കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും ഭീമന്‍ മത്സ്യം; ഞെട്ടിത്തരിച്ച് തീരദേശവാസികള്‍, 2744 കിലോ ഭാരം

Google Oneindia Malayalam News

മാഡ്രിഡ്: പോര്‍ച്ചുഗലിലെ അസോറസ് ദ്വീപസമൂഹത്തിലെ ഫയല്‍ ദ്വീപില്‍ ഭീമന്‍ സൂര്യമത്സ്യത്തെ ചത്ത നിലയില്‍ കണ്ടെത്തി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ലോകത്തിലെ ഏറ്റവും ഭാരമേറിയ മത്സ്യം എന്നാണ് സമുദ്ര ശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഇതിന് മുമ്പ് 2021 ഡിംസംബറിനാണ് ചത്ത സൂര്യ മത്സ്യം തീരത്തടിഞ്ഞത്. ഇതിനെ കുറിച്ചുള്ള വിശദമായ അവലോകനം ജേണല്‍ ഓഫ് ഫിഷ് ബയോളജിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

മത്സ്യത്തിന്റെ ശാസ്ത്രീയ നാമം മോള അലക്സാന്‍ഡ്രിനി എന്നാണ്, ഇത് ബമ്പ്-ഹെഡ് സണ്‍ഫിഷ്, റാംസെയുടെ സണ്‍ഫിഷ്, തെക്കന്‍ സമുദ്രത്തിലെ സണ്‍ഫിഷ് എന്നും അറിയപ്പെടുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ ഭീമന്‍ സണ്‍ഫിഷിന് മൂന്ന് ടണ്‍ അല്ലെങ്കില്‍ 6,049 പൗണ്ട് (2,744 കിലോഗ്രാം), 12 അടി (3.6 മീറ്റര്‍) ഉയരവും ഏകദേശം 11 അടി (3.5 മീറ്റര്‍) നീളവുമുണ്ടെന്നാണ് പറയുന്നത്.

fish

image credit: Atlantic Naturalist

അറ്റ്‌ലാന്റിക് നാച്ചുറലിസ്റ്റ് എന്ന സംഘടനയുമായി ചേര്‍ന്ന് സമുദ്ര ശാസ്ത്രജ്ഞനായ ജോസ് നുനോ ഗോമസ്-പെരേരയാണ് ഈ മത്സ്യത്തെ കുറിച്ചുള്ള പഠനം നടത്തിയത്. ഈ മത്സ്യത്തെ ഭാരമേറിയ സാധനങ്ങള്‍ ഉപയോഗിച്ച് പരിശോധനയും ഭാരം അളക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

അന്വേഷണത്തില്‍ സൂര്യ മത്സ്യത്തിന്റെ തലയിലും വലിയ മുറിവ് കണ്ടെത്തിയിട്ടുണ്ട്. സൂര്യ മത്സ്യം ചാവുന്നതിന് മുമ്പോ ശേഷമോ ആഘാതം സംഭവിച്ചിട്ടുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ സമുദ്ര ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. 1996ല്‍ ജപ്പാനിലെ കമോഗാവയില്‍ കണ്ടെത്തിയ, ലോകത്തിലെ ഏറ്റവും ഭാരമേറിയ മത്സ്യത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും സണ്‍ഫിഷിന് ആയിരുന്നു ലഭിച്ചത്.

'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍

English summary
World's biggest fish in Found in Portugal, Shocked coastal residents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X