'കുടുംബവിളക്കി'ലെ ഓണവിശേഷങ്ങൾ പങ്കുവച്ച് പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങൾ !!!
തിരുവനന്തപുരം: ഓണത്തിൻ്റെ വിശേഷങ്ങൾ പങ്കുവെച്ച് ഏഷ്യാനെറ്റ് 'കുടുംബവിളക്ക്' സീരിയലിലെ താരങ്ങൾ. നോബിനും ആതിരമാധവും രേഷ്മയുമാണ് വൺ ഇന്ത്യ മലയാളത്തിൻ്റെ പ്രത്യേക ചാറ്റ് ഷോയിൽ പങ്കെടുക്കാനെത്തിയത്. താരങ്ങൾ ലൊക്കേഷനിലെ കഥകളും രസമുള്ള ഷൂട്ടിംഗ് നിമിഷങ്ങളും പങ്കുവച്ചു. തിരുവനന്തപുരം കുമാരപുരത്തെ 'ലിബറ' ഹോട്ടലിലായിരുന്നു പരിപാടിയുടെ ചിത്രീകരണം.
ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

മലയാളി പ്രേക്ഷക സ്വീകരണമുറികളെ സായാഹ്നങ്ങളിൽ സമ്പന്നമാക്കുന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് കുടുംബവിളക്ക്. തിങ്കൾ മുതൽ ശനി വരെ രാത്രി എട്ടിനാണ് പരമ്പരയുടെ സംപ്രേഷണം. 'സുമിത്ര'യെന്ന കഥാപാത്രമായിട്ടാണ് മീരാ വാസുദേവ് സീരിയലിൽ എത്തുന്നത്. തന്മാത്ര എന്ന ബ്ലെസി ചിത്രത്തിൽ മോഹൻലാലിൻ്റെ നായികയായി മാറി പ്രേക്ഷകരുടെ മനം കവർന്ന മിന്നും താരമാണ് മീരാവാസുദേവ്. വലിയൊരു കുടുംബത്തിന്‍റെ കെടാവിളക്കായ സുമിത്രയെ ചുറ്റിപ്പറ്റിയാണ് സീരിയലിന്‍റെ കഥാഗതി.

സീരിയലിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന കൃഷ്ണകുമാർ മേനോൻ എന്ന കെ കെ മേനോൻ (സിദ്ധാർഥ്) ആണ് കുടുംബവിളക്കിൻ്റെ അടുത്ത ഹൈലൈറ്റുകളിലൊന്ന്. എന്നാൽ, ഇന്നിതാ പ്രതീഷും സഞ്ജയും അനന്യയുമാണ് ഓണ വിശേഷങ്ങളുമായി വൺ ഇന്ത്യക്കൊപ്പം മനസ്സ് തുറന്നത്. ഇടുക്കി രാജാക്കാട് സ്വദേശിയായ പ്രതീഷെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നോബിൻ സ്കൂൾ കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ കലാരംഗത്ത് പ്രവർത്തിച്ചിരുന്നയാളാണ്.സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ഒരു സീരിയലിലൂടെയാണ് നോബിൻ ശ്രദ്ധേയനാകുന്നത്.

എന്നാൽ, സഞ്ജനയെന്ന രേഷ്മയാകട്ടെ കുടുംബ വിളക്കിലൂടെയാണ് മിനിസ്ക്രീനിലെത്തുന്നത്. തിരുവനന്തപുരം കണിയാപുരത്തെ സ്വകാര്യ കോളജിലെ ഡിഗ്രി അവസാന വർഷ വിദ്യാർഥിയായ രേഷ്മ നല്ലൊരു അസ്സൽ ഗായികകൂടിയാണ്. കുടുംബവിളക്കിൽ പ്രതീഷും സഞ്ജനയും ഭാര്യ ഭർത്താക്കന്മാരാണ്. ഇവർക്കിടയിലുണ്ടാകുന്ന പ്രണയവും തുടർന്നുള്ള വിവാഹവുമാണ് സീരിയലിലെ ഇവരുമായി ബന്ധപ്പെട്ട സീനുകളിലുള്ളത്. 20 വയസ്സ് മാത്രം പ്രായമുള്ള തനിക്ക് യഥാർഥത്തിൽ പ്രണയമില്ലെന്നും നിലവിൽ കരിയർ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അതിനിടയിൽ മറ്റൊന്നിലേക്കും കടക്കുന്നില്ലെന്നും പ്രിയ താരം മനസ്സുതുറക്കുന്നു.

അതേ സമയം, അനന്യയെന്ന ആതിര മാധവിൻ്റെ കഥാപാത്രത്തിലേക്കു പോകുമ്പോൾ ആതിര സീരിയലിലെ പ്രധാനപ്പെട്ട കഥാപാത്രമായി തിളങ്ങുന്ന അഭിനേത്രിയാണ്. അവതാരകയും,നല്ല പാചക വിഗ്ദധയും നർത്തകിയുമായ അവർ തിരുവനന്തപുരം സ്വദേശിയാണ്. എല്ലാവരെയും തമാശകലർത്തി കുടുകുടെ ചിരിപ്പിക്കാൻ ആതിരയ്ക്കുള്ള കഴിവ് സീരിയലിനുപരിയായി പ്രത്യേക ചാറ്റ്ഷോയിലും പ്രകടമായിരുന്നു.

മൂവരുടെയും ഓണക്കാലഓർമ്മകളും കുടുംബവിശേഷങ്ങളും സീരിയൽ സെറ്റുകളിലെ അനുഭവങ്ങളും താരങ്ങൾ പങ്കുവെച്ചു. പരമ്പരയിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെ അഭിനയിക്കുന്ന സുമിത്രയെന്ന മീരവാസുദേവിൻ്റെയും കെ കെയുടേയും ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ ഓർമ്മകളും മുതിർന്ന താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ ലഭിക്കുന്ന പരിഗണനയും സ്നേഹവും അവർ തുറന്നുപറയാൻ മടിച്ചില്ല.എല്ലാ സഹ താരങ്ങളെയും അവർ പരാമർശിക്കുകയും ചെയ്തു.

ഓണം പ്രത്യേക പരിപാടിയായ ചാറ്റ് ഷോയ്ക്ക് രേഷ്മയുടെ ഓണപ്പാട്ടുകളും, സിനിമപാട്ടുകളും മിഴിവേകി. ഈ കൊവിഡ് കാലത്തും ആതിരയുടെ നർമ്മം കലർന്ന പൊട്ടിച്ചിരി തമാശകളും നോബിൻ്റെ സന്തോഷം നൽകുന്ന ഒത്തിരി അനുഭവങ്ങളും കൂടിയായപ്പോൾ പ്രേഷകർക്ക് ആസ്വദിക്കാവുന്ന അരമണിക്കൂർ പരിപാടിയായി ചാറ്റ് ഷോ മാറുകയും ചെയ്തു. ഓണക്കാല പ്രത്യേക പരിപാടിയായ 'ചാറ്റ്ഷോ' യുടെ തത്സമയ സംപ്രേഷണം ഉത്രാടദിനത്തിൽ വൺ ഇന്ത്യ മലയാളത്തിൻ്റെ യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളിലും, മലയാളം ഫിലിമിബീറ്റിലും പ്രേഷകർക്ക് ആസ്വദിക്കാവുന്നതാണ്...












Click it and Unblock the Notifications