Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനി വിവാഹാഭ്യാര്‍ത്ഥന നടത്തിയപ്പോള്‍ നിത ആവശ്യപ്പെട്ടത് ഇക്കാര്യം; ഇതാണ് ആ നിബന്ധന

മുംബൈ: മുകേഷ് അംബാനി-നിത അംബാനി വിവാഹം രാജ്യം കണ്ട ഏറ്റവും ആഘോഷങ്ങളിലൊന്നായിരുന്നു എന്നാല്‍ പലര്‍ക്കും അറിയുന്നുണ്ടാവില്ല. എന്നാല്‍ ആ വിവാഹത്തിലേക്ക് നിത എത്തിയത് ഒരു നിബന്ധനയോടെയാണ്. 1985ലായിരുന്നു ആ വിവാഹം. ധീരുഭായ് അംബാനിയുടെ മകന്‍ എന്ന നിലയില്‍ മുകേഷ് അംബാനി അപ്പോഴേ പ്രശസ്തനായിരുന്നു.

അന്ന് വളരെ ചെറുപ്പവും, അതേസമയം പൊതുവേദികളില്‍ വരാന്‍ പോലും നിത അംബാനിക്ക് മടിയായിരുന്നു. വളരെയധികം നാണക്കാരിയായിരുന്നു അവര്‍ എന്നായിരുന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. അതിന് കാരണവുമുണ്ടായിരുന്നു. വളരെ ലളിതമായ ജീവിത സാഹചര്യത്തില്‍ നിന്ന് വന്ന നിതയ്ക്ക് അംബാനി കുടുംബത്തിന്റെ ശീലങ്ങള്‍ അത്ര പരിചിതമല്ലായിരുന്നു.

mukesh-nita-ambani

മുകേഷ് അംബാനി നിതയെ വിവാഹത്തിനായി പ്രപ്പോസ് ചെയ്തതും റൊമാന്റിക്കായിട്ടായിരുന്നു. ഇന്ന് അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. റോഡിന് നടുവില്‍ കാര്‍ നിര്‍ത്തിയിട്ട് മുട്ടു കുത്തി നിന്നായിരുന്നു അംബാനി വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ വിവാഹം കഴിക്കാമെന്നല്ല നിത അംബാനി പറഞ്ഞത്.

പകരമൊരു നിബന്ധനയാണ് നിത അംബാനി മുന്നോട്ട് വെച്ചത്. നിത ആ സമയം നര്‍സി മോണ്‍ജി കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സില്‍ വിദ്യാര്‍ത്ഥിയായിരുന്നു. സാധാരണ ഒരു ഗുജറാത്തി പെണ്‍കുട്ടിയായിരുന്നു അവര്‍. അന്ന് ഒരു സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യുന്നുമുണ്ടായിരുന്നു നിത അംബാനി.

അതുകൊണ്ട് മുകേഷ് അംബാനി വിവാഹം ചെയ്യണമെങ്കില്‍ വിവാഹ ശേഷം തന്നെ ജോലിക്ക് പോകാന്‍ അനുവദിക്കണമെന്നതായിരുന്നു. പ്രത്യേകിച്ച് തന്നോട് അധ്യാപന ജോലി ഉപേക്ഷിക്കാന്‍ പറയരുതെന്നും നിത നിബന്ധന വെച്ചു. ഇതിന് മുകേഷ് അംബാനി സമ്മതിച്ചതോടെയാണ് നിത വിവാഹം കഴിക്കാന്‍ തയ്യാറായത്.

നിത അംബാനി തന്നെയാണ് ഇക്കാര്യം മുമ്പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇതേ അഭിമുഖത്തില്‍ മുകേഷ് അംബാനി നിത ജോലിക്ക് പോയിരുന്ന കാര്യം പറയുന്നുണ്ട്. സണ്‍ഫ്‌ളവര്‍ നഴ്‌സറിയിലായിരുന്നു നിത അംബാനി ജോലിക്ക് പോയിരുന്നത്. ആ സമയം 800 രൂപയായിരുന്നു നിത അംബാനിക്ക് മാസ ശമ്പളമായി ലഭിച്ചിരുന്നത്.

തന്നെ പലരും കളിയാക്കാറുണ്ടായിരുന്നുവെന്ന് നിത പറയുന്നു. കാരണം താന്‍ മുകേഷ് അംബാനിയെ പോലൊരു കോടീശ്വരനെയാണ് വിവാഹം കഴിച്ചത്. എന്നിട്ടും ജോലിക്ക് വരുന്നതിലായിരുന്നു പരിഹാസം. എന്നാല്‍ അധ്യാപികയുടെ ജോലി തനിക്ക് വലിയ സന്തോഷം നല്‍കിയിരുന്നുവെന്നും നിത പറഞ്ഞു. നിതയെ കണ്ടപ്പോള്‍ തന്റെ പങ്കാളി ഇതാണെന്ന് തോന്നിയെന്ന് മുകേഷ് പറയുന്നു.

എന്നാല്‍ താന്‍ വിവാഹം കഴിക്കുമോ എന്ന് ചോദിച്ച സമയത്ത് കാര്‍ ബ്ലോക്കായി ഇരിക്കുകയായിരുന്നു. ഗതാഗതം തടസ്സപ്പെട്ടു. പലരും ചീത്ത വിളിക്കുന്നുണ്ടായിരുന്നു. മൂന്ന് തവണ ചോദിച്ചപ്പോഴാണ് നിത വിവാഹം കഴിക്കാമെന്ന് പറഞ്ഞതെന്നും മുകേഷ് അംബാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+