കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴകത്തെ ഇന്ദ്രവിഴാ കേരളത്തിൽ ഓണമായി!!! ഇന്ദ്രവിഴയും ഓണവും തമ്മിൽ എന്ത് ബന്ധം?

കേരളത്തിലെ ഓണം തമിഴ്നാട്ടിൽ നിന്ന് സംക്രമിച്ചതാണെന്ന് വിദഗ്ദ്ധമതം ചൂണ്ടിക്കാട്ടുന്നുണ്ട്

  • By Ankitha
Google Oneindia Malayalam News

ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ് .ലോകത്തിന്റെ നാനഭാഗത്തുള്ള മലയാളികൾ ജാതിമ ഭേദമന്യേ ഓണം കൊണ്ടാടുന്നുണ്ട്. എന്നാൽ കേരളത്തിലെ ഓണം തമിഴ്നാട്ടിൽ നിന്ന് സംക്രമിച്ചതാണെന്ന് വിദഗ്ധമതം ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിൽ ഓണം ആഘോഷത്തിനു മുൻപ് തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.

സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്‌. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമത്രേ. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.

onam
കേരളത്തിൽ ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യം.
English summary
Onam starts in the Indian Malayalam month of Chingam and starts ten days before Thiruvonam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X