കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ഓസ്‌ട്രേലിയന്‍ ചെമ്മരിയാട് വിറ്റ് പോയത് കോടികള്‍ക്ക്; വില കേട്ടാല്‍ അമ്പരക്കും

Google Oneindia Malayalam News

സിഡ്‌നി: ഒരു ആടിന് എന്ത് വില വരും. പരാമവധി നോക്കിയാല്‍ തന്നെ ഞെട്ടിപ്പിക്കുന്ന തുകയൊന്നും വരില്ല. എന്നാല്‍ അടുത്തിടെ ഒരു ചെമ്മരിയട് വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. പറഞ്ഞ് വരുന്ന ഓസ്‌ട്രേലിയയിലെ ഒരു ആടിന്റെ വിലയാണ്. രണ്ട് കോടി രൂപയ്ക്കാണ് ഈ ആട് വിറ്റുപോയത്. ലോക റെക്കോര്‍ഡ് തുകയാണിത്.

സോഷ്യല്‍ മീഡിയയാകെ അമ്പരന്ന് നില്‍ക്കുകയാണ് ഈ സംഭവത്തില്‍. എന്ത് കൊണ്ടാണ് ഒരാടിന് ഇത്രയും വില നല്‍കുന്നത്. ഈ ആടിന് എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടോ എന്നെല്ലാം അവര്‍ അന്വേഷിക്കുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

ഓസ്‌ട്രേലിയന്‍ വൈറ്റ് ഷഡ് വിഭാഗത്തില്‍ വരുന്ന ചെമ്മരിയാടാണിത്. ഒരു കൂട്ടം ആളുകളാണ് രണ്ട് കോടി നല്‍കി ഇതിനെ വാങ്ങിയത്. എലൈറ്റ് ഓസ്‌ട്രേലിയന്‍ വൈറ്റ് സിന്‍ഡിക്കേറ്റാണ് ഈ ചെമ്മരിയാടിനെ വാങ്ങിയത്. ഈ സിന്‍ഡിക്കേറ്റിലെ നാല് അംഗങ്ങള്‍ ന്യൂ സൗത്ത് വെയ്ല്‍സില്‍ നിന്നുള്ളവരാണ്. എലൈറ്റ് ഷീപ്പ് അഥവാ പ്രമാണിയായ ആട് എന്നാണ് ഇതിനെ സിന്‍ഡിക്കേറ്റ് അംഗമായ സ്റ്റീവ് പെഡ്രിക് വിശേഷിപ്പിക്കുന്നത്.

2

25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം

സിന്‍ഡിക്കേറ്റിലെ എല്ലാ അംഗങ്ങളും ഈ ആടിനെ ഉപയോഗിക്കും. ഈ ആടിനെ ജെനറ്റിക്‌സ് ഉപയോഗിച്ച് മറ്റ് ആടുകളെ ശക്തിപ്പെടുത്താന്‍ സാധിക്കും. കാരണം ഈ ചെമ്മരിയാടിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്ന തോതിലാണ്. അമ്പരപ്പിക്കുന്ന തോതിലാണെന്നും ഇവര്‍ പറയുന്നു. വളരെ വേഗത്തിലാണ് ഈ ആടിന്റെ വളര്‍ച്ച. ഇതിന്റെ ജീന്‍ ഉപയോഗിക്കുന്നതിലൂടെ മറ്റ് ആടുകള്‍ക്കും സമാനമായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. ഇത്രയും വലിയൊരു തുക ഈ ആടിന് ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ഉടമയായ ഗ്രഹാം ഗില്‍മോര്‍ പറയുന്നു.

3

പേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണിപേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ഇത്രയും വലിയൊരു തുക ആടിന് കിട്ടിയത് വലിയ കാര്യമാണെന്നും ഗില്‍മോര്‍ വ്യക്തമാക്കി. ഒരു ആടിന്റെ വിലയില്‍ നിന്ന് തന്നെ ഓസ്‌ട്രേലിയയിലെ തുകല്‍, ആട്ടിറച്ചി വ്യവസായം എത്രത്തോളം പുരോഗതി നേടിയെന്ന് വ്യക്തമാക്കുന്നതാണ്. ആടിന്റെ രോമം വെട്ടുന്നവരുടെ എണ്ണം വലിയ തോതില്‍ ഓസ്‌ട്രേലിയയില്‍ കുറഞ്ഞിരിക്കുകയാണ്. അതേസമയം ആട്ടിറച്ചിയുടെ വിലയുടെ വര്‍ധിച്ച് വരുന്നുണ്ട്. പ്രധാന കാരണം ആടിന്റെ ചെറു രോമങ്ങള്‍ നീക്കം ചെയ്യുന്നത് വന്‍ തുക വേണ്ടി വരുന്ന കാര്യമായത് കൊണ്ടാണ്.

4

സൂര്യന്‍ 'ഉറക്കത്തിലേക്ക്' വീഴും; ഭൂമിക്ക് എന്ത് സംഭവിക്കും; ഇരുട്ടിലാവുമോ? ഇക്കാര്യങ്ങള്‍ നടക്കുംസൂര്യന്‍ 'ഉറക്കത്തിലേക്ക്' വീഴും; ഭൂമിക്ക് എന്ത് സംഭവിക്കും; ഇരുട്ടിലാവുമോ? ഇക്കാര്യങ്ങള്‍ നടക്കും

അതേസമയം ഓസ്‌ട്രേലിയന്‍ വൈറ്റ് ഷീപ്പിന് ചെറുരോമങ്ങള്‍ പൊതിഞ്ഞ് നില്‍ക്കുന്നില്ല. അവയെ എളുപ്പത്തില്‍ ഇറച്ചിക്കായി ഉപയോഗിക്കാം. ഇതോടെയാണ് ഇവയ്ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചത്. ഇവയുടെ ശരീരത്തില്‍ രോമങ്ങള്‍ വെട്ടേണ്ടതില്ല. അതുകൊണ്ട് ചെലവും കുറയും. സെന്‍ട്രല്‍ ന്യൂസൗത്ത് വെയ്ല്‍സിലാണ് ചെമ്മരിയാടുകളെ വില്‍ക്കുക. ലോകത്തെ ഏറ്റവും വിലയേറിയ ചെമ്മരിയാടുകള്‍ എന്ന വിശേഷണം നേരത്തെ ഓസ്‌ട്രേലിയന്‍ വൈറ്റ് സ്റ്റഡിനുണ്ടായിരുന്നു. 2021ല്‍ 1.35 കോടി രൂപയ്ക്കാണ് ഇവ വിറ്റുപോയത്.

English summary
world's most priced sheep sold for 2 cr in australia, here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X