Get Updates
Get notified of breaking news, exclusive insights, and must-see stories!

'അടിപൊളി ഓണം' വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു; പിന്നണിയിൽ തലസ്ഥാനത്തെ ഒരു കൂട്ടം ചെറുപ്പക്കാർ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തലസ്ഥാനത്തെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് പുറത്തിറക്കിയ 'അടിപൊളി ഓണം' വീഡിയോ ആൽബം സോങ്ങ് ശ്രദ്ധേയമാകുന്നു. വീഡിയോ പുറത്തിറക്കി ഒരാഴ്ച പിന്നിടുമ്പോൾ നിരവധി കാഴ്ചക്കാരുമായി യൂട്യൂബിൽ മുൻപന്തിയിലാണ് ആൽബം സോങ്ങ്. യുവ കവിയും മാധ്യമപ്രവർത്തകനുമായ വിഷ്ണു നെയ്യാറ്റിൻകരയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അന്തരിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഗായകനുമായ പി സി സനൽകുമാറിൻ്റെ മകനും സംഗീതസംവിധായകനുമായ രാഹുൽ ഹമ്പിൾ സനലാണ്.

കസവ് സാരിയില്‍ അതിസുന്ദരിയായി നടി നവ്യ നായര്‍; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം

1

നിരവധി കാഴ്ചക്കാരുമായി മുന്നേറുന്ന 'അടിപൊളി ഓണം' ആൽബം വീഡിയോ സോങ്ങിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് വീഡിയോ സോങ് പുറത്തിറക്കിയത്. തിരുവനന്തപുരം ജില്ലയിലെ കുണ്ടമൺകടവ്, ചെങ്കൽ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു വീഡിയോയുടെ ചിത്രീകരണം.

2

'അടിപൊളി ഓണം' എന്ന പേരിൽ നിർമ്മിച്ചിരിക്കുന്ന വീഡിയോ സോങ്ങിനായി പാട്ടെഴുതിയിരിക്കുന്നത് പ്രശസ്ത മാധ്യമ പ്രവർത്തകനും യുവകവിയുമായ വിഷ്ണു നെയ്യാറ്റിൻകരയാണ്. അന്തരിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഗായകനുമായിരുന്ന പി സി സനൽ കുമാറിൻ്റെ മകൻ രാഹുൽ ഹംബിൾ സനലാണ് പാട്ടിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പിന്നണി ഗായികയായ സൗമ്യ ആലപിച്ച ഗാനത്തിൻ്റെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് കീബോർഡിസ്റ്റ് ബ്ലസ്ഡ് വിക്ടറാണ്. വീഡിയോക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശ്യാം തങ്കച്ചനും എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത് നായകനായി അഭിനയിച്ച നിപിൻ വേലായുധനുമാണ്.

3

തിരുവനന്തപുരം പാറശ്ശാല ചൂഴാലിലെ എലഗൻ്റ് മ്യൂസിക്സ് സ്റ്റുഡിയോയിലാണ് ആൽബത്തിൻ്റെ മിക്സിംഗ് നടന്നത്. ഗായകനും സംഗീതജ്ഞനുമായ മിഥുൻ ജെയ് ആണ് ഗാനത്തിനാവശ്യമായ സംഗീതോപകരണങ്ങൾ വായിച്ചിരിക്കുന്നത്. വീഡിയോയിൽ നായികയായി അഭിനയിക്കുന്ന തുമ്പി എന്ന സായ്‌ലക്ഷ്മിയുടെ കഥാപാത്രമാണ് ശ്രദ്ധേയമാകുന്നത്. സായിയുടെ ആദ്യത്തെ അഭിനയമാണിത്. ഒൻപതാം ക്ലാസുകാരിയായ സായ്ലക്ഷ്മി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാണ്.

4

കലാരംഗത്തും തൻ്റെ കഴിവുകൾ പരിപോഷിപ്പിക്കാൻ സായി പ്രയത്നിക്കുന്നുണ്ട്.വീഡിയോയിൽ മികച്ച അഭിനയം കാഴ്ചവച്ച സായിയെ തേടി ഷോർട്ട് ഫീലിമിലും അവസരം വന്നുചേർന്നിരിക്കുകയാണ്. സായിക്ക് പിന്തുണയുമായി കുടുംബവും സഹപാഠികളും രംഗത്തുണ്ട്.

5

അതേസമയം, കഴിഞ്ഞക്കൊല്ലം എൻ ടി എ വിഷൻ വഴി പുറത്തിറക്കിയ രണ്ട് ഓണപ്പാട്ടുകൾക്ക് നല്ല കാഴ്ചക്കാർ ഉണ്ടായിരുന്നു. അതാണ്, ഇക്കൊല്ലവും പുതിയൊരു പേരിൽ മികച്ച കലാകാരന്മാരെ ഉൾപ്പെടുത്തി വ്യത്യസ്തമായ രീതിയിലുള്ള ഓണപ്പാട്ട് പുറത്തിറക്കാൻ ഞങ്ങളുടെ കൂട്ടായ്മ ഒത്തൊരുമിച്ചതെന്ന് പാട്ടെഴുത്തുകാരൻ കൂടിയായ വിഷ്ണു നെയ്യാറ്റിൻകര വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.'കരുതലോണം' 'ഓർമ്മയിലോണം' എന്നിങ്ങനെയുള്ള രണ്ട് ആൽബം വീഡിയോ സോങ്ങുകൾ ആണ് 2020 ൽ ഇവർ പുറത്തിറക്കിയിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+