച്ചക്കറികളും. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ മെലിഞ്ഞു. അതായിരുന്നു ആദ്യ ഡയറ്റിങ്. അവരവരുടെ ശരീരത്തോടും മനസ്സിനോടും പൊരുത്തപ്പെട്ടു പോകുന്ന ഡയറ്റ് ആണു തിരഞ്ഞെടുക്കേണ്ടത്. ചെയ്യുന്ന ജോലിക്ക് അനുയോജ്യമായ അന്നജം മതി. അതു നമ്മുടെ സാധാരണ ആഹാരത്തില്‍ നിന്നു ലഭിക്കുന്നുണ്ട്. അന്നജത്തെ നിയന്ത്രിച്ചാല്‍ തന്നെ നാം പാതി ജയിച്ചു.

PC: Beena Kannan facebook page

PC: Beena Kannan facebook page

രാത്രി പത്തര പതിനൊന്നുമണിയോടെ ഉറങ്ങാന്‍ കിടക്കും. രാവിലെ ആറ് ഏഴു മണിയോടെ ഉണരും. 8 9 മണിക്കൂര്‍ ഉറങ്ങാറുണ്ട്. രാവിലെ സ്റ്റീം ആന്‍ഡ് സോനാ ബാത് ചെയ്യും. വീട്ടിലെ ജിമ്മില്‍ തന്നെ വ്യായാമങ്ങള്‍ ചെയ്യും. ട്രെഡ്മില്‍, വെയ്റ്റ്‌ െട്രയ്‌നിങ് , പുഷ്അപ്...അങ്ങനെ. ചിലപ്പോള്‍ ഇവ ദിവസത്തിലുടനീളം ചെയ്യും. ചിലപ്പോള്‍ നീന്താറുണ്ട്, തന്റെ ഒരു ദിവസത്തെക്കുറിച്ച് ബീന പറയുന്നു.

PC: Beena Kannan facebook page

PC: Beena Kannan facebook page

58 വര്‍ഷം പരിപൂര്‍ണവെജിറ്റേറിയനായിരുന്നെന്നും അതിനു ശേഷമാണ് പതിയെ നോണ്‍വെജ് കഴിക്കാന്‍ ആരംഭിച്ചത്. ഇന്ന് ചിക്കനും മുട്ടയും പ്രോണ്‍സുമെല്ലാം കഴിക്കാറുണ്ട്. നാലു നേരവും അന്നജം ഉള്ള ഭക്ഷണമായിരുന്നു ഞാന്‍ പരിചയിച്ചിരുന്നത്. രാവിലെ ഇഡ്ലിയും പഴവും , ഉച്ചയ്ക്ക് ചോറും പച്ചക്കറികളും ,നാലുമണിക്ക് സേമിയ ഉപ്പുമാവോ,മധുരമുള്ള പൂരിയോ, കൊഴുക്കട്ടയോ ഇലയടയോ. രാത്രി ദോശയും പഴവും. ഇതായിരുന്നു എന്റെ ഡയറ്റ്.61ാം വയസ്സില്‍ ഞാന്‍ ഒരു നേരം ഭക്ഷണം എന്നതിലേക്കു മാറി. രാത്രി ഒരു നേരം കഴിക്കുക. അതില്‍ എനിക്കു വേണ്ടതെല്ലാം ഉള്‍പ്പെടുത്തുക. കൂടുതല്‍ പ്രോട്ടീനുള്ള ഒരു ഗ്രീക്ക് യോഗര്‍ട്ട് ഉണ്ട്. അതും കഴിക്കാറുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തിനു വേണ്ടി എന്തും കഴിക്കാന്‍ തയാറാണ്.ഇപ്പോള്‍ സ്‌ട്രെസ്സ് അണ്‍ലോഡ് ചെയ്യാനുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്തു തുടങ്ങി. ജോലി ഭാരം മുഴുവനും സ്വയം ഏറ്റെടുക്കാതെ സഹപ്രവര്‍ത്തകര്‍ക്കായി പകുത്തു നല്‍കിത്തുടങ്ങി. അങ്ങനെ സമ്മര്‍ദത്തെ കുറയ്ക്കുന്നു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
PC: Beena Kannan facebook page

PC: Beena Kannan facebook page

കോവിഡിനു മുന്‍പ് പാര്‍ലറില്‍ പോയിരുന്നു. ഫ്രൂട്ട് ഫേഷ്യലുകളൊക്കെ ചെയ്തിരുന്നത്. ഇ പ്പോള്‍ പാര്‍ലറില്‍ പോകാറില്ല. എന്റെ ചര്‍മത്തിന് ഇപ്പോള്‍ അതൊന്നും വേണ്ട എന്നാണു തീരുമാനം.നൈറ്റ് റുട്ടീന്‍ ആയി ക്രീമുകള്‍ ഉപയോഗിക്കാറുണ്ട്. തലയില്‍ പോലും എണ്ണ വയ്‌ക്കേണ്ട ആവശ്യമില്ല എന്നാണു ഞാന്‍ മനസ്സിലാക്കിയത്. 30-40 വര്‍ഷങ്ങളായി തലയില്‍ എണ്ണ വയ്ക്കാറില്ല. കുളിക്കാന്‍ സോപ്പിനു പകരം ഉപയോഗിക്കുന്നതു പയറുപൊടിയാണ്.

English summary
Seematti CEO Beena Kannan reveals her health tips and beauty tips she has been following for years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X