ഭാര്യമാര്‍ ഷോപ്പിങ്ങ് നടത്തട്ടെ..മാളില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് പ്രത്യേക വിശ്രമമുറി!!!

Subscribe to Oneindia Malayalam

ഷാങ്ഹായ്: പൊതുവേ സ്ത്രീകള്‍ക്കാണ് ഷോപ്പിങ്ങ് ക്രെയ്‌സ് കൂടുതലെന്നാണ് പറയാറ്. ഭാര്യമാര്‍ മണിക്കൂറുകള്‍ നീണ്ട ഷോപ്പിങ്ങ് നടത്തുമ്പോള്‍ ഒരു മൂലക്ക് ഒതുങ്ങിയിരിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ ഷോപ്പിങ്ങ് മാളുകളിലെ പതിവു കാഴ്ചയാണ്. ചിലര്‍ ക്ഷീണിതരായ് ഭാര്യമാരുടെ പിറകേ നടക്കുന്നതും കാണാം. എപ്പോള്‍ അവസാനിക്കുമെന്ന നിരാശാ ഭാവമായിരിക്കും മുഖത്ത്.

എന്നാല്‍ ഭര്‍ത്താക്കന്‍മാരുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തന്നെയാണ് ചൈനയിലെ ഷാങ്ഹായിലുള്ള ഹൈ എന്‍ഡ് മാള്‍ തീരുമാനിച്ചിരിക്കുന്നത്. ഭാര്യമാര്‍ ഷോപ്പിങ്ങ് നടത്തുമ്പോള്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് വിശ്രമിക്കാന്‍ 'ഹസ്ബന്‍ഡ് റസ്റ്റ് ബൂത്ത്' എന്ന പേരില്‍ പ്രത്യേക മുറികള്‍ തയ്യാറാക്കുകയാണ് ചെയ്യുന്നത്.

buy

വെറും മുറികളല്ലിത്. മസാജ് ചെയര്‍, കമ്പ്യൂട്ടര്‍ ഗെയിം കളിക്കാനുള്ള സ്‌ക്രീന്‍, ടെലിവിഷന്‍ ഇത്തരത്തില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മുറിയാണിത്. ഷോപ്പിങ്ങിന് എത്തുന്നതിനു മുന്‍പേ തന്നെ മുന്‍കൂട്ടി മൊബൈല്‍ ആപ്പ് വഴി ഈ മുറി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നതിന് പ്രത്യേകം പണം നല്‍കേണ്ട ആവശ്യവുമില്ല.

English summary
Shopping-weary Chinese find refuge in souped-up man caves
Please Wait while comments are loading...