നാലാം ദിവസം ബിരിയാണി; ഷാജി കൈലാസ് സ്റ്റൈല്‍ എന്ന് ആനി, ഓണം ഹിന്ദുക്കളുടേത് മാത്രമല്ല
തിരുവനന്തപുരം: മലയാളികളുടെ ഇഷ്ട നായികയാണ് ആനി. ഒരുകാലത്ത് വെള്ളിത്തിരയില്‍ നിറസാന്നിധ്യം. വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്ന് അകന്നെങ്കിലും ടെലിവിഷന്‍ ഷോകളില്‍ നിറസാന്നിധ്യമാണ് ആനി. പാചക വിദഗ്ധയായ അവരുടെ ഓരോ വിഭവങ്ങളും ഷോയുടെ അവതരണവും ഏറെ ആകര്‍ഷകമാണെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇത്തവണ മലബാര്‍ സദ്യയുമായിട്ടാണ് ആനി- ഷാജി കൈലാസ് കുടുംബം ഓണം ആഘോഷിക്കുന്നത്. ഓണ വിശേഷങ്ങള്‍ ട്വന്റി ഫോര്‍ ചാനലുമായി താര കുടുംബം പങ്കുവച്ചു. ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമല്ലെന്നും മലയാളികള്‍ എല്ലാവരും സന്തോഷത്തോടെ ആഘോഷിക്കേണ്ടതുണ്ടെന്നും ആനി പറയുന്നു. ആനിയും ഷാജി കൈലാസും പങ്കുവച്ച ഓണവിശേഷങ്ങള്‍ ഇങ്ങനെ....
ഓണമാഘോഷിച്ച് നടി കീര്‍ത്തി സുരേഷ്; താരത്തിന്റെ അടിപൊളി ചിത്രങ്ങള്‍

ആനി-ഷാജി കൈലാസ് ദമ്പതികളുടെ 25ാം വിവാഹ വാര്‍ഷികം കഴിഞ്ഞത് രണ്ടു മാസം മുമ്പാണ്. 1996ലായിരുന്നു ഇരുവരുടെയും വിവാഹം. ജഗന്നാഥന്‍, ഷാരോണ്‍, റോഷന്‍ എന്നീ മൂന്ന് ആണ്‍മക്കളുണ്ട്. അരുണാചലം സ്റ്റുഡിയോയില്‍ വച്ചാണ് ആനിയെ ആദ്യമായി താന്‍ കണ്ടതെന്ന് ഷാജി കൈലാസ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്ര എന്നാണ് ആനിയെ ഷാജി കൈലാസ് വിളിക്കുന്നത്.

അമ്മയാണെ സത്യം എന്ന ബാലചന്ദ്ര മേനോന്റെ സിനിമയിലാണ് ആനി ആദ്യം വേഷമിട്ടത്. ഷാജി കൈലാസിനൊപ്പം പ്രവര്‍ത്തിച്ചത് സുരേഷ് ഗോപി നായകനായ രുദ്രാക്ഷം എന്ന സിനിമയിലായിരുന്നു. മഴയത്തെും മുന്‍പെ എന്ന സിനിമയില്‍ ആനിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. രഞ്ജിപണിക്കരോടാണ് ആനിയെ വിവാഹം ചെയ്യാനുള്ള താല്‍പ്പര്യം ആദ്യം ഷാജി കൈലാസ് അറിയിച്ചത്. അദ്ദേഹം ആനിയുമായി സംസാരിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി.

വിമാനത്തില്‍ വച്ചാണ് ആനിയെ ഷാജി കൈലാസ് മോതിരം അണിയിച്ചത്. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച് ഇരുവരും ഇറങ്ങിയപ്പോള്‍ ആദ്യം പോയത് സുരേഷ് ഗോപിയുടെ വീട്ടിലേക്ക്. അവിടെ വച്ചാണ് സുരേഷ് ഗോപി കാര്യങ്ങള്‍ അറിയുന്നത്. രജിസ്റ്റര്‍ വിവാഹം നടന്നു. രഞ്ജിപണിക്കര്‍ വിവരം മാധ്യമങ്ങളെ അറിയിച്ചു. പിന്നീട് ഇതുവരെയുള്ള 25 വര്‍ഷം ഈ താര ദമ്പതികള്‍ക്ക് സന്തോഷത്തിന്റെ നാളുകളാണ് സമ്മാനിച്ചത്.

കൊവിഡ് ആശങ്ക ഒഴിയാത്തതിനാല്‍ ഇത്തവണയും ലളിതമായ ആഘോഷമാണ് ഇവര്‍ക്ക് ഓണം. പാചക വിദഗ്ധയാണെങ്കിലും ഇന്ന് പുതുമയൊന്നുമില്ല. എങ്കിലും മലബാര്‍ സദ്യയാണ് ഒരുക്കിയതെന്ന് ആനി ട്വന്റിഫോറിനോട് പറഞ്ഞു. പിന്നെ ഓണ വിശേഷങ്ങള്‍ ആനി പങ്കുവച്ചു. ഒപ്പം ഷാജി കൈലാസും മൂന്ന് മക്കളും... വീട്ടിലൊതുങ്ങുന്ന ആഘോഷം മാത്രമാണുള്ളതെന്ന് ആനി പറഞ്ഞു.

ഹിന്ദു മത വിശ്വാസികള്‍ക്ക് മാത്രമാണ് ഓണം എന്ന തെറ്റിദ്ധാരണയുണ്ടായിരുന്നുവെന്നും അങ്ങനെ അല്ലെന്നും ആനി പറഞ്ഞു. ഓണം എല്ലാവരുടേതുമാണ്. കേരളത്തിന്റെ ഉല്‍സവമാണ്. തെറ്റിദ്ധാരണകള്‍ മാറ്റിവച്ച് എല്ലാവരും ഓണം ആഘോഷിക്കണം. കൊവിഡ് വിട്ടുപോകുകയും എല്ലാവരും ഒത്തുകൂടുകയും ചെയ്താല്‍ വളരെ സന്തോഷമായിരിക്കില്ലേ എന്നും ആനി പറഞ്ഞു.

ഓണത്തിന് പ്രത്യേക വിഭവങ്ങള്‍ ആനി വീട്ടിലൊരുക്കിയിട്ടില്ല. പച്ചക്കറികള്‍ക്കൊപ്പം ചിക്കനും മീനുമെല്ലാം ഉള്‍പ്പെടുന്ന മലബാര്‍ സദ്യയാണുള്ളത്. നാല് ദിവസം സദ്യ കഴിക്കുന്നത് കൊണ്ട് നാലാം ദിവസം ബിരിയാണി എന്നതാണ് ഷാജി കൈലാസ് വീട്ടില്‍ നടപ്പാക്കിയ സമ്പ്രദായമെന്ന് ആനി പറയുന്നു. ഓണാഘോഷങ്ങള്‍ കാണാന്‍ കവടിയാറില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യവും ഷാജി കൈലാസ് പങ്കുവച്ചു.

കൊവിഡ് കാലത്ത് നേരിടുന്ന പ്രതിസന്ധിയും ഷാജി കൈലാസ് സൂചിപ്പിച്ചു. കടുവ എന്ന സിനിമയുടെ ചിത്രീകരണം നടന്നിരുന്നെങ്കിലും ആ പ്രദേശത്ത് കൊവിഡ് വ്യാപിച്ചതിനാല്‍ നിര്‍ത്തിവച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണക്കിറ്റ് കിട്ടിയ കാര്യവും ഷാജി കൈലാസ് പറയാന്‍ മറന്നില്ല. അടുത്ത വര്‍ഷം ആഘോഷത്തോടെ ഓണം കൂടാന്‍ സാധിക്കട്ടെ എന്ന് മക്കള്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications