കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് 'ചുവന്ന മൂക്കിന്റെ ദിവസം' അഥവാ 'റെഡ് നോസ് ഡേ?'

സ്വന്തം മൂക്കില്‍ കൃത്രിമ ചുവപ്പന്‍മൂക്ക് വെച്ചുള്ള ആഘോഷം..

  • By Anoopa
Google Oneindia Malayalam News

ചുവന്ന മൂക്കിന്റെ ദിവസം അഥവാ റെഡ് നോസ് ഡേ.. ഇംഗ്ലണ്ടില്‍ ആരംഭിച്ച് അമേരിക്കക്കാര്‍ ഏറ്റെടുത്ത പ്രശസ്തമായ ഈ ആഘോഷം എന്താണ്? എന്താണ് അതിന്റെ പ്രസക്തി? ഇനിയെന്നാണ് റെഡ് നോസ് ഡേ? കൂടുതല്‍ അറിയാം...

എന്ത്...? എന്തുകൊണ്ട്...?

എന്ത്...? എന്തുകൊണ്ട്...?

ഐസ് ബക്കറ്റ് ചലഞ്ച്, റൈസ് ബക്കറ്റ് ചലഞ്ച് തുടങ്ങിയ ക്യാംപെയ്‌നുകളെപ്പറ്റി കേട്ടിട്ടുണ്ടാകുമല്ലോ..അത്തരത്തില്‍ ഒന്നാണ് റെഡ് നോസ് ഡേ. ഇതില്‍ നിന്നും ലഭിക്കുന്ന ലഭിക്കുന്ന പണം ലോകത്ത് ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമാണ് നല്‍കുക. യുകെയില്‍ ആരംഭിച്ച് ഇപ്പോള്‍ അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോമിക് റിലീഫ് എന്ന സന്നദ്ധസംഘടനയാണ് റെഡ് നോസ് ഡേ സംഘടിപ്പിക്കുന്നത്.

എങ്ങനെ ചെയ്യണം..?

എങ്ങനെ ചെയ്യണം..?

ചിത്രങ്ങളില്‍ കാണുന്നതു പോലെ സ്വന്തം മൂക്കില്‍ കൃത്രിമമായി നിര്‍മ്മിച്ച ഒരു ചുവന്ന മൂക്ക് ഘടിപ്പിക്കുകയാണ് ചെയ്യേണ്ടത്. കുട്ടിക്കളിയാണെന്നു തോന്നിയേക്കാം. എന്നാല്‍ ഇതിനു പിന്നില്‍ വലിയൊരു ലക്ഷ്യമുണ്ടെന്നുള്ളത് ഓര്‍ക്കണം.

ചരിത്രം

ചരിത്രം

1985 ല്‍ കോമഡി സ്‌ക്രിപ്റ്റ് രചയിതാവായ റിച്ചാര്‍ഡ് കേര്‍ട്ടിസും കൊമേഡിയനായ ലെന്നി ഹെന്റിയും ചേര്‍ന്നാണ് കോമിക് റിലീഫ് എന്ന സംഘടന സ്ഥാപിക്കുന്നത്. റെഡ് നോസ് ഡേ ആണ് അവരുടെ ഏറ്റവും വലിയ ആഘോഷം. 1988 ലായിരുന്നു ആദ്യത്തെ റെഡ് നോസ് ഡേ. അന്ന് 150 തോളം സെലിബ്രിറ്റികളും കോമഡി താരങ്ങളുമാണ് റെഡ് നോസ് ഡേയില്‍ പങ്കെടുത്തത്. 15 മില്യന്‍ ബ്രിട്ടീഷ് പൗണ്ട് അന്ന് നേടാനായി.

 2017 ലെ റെഡ്‌നോസ് ഡേ

2017 ലെ റെഡ്‌നോസ് ഡേ

രണ്ടു വര്‍ഷത്തിലൊരിക്കലാണ് റെഡ് നോസ് ഡേ. 2017 ലെ റെഡ് നോസ് ഡേ മാര്‍ച്ച് 24 നായിരുന്നു. മാര്‍ച്ച് 24 തുടങ്ങി 25 ന് അവസാനിച്ച റെഡ് നോസ് ഡേയില്‍ ഈ വര്‍ഷവും സിനിമാതാരങ്ങളടക്കം നിരവധിയാളുകള്‍സ പങ്കെടുത്തു. ഇനി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമേ റെഡ് നോസ് ഡേ ഉണ്ടാകൂ.

ടെലിവിഷനിലും ആഘോഷം

ടെലിവിഷനിലും ആഘോഷം

ബിബിസിയാണ് റെഡ് നോസ് ഡേയുടെ പ്രധാന സ്‌പോണ്‍സര്‍മാരിലൊരാള്‍. എന്‍ബിസിയില്‍ റെഡ് നോസ് ഡേയോടനുബന്ധിച്ച് പ്രത്യേക പരിപാടികളും സംപ്രേക്ഷണം ചെയ്യാറുണ്ട്.

English summary
What is Red Nose Day?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X