ഗര്‍ഭിണികള്‍ മത്സ്യം കഴിച്ചാല്‍ എന്ത് സംഭവിക്കും!! ശിശുക്കളിലെ ആസ്തമയ്ക്ക് പരിഹാരം മത്സ്യ എണ്ണ!

  • Written By:
Subscribe to Oneindia Malayalam

ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ച് ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലയളവ് കൂടിയാണ്. ഗര്‍ഭകാലത്ത് കഴിക്കാവുന്ന ഭക്ഷണങ്ങളെക്കുറിച്ച് കഴിക്കാവുന്ന ഭക്ഷണത്തെക്കുറിച്ച് കാലാനുസൃതമായി പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും പുതിയ പഠനഫലം നല്‍കുന്നത് ഞെട്ടിയ്ക്കുന്ന കണ്ടെത്തലുകളാണ്.

ആദ്യം പ്രണയം പിന്നെ ഡേറ്റ്: സീരിയല്‍ കില്ലര്‍ കൊന്നൊടുക്കിയത് 100 സ്ത്രീകളെ, നഗ്നചിത്രങ്ങള്‍!

അമേരിക്കയിലെ സൗത്ത് ഫ്ലോറിഡ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഗര്‍ഭിണികളുടെ ആഹാരക്രമവുമായി ബന്ധപ്പെട്ടുള്ള രണ്ട് പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുള്ളത്. ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്ക് ആസ്തമ രോഗം വരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്ന പഠനം മത്സ്യ എണ്ണകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന സ്ത്രീകള്‍ക്കുള്ള നേട്ടങ്ങളും അക്കമിട്ട് നിരത്തുന്നു.

 ഗര്‍ഭകാലത്ത് മത്സ്യം കഴിച്ചാല്‍!

ഗര്‍ഭകാലത്ത് മത്സ്യം കഴിച്ചാല്‍!


ഗര്‍ഭിണികള്‍ മത്സ്യവും മത്സ്യ എണ്ണയും ഉപയോഗിച്ചാല്‍ ജനിക്കാനിരിക്കുന്ന കുട്ടിയ്ക്ക് ആസ്തമ വരാനുള്ള സാധ്യത കുറയുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

 ഫാറ്റി ആസിഡുകള്‍

ഫാറ്റി ആസിഡുകള്‍


ഗര്‍ഭിണിയായിരിക്കെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ശ്വാസതടസ്സ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയിലെ സൗത്ത് ഫ്ലോറിഡ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തലുകളിലൊന്ന്. ഗര്‍ഭകാലത്തിന്‍റെ മൂന്നാമത്തെ പാതിയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പഠനം മുന്നറിയിപ്പ് നല്‍കുന്നത്.

 രക്തക്കുറവുള്ളവര്‍ക്ക്

രക്തക്കുറവുള്ളവര്‍ക്ക്

രക്തക്കുറവുള്ള ഗര്‍ഭിണികള്‍ക്ക് മത്സ്യ എണ്ണ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ രക്തത്തിലെ അളവ് ഉയര്‍ത്താന്‍ കഴിയുമെന്നും 346 ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിദിനം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നല്‍കി ഗര്‍ഭിണികളെ നിരീക്ഷിച്ച ശേഷമാണ് ഗവേഷകരുടെ കണ്ടെത്തല്‍.

 രോഗ സാധ്യത കുറവ്

രോഗ സാധ്യത കുറവ്


ഗര്‍ഭകാലത്ത് മത്സ്യ എണ്ണ ഉപയോഗിക്കുകയോ ഒരു തരത്തിലുള്ള എണ്ണ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആസ്തമ വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 24 വയസുവരെയുള്ള കാലയളവിനുള്ളില്‍ ഇത്തരം രോഗം വരാനുള്ള സാധ്യതകളാണ് ഗവേഷകര്‍ തള്ളിക്കളഞ്ഞിട്ടുള്ളത്.

 കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്ക് ‌

കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്ക് ‌


ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചക്കുറവുള്ള സാഹചര്യത്തില്‍ ഗര്‍ഭകാലത്തിന്‍റെ അവസാനത്തെ മൂന്ന് മാസക്കാലത്ത് മത്സ്യ എണ്ണകള്‍ ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നത് കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

 ആസ്തമയില്‍ നിന്ന് രക്ഷനേടാന്‍

ആസ്തമയില്‍ നിന്ന് രക്ഷനേടാന്‍

ആസ്തമ രോഗത്തില്‍ നിന്ന് രക്ഷനേടുന്നതിനായി എട്ടുമുതല്‍ 12 ഔണ്‍സ് വരെ മത്സ്യ എണ്ണ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്നും കുഞ്ഞിന് വളര്‍ച്ചയ്ക്ക് സഹായകമായ പോഷക ഗുണങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുമെന്നും ഗവേഷകന്‍ റിച്ചാര്‍ഡ് ലോക്കി പറയുന്നു.

English summary
According to a latest study by Florida University, women who consume fish or fish oil during their pregnancy could be more likely to protect their offspring from developing asthma.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്