സൂര്യനില്‍ സംഭവിച്ചത് ഭയാനക വിസ്‌ഫോടനം, രാക്ഷസ തീജ്വാലകള്‍ ഭൂമിയിലെത്തി; പസഫിക് മേഖല ഇരുട്ടില്‍
വാഷിംഗ്ടണ്‍: സൂര്യനില്‍ അതിശക്തമായ വിസ്‌ഫോടനെ തുടര്‍ന്ന് രൂപപ്പെട്ട ഭൗമകാന്തിക കൊടുങ്കാറ്റ് ഭൂമിയിലെത്തി. തീവ്രമായ ഈ ജ്വാലകള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിലാണ് പതിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടാവുന്ന തീവ്രമേറിയ രണ്ടാമത്തെ സൗരജ്വാലയാണിത്.
നേരത്തെ നാഷല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ സൗരജ്വാലകള്‍ ഭൂമിയിലേക്ക് വരുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാഴാഴ്ച്ച ജി1 വിഭാഗത്തില്‍ വരുന്ന സൗരജ്വാലകളാണ് വരികയെന്നും, ഒക്ടോബര്‍ നാലിന് ജി3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ മറ്റൊരു സൗരജ്വാല ഭൂമിയിലേക്ക് എത്തുമെന്നും എന്‍ഒഎഎ പറഞ്ഞിരുന്നു.

അതേസമയം പ്രതീക്ഷിച്ചതിലും വലിയ സൗരജ്വാലകളാണ് ഇന്ന് ഭൂമിയിലേക്ക് എത്തിയത്. ലോകത്ത് പലയിടത്തും ആശയവിനിമയ സംവിധാനങ്ങളെ ഇവ ബാധിച്ചിരിക്കുകയാണ്. പസഫിക് മേഖല ഇരുട്ടിലായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെ ട്രാഫിക് സിഗ്നലുകള്‍ അടക്കം താളം തെറ്റിയിട്ടുണ്ട്.
ഉപഗ്രഹങ്ങളെ സൂര്യനില്‍ നിന്നുള്ള തീജ്വാലകള്‍ പ്രവര്‍ത്തനരഹിതമാക്കും. ഇതേ തുടര്‍ന്നാണ് റേഡിയോ ബ്ലാക്കൗട്ടുകള്‍ ഉണ്ടാവുന്നത്. എക്‌സ്9.05 വിഭാഗത്തില്‍ വരുന്ന സൗരജ്വാലകള്‍ ആഫ്രിക്ക, അറ്റ്‌ലാന്റിക് മഹാസമുദ്രം, കിഴക്കന്‍ ദക്ഷിണ അമേരിക്ക, എന്നിവിടങ്ങളെയാണ് കൂടുതലായി ബാധിക്കുക. ഇന്ത്യക്ക് അത്ര വലിയ ഭീഷണി നേരിടേണ്ടി വരില്ല.
പസഫിക് മേഖല ഒന്നാകെ ഇരുട്ടിലായെന്നാണ് റിപ്പോര്‍ട്ട്. ഹവായിയില്‍ അടക്കം ബ്ലാക്ക്ഔട്ട് അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എആര്‍3842 എന്ന സണ്‍സ്‌പോട്ടില്‍ നിന്നാണ് ഈ വിസ്‌ഫോടനം ഉണ്ടായത്. എക്‌സ്7 കാറ്റഗറിയിലുള്ളതാണ് ഈ തീജ്വാലകള്‍ എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹവായി കുറച്ച് സമയത്തേക്ക് പൂര്‍ണമായും ഇരുട്ടിലായെന്ന് സ്‌പേസ് വെതര്‍.കോം റിപ്പോര്‍ട്ട് ചെയ്തു.
മെയ് 14ന് വന്ന സൗരജ്വാലയാണ് ഈ വര്‍ഷത്തെ ഏറ്റവും തീവ്രമേറിയത്. കൂടുതല്‍ ഇരട്ടങ്ങളില്‍ വൈദ്യുതി പൂര്‍ണമായും നിലയ്ക്കുന്നതിന് ഈ സൗരജ്വാലകള്‍ വഴിയൊരുക്കും. സോളാര്‍ സൈക്കിള്‍ 2019ല്‍ ആരംഭിച്ചതിന് ശേഷമാണ് സൂര്യന്‍ ഇടയ്ക്കിടെ തീതുപ്പാന്‍ തുടങ്ങിയത്.
നിലവില്‍ സൗര വിസ്‌ഫോടനങ്ങളുടെ എണ്ണം വര്‍ധിച്ചതിനാല്‍ സോളാര്‍ പീക്കില്‍ സൂര്യന്‍ എത്തിയെന്നാണ് വ്യക്തമാകുന്നത്. 2025ലായിരിക്കും സോളാര്‍ മാക്‌സിമം പൂര്‍ത്തിയാക്കുക. കഴിഞ്ഞ മാസം എക്‌സ് ക്ലാസില്‍ വരുന്ന തീജ്വാലകള്‍ ഇതേ പോലെ ഭൂമിയിലെത്തിയിരുന്നു. 21 വര്‍ഷത്തിനിടെ ഏറ്റവും തീവ്രമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റാണ് നേരത്തെ വന്നിരുന്നത്.
വൈദ്യുതി ഗ്രിഡുകള്‍, നാവിഗേഷന്‍ സിഗ്നലുകള്‍, റേഡിയോ കമ്മ്യൂണിക്കേഷനുകള്‍ എന്നിവയെയാണ് സൗരജ്വാലകള്‍ ബാധിക്കുക. നമ്മുടെ ഉപഗ്രഹ സംവിധാനങ്ങളെ ഇവ തരിപ്പണമാക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. തീവ്രമായ റേഡിയേഷനാണ് ഇതിലൂടെയുണ്ടാവുക. ബഹിരാകാശ സഞ്ചാരികള്‍ക്കും, ബഹിരാകാശ പേടകങ്ങള്‍ക്കം ഇവ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications