ബഹിരാകാശത്ത് സുനിത വില്യംസിന്റെ ചീരകൃഷി; നേരംപോക്കിനല്ല, കഴിക്കാനുമല്ല! കാരണം ഇത്..
വഷിംഗ്ടൺ: ബഹിരാകാശയാത്രികയായ സുനിത വില്യംസ് ബഹിരാകാശത്ത് കൃഷി തുടങ്ങി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതെ, സുനിത വില്യംസ് ബഹിരാകാശത്ത് ചീര കൃഷിയാണ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചീര ഇനത്തിൽപ്പെട്ട ലെറ്റൂസ് ആണ് സുനിത കൃഷി ചെയ്യുന്നത്. എന്നാൽ ഈ കൃഷി ചീര വളർത്തി ഭക്ഷണാവശ്യത്തിന് എടുക്കാനല്ല. ഒരു പരീക്ഷണത്തിന്റെ ഭാഗമാണ്.
പ്ലാറ്റ് ബാഹിറ്റാറ്റ് - 07 പരീക്ഷണം വ്യത്യസ്ത തലത്തിലുള്ള ജല ലഭ്യത സസ്യ വളർച്ചയെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കേന്ദ്രീകരിച്ചാണ്. മൈക്രോ ഗ്രാവിറ്റിക്ക് കീഴിലുള്ള റൊമൈൻ ലെറ്റൂസിന്റെ വളർച്ചാ നിരക്ക്, പോഷകാഹാര കണ്ടന്റ്, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ വിശകലനം ചെയ്യുന്നതിനാണ് ഈ പരീക്ഷണം. ബഹിരാകാശത്ത് കൃഷി സാധ്യമാകുമോ എന്ന കാര്യവും പരീക്ഷണത്തിൽ വ്യക്തമാകും.

സാമ്പിൾ ശേഖരം: കൃത്യമായ അടിസ്ഥാന അളവുകൾ ഉറപ്പാക്കാൻ അഡ്വാൻസ് പ്ലാന്റ് ഹാബിറ്റാറ്റിന്റെ ( എ പി എച്ച് ) ഡിസ്ട്രിബ്യൂഷൻ റിസർവോയറിൽ നിന്ന് സുനിത വില്യംസ് സാമ്പിളുകൾ ശേഖരിച്ചു.
ഉപകരണ സജ്ജീകരണം: പ്ലാന്റ് ഹാബിറ്റാറ്റ് - 07 സയൻസ് കാരിയർ സ്ഥാപിച്ചു. ഇത് പരീക്ഷണത്തിൽ ഉടനീളം ചീര ചെടികൾ സൂക്ഷിക്കും.
ബഹിരാകാശത്ത് വളരുന്ന സസ്യങ്ങൾ ഗുരുത്വാകർഷണത്തിൻ്റെ അഭാവം മൂലം ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. ജലവിതരണം, പോഷകങ്ങളുടെ ആഗിരണം, റൂട്ട് ഓറിയന്റേഷൻ എന്നിവയെ ബാധിക്കുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെ പോകുന്ന ബഹിരാകാശ യാത്രികരെ നിലനിർത്താൻ സഹായകമാകുന്ന കാർഷിക സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിന് ഈ പ്രതിഭാസങ്ങൾ മനസ്സിലാക്കുന്നത്
അത്യന്താപേക്ഷിതമാണ്.
സസ്യ വളർച്ചയെക്കുറിച്ചുള്ള നാസയുടെ പരീക്ഷണങ്ങൾ മനുഷ്യ ബഹിരാകാശ യാത്രയുടെ ആദ്യ നാളുകൾ മുതലുള്ളതാണ്. ഈ ശ്രമങ്ങൾ ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്നു. മുൻകാല പഠനങ്ങൾ ബഹിരാകാശത്ത് ഭക്ഷ്യ യോഗ്യമായ വിളകൾ വളർത്തുന്നതിനുള്ള സാധ്യത തെളിയിച്ചിട്ടുണ്ട്. സുനിത വില്യംസ് ഇപ്പോൾ നടത്തുന്ന ഈ പരീക്ഷണം വളരെ നിർണായകമാണ്.
2024 ജൂണിലാണ് ബോയിങ് സ്റ്റാർ ലൈൻ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയിത്തിലേക്ക് പോയത്. എന്നാൽ സ്റ്റാർ ലൈൻ പേടകം തകരാറിൽ ആയകിനാൽ തിരികെ വരാൻ സാധിച്ചില്ല. 2025 ഫെബ്രുവരിയോടെ തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications