Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി എടുത്ത് എടുത്ത് അവസാനം ജയിലിലായി: കാർഡ്രൈവറെ പൊലീസ് കുടുക്കിയത് അതിവിദഗ്ധമായി

താനെ ജില്ലയിലെയും ഗുജറാത്തിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാനമായ പത്തോളം കുറ്റകൃത്യങ്ങൾ പ്രതിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്

 jail

ലോട്ടറി എടുക്കുന്നത് ഒരു ദിനചര്യ പോലെ കൊണ്ടു നടക്കുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. ചിലർക്ക് നേരത്തെ എപ്പോഴാ അടിച്ച ലോട്ടറിയാണ് വീണ്ടും പ്രതീക്ഷ കൊടുത്തുകൊണ്ടിരിക്കുന്നതെങ്കില്‍ മറുവശത്തുള്ള വലിയൊരു പക്ഷത്തിന്റെ പ്രതീക്ഷ എന്നെങ്കിലുമൊരിക്കല്‍ തങ്ങള്‍ക്കും സമ്മാനം ലഭിക്കും എന്നതാണ്.

പണിയെടുത്ത് കിട്ടുന്നതിന്റെ പകുതിയും ലോട്ടറി എടുക്കാനായി ചിലവഴിക്കുന്നവർ നമുക്ക് ഇടയില്‍ തന്നെയുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥയാണ് മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും ഇപ്പോള്‍ വരുന്നത്.

അച്ചടി ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറിയും

അച്ചടി ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറിയും

കേരളത്തിലും മറ്റും സർക്കാർ അച്ചടിക്കുന്ന ലോട്ടറിയോടാണ് ഭ്രമമെങ്കില്‍ താനെയിലെ 33 കാനായ യുവാവിന്റെ നോട്ടം ഓണ്‍ലൈന്‍ ലോട്ടറിയിലായിരുന്നു. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടായിരുന്ന യുവാവിന് ഇടക്കൊക്കെ ചെറിയ സമ്മാനം അടിച്ചതോടെ വീണ്ടും വീണ്ടും ലോട്ടറി എടുക്കാനുള്ള ത്വര ശക്തമായി.

ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ്

ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ് കൂലിയായി കിട്ടുന്ന മുഴുവന്‍ തുകയും ലോട്ടറി വാങ്ങാനായി ചിലവഴിച്ചുകൊണ്ടിരിക്കെയാണ് അതും മതിയാവാതെ വരുന്നത്. ഇതോടെയാണ് കൂടുതല്‍ തുക കണ്ടെത്താനായി മോഷണത്തിലേക്ക് ഇറങ്ങുന്നത്. പ്രായമായ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ട് മാല പിടിച്ച് പറിച്ചായിരുന്നു യുവാവ് ഓണ്‍ലൈന്‍ ലോട്ടറിക്കുള്ള തുക കണ്ടെത്തിയത്.

ഓണ്‍ലൈന്‍ ലോട്ടറിയിലൂടെ പ്രതിക്ക് കടബാധ്യത

ഓണ്‍ലൈന്‍ ലോട്ടറിയിലൂടെ പ്രതിക്ക് കടബാധ്യത

"ഓണ്‍ലൈന്‍ ലോട്ടറിയിലൂടെ പ്രതിക്ക് വലിയ കടബാധ്യത ഉണ്ടായിരുന്നു. ഇതോടെയാണ് പ്രായമായ സ്ത്രീകളെ ലക്ഷ്യമിടാന്‍ അദ്ദേഹം തുടങ്ങിയത്. ഇരകളാക്കാന്‍ ഉദ്ദേശിക്കുന്ന പ്രായമായ സ്ത്രീകളെ തിരിച്ചറിയുകയും അതത് വീടുകളിലേക്ക് കയറുമ്പോൾ അവരെ പിന്തുടരുകയും മാല പൊട്ടിച്ച് ഓടിപ്പോകുകയുമായിരുന്നു," പോലീസ് വ്യക്തമാക്കി.

മുടികൊഴിച്ചിലും താരനും മാറും, മുടി ശരവേഗത്തില്‍ വളരൂ: ഉപയോഗിക്കൂ ഉരുളക്കിഴങ്ങ് ജ്യൂസ്

വിവിധ പോലീസ് സ്റ്റേഷനുകളിലായി

താനെ ജില്ലയിലെയും ഗുജറാത്തിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാനമായ പത്തോളം കുറ്റകൃത്യങ്ങൾ പ്രതിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, പ്രദേശത്ത് ചെയിൻ തട്ടിപ്പ് നടത്തിയതായി നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് മുമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതി പിടിയിലാവുന്നത്.

പരാതികളെത്തുടർന്ന് ഞങ്ങളുടെ ടീം പ്രദേശങ്ങളിൽ

പരാതികളെത്തുടർന്ന് ഞങ്ങളുടെ ടീം പ്രദേശങ്ങളിൽ

"പരാതികളെത്തുടർന്ന് ഞങ്ങളുടെ ടീം പ്രദേശങ്ങളിൽ നിന്നുള്ള 110 സി സി ടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കുകയും കുറ്റകൃത്യത്തിന് മുമ്പും ശേഷവുമുള്ള എല്ലാ ദൃശ്യങ്ങളിലും ലഭിക്കുകയും പ്രതികളെ കണ്ടെത്തുകയും ചെയ്തു. ഞങ്ങൾ അവനെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇതിന് ശേഷം പ്രതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്ഥിരീകരിക്കുകും തുടർന്ന് അവനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു," സോൺ-1 ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഗണേഷ് ഗാവ്ഡെ പറഞ്ഞു.

മോഷണം പോയ ആഭരണങ്ങൾ സവേരി

മോഷണം പോയ ആഭരണങ്ങൾ സവേരി ബസാറിലായിരുന്നു പ്രതി കൊണ്ടുപോയി വിറ്റിരുന്നത്. ഇവയെല്ലാം തൻറെ അടുത്ത കുടുംബാംഗങ്ങളുടേതാണെന്നും കേടുപാടുകള്‍ പറ്റിയതിനാല്‍ ഉപയോഗിക്കാൻ പറ്റാത്ത ആഭരണങ്ങളുമായിരുന്നു ഇതെന്നായിരുന്നു പ്രതി പൊലീസിനോട് വ്യക്തമാക്കിയിരുന്നത്. എപ്പോഴെങ്കിലും ജാക്ക്‌പോട്ട് അടിക്കാൻ ആഗ്രഹിക്കുന്ന ഓൺലൈൻ ലോട്ടറികളിലേക്കുള്ള തന്റെ അഭിനിവേശത്തിനായി പണം ഉപയോഗിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഇയാളിൽ നിന്ന് 2.51 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പൊലീസ് കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+