യാത്രക്കാരെ ഇതിലേ..നിങ്ങളുടെ നഷ്ടപ്പെട്ട ലഗേജുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയാമോ?
കഴിഞ്ഞ ദിവസം വിമാനത്തില്‍ കൊണ്ടുവന്ന ഒരു സ്യൂട്ട് കേസിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ആകെ നശിച്ച അവസ്ഥയിലായിരുന്നു ആ സ്യൂട്ട് കേസിന്റെ അവസ്ഥ. ഇതിന് പിന്നാലെ എന്ത് വിശ്വസിച്ചാണ് ലഗേജുകള്‍ വിമാനത്തില്‍ കൊണ്ടുവരിക എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇനി പറയാന്‍ പോകുന്നത് വിമാനത്തില്‍ കൊണ്ടുവരുന്ന ലഗേജുകളെക്കുറിച്ചു തന്നെയാണ്.
വിമാനയാത്രയ്ക്കിടെ ചിലര്‍ക്കെങ്കിലും ലഗേജുകള്‍ നഷ്ടപ്പെടുകയോ കിട്ടാന്‍ കാലതാമസം എടുക്കുകയോ ഒക്കെ ചെയ്തിട്ടുണ്ടാകുമല്ലോ..നഷ്ടപ്പെട്ട് പോയ ലഗേജുകള്‍ തിരിച്ചെടുക്കാന്‍ ഒരുപാട് നിയമപോരാട്ടം നടത്തിയവരും ഉണ്ടാകും. അതേസമയം, ഇത്തരത്തില്‍ നഷ്ടപ്പെട്ടുപോകുന്ന ലഗേജുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയാമോ.. എപ്പോഴെങ്കിലും അതേക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.. വിശദമായി തന്നെ അറിയാം..

നഷ്ടപ്പെട്ട ബാഗ് കണ്ടെത്തും മുമ്പ് എങ്ങനെയാണ് ബാഗ് നഷ്ടപ്പെട്ടതെന്ന് ഉറപ്പാക്കുന്നത് എന്നതിനെക്കുറിച്ച് അറിയണം. ചട്ടം അനുസരിച്ച്, അധികൃതര്‍ക്ക് ബാഗുകള്‍ ട്രാക്ക് ചെയ്യാനും 3 മാസത്തിനുള്ളില്‍ യാത്രക്കാരന് തിരികെ നല്‍കാനും കഴിയുന്നില്ലെങ്കില്‍ നഷ്ടപ്പെട്ടതായി കണക്കാക്കും. നഷ്ടപ്പെട്ട് ബാഗുകള്‍ അന്വേഷിച്ച് ആരും എത്തിയില്ലെങ്കില്‍ ആ ബാഗുകള്‍ക്ക് എന്താണ് സംഭവിക്കുക എന്നറിയാം...

ആരും അന്വേഷിച്ച് എത്താത്ത ബാഗുകള്‍ വില്‍ക്കുകയാണ് ചെയ്യാറുള്ളത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തുന്ന ലേലത്തിലൂടെയാണ് ഇന്ത്യയില്‍ ക്ലെയിം ചെയ്യപ്പെടാത്ത ബാഗേജുകള്‍ വില്‍ക്കുന്നത്. അച്ചാര്‍ ഭരണികള്‍ മുതല്‍ സാരികള്‍ വരെ ലേലത്തില്‍ വില്‍ക്കാറുണ്ട്. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇവ ലേലം വിളിച്ച് സ്വന്തമാക്കാവുന്നതാണ്. നഷ്ടപ്പെട്ട ബാഗുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഇ-ലേലത്തില്‍ പങ്കെടുക്കാം.

എന്നാല്‍ യുഎസില്‍ ഇങ്ങനെയല്ല കാര്യങ്ങള്‍ ആരും അന്വേഷിച്ചെത്താത്ത ബാഗുകള്‍ ഇവിടെ ലേലത്തിനല്ല വെയ്ക്കാറ്്. ഇവിടെ കാര്യങ്ങള്‍ അല്പം വ്യത്യസ്തമാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നഷ്ടപ്പെട്ട ബാഗുകള്‍ അലബാമയിലെ അണ്‍ക്ലെയിംഡ് ഗുഡ്‌സ് സെന്റര്‍ എന്ന പേരില്‍ 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബാഗേജ് സ്റ്റോറിലേക്ക് മാറ്റുന്നു.

5 പതിറ്റാണ്ടിലേറെയായി ഈ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നു. കേന്ദ്രത്തില്‍ ലഭിക്കുന്ന വസ്തുക്കളെ ചാരിറ്റി, റീസൈക്ലിംഗ്, റീസെയില്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. വില്‍പ്പനയ്ക്കുള്ളവ ഉപഭോക്താക്കള്‍ക്ക് വാങ്ങുന്നതിനായി സ്റ്റോറില്‍ പ്രദര്‍ശിപ്പിക്കും. ഈ ഇനങ്ങള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കിഴിവ് നിരക്കില്‍ വില്‍ക്കുന്നു.












Click it and Unblock the Notifications