Get Updates
Get notified of breaking news, exclusive insights, and must-see stories!

കരകയറാതെ തോവാള പൂവിപണി ; ഓണത്തിനും പ്രതീക്ഷകൾ കൈവിടാതെ വ്യാപാരികൾ

തിരുവനന്തപുരം: തെക്കൻ കേരളത്തിലെ ചരിത്രപ്രസിദ്ധമായ തോവാള പൂ മാർക്കറ്റ് മലയാളികളെ കാത്തിരിക്കുന്നു. അത്തം പിന്നിട്ട് ചിങ്ങപ്പുലരിയോട് അടുക്കുമ്പോഴും പൂക്കൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവ്. ഉത്രാട നാളിലും തിരുവോണനാളിലും കേരളത്തിൽ നിന്ന് കൂടുതൽ പേർ ഇവിടേക്ക് എത്തുമെന്നാണ് മാർക്കറ്റിലെ കച്ചവടക്കാരുടെ പ്രതീക്ഷ. ഏകദേശം 1500 ഓളം കുടുംബങ്ങളാണ് തോവാള മാർക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്നത്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

1

ഓണക്കാലത്ത് അത്തപൂക്കളം ഒരുക്കാൻ മലയാളികൾ ഏറെ ആശ്രയിച്ചിരുന്ന തമിഴ്നാട്ടിലെ തോവാള പൂവിപണിയിലെത്തുന്നവരുടെ എണ്ണം കുറയുകയാണ്. തോവാളയിൽ നിന്നാണ് കേരളത്തിലെ തിരുവനന്തപുരം അടക്കമുള്ള എല്ലാ ജില്ലകളിലേക്കും പൂക്കൾ എത്തിയിരുന്നത്.

തിരുവോണ തലേന്ന് വലിയ അത്തപ്പൂക്കളം ഒരുക്കാൻ തലസ്ഥാനനഗരിക്കാർ കൂട്ടത്തോടെ തോവാളയിൽ എത്തിയിരുന്ന പതിവ് ആഘോഷ കാഴ്ചയും രണ്ട്കൊല്ലത്തോളമായി എങ്ങും കാണാനാകുന്നുമില്ല. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും, തോവാളയിൽ നിന്ന് ചെറിയതോതിലെങ്കിലും പൂക്കൾ ചരക്ക് വാഹനങ്ങളിൽ തിരുവനന്തപുരത്തേക്ക് എത്തിക്കുന്നുണ്ട്.

2

കൊവിഡ് വ്യാപന കാലമാണെങ്കിലും ഓണമെത്തിയാൽ മലയാളികൾക്ക് തോവാളപ്പൂക്കളെ മാറ്റിനിർത്താനാകില്ല. അത്തം നാളിൽ വളരെക്കുറച്ച് മലയാളികളാണ് തോവാള ചന്തയിലെത്തിയതെങ്കിലും, വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ക്കച്ചവടക്കാരൻ മണികണ്ഠൻ പറയുന്നു. പതിവു പോലെ തോവാളപ്പൂക്കൾ തിരുവനന്തപുരത്തേക്കെത്തും.ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഓണത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഇനിയെങ്കിലും മെച്ചപ്പെട്ട കച്ചവടം നടക്കുമെന്നാണ് വിചാരിക്കുന്നതെന്നും മണികണ്ഠൻ പറയുന്നു.

3

മണികണ്ഠൻ മാത്രമല്ല നൂറോളം വരുന്ന കച്ചവടക്കാർ ഇത്തരത്തിൽ പ്രതീക്ഷകൾ അറ്റു പോകാതെ കാത്തിരിക്കുന്നുണ്ട്. തോവാള ചന്തയിൽ അത്തം നാളായ വ്യാഴാഴ്ച കേരളത്തിൽ നിന്നുള്ള മലയാളികൾ വളരെ കുറവായിരുന്നെങ്കിലും പൂക്കൾ വാങ്ങാനെത്തിയവരുടെ തിരക്കുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില്പനയിൽ നേരിയ പുരോഗതിയെങ്കിലും ഉണ്ടായിട്ടുള്ളതായും വ്യാപാരികൾ സമ്മതിക്കുന്നു.

4

തോവാളയിലെ വാഹനങ്ങളിൽ തിരുവനന്തപുരത്തേക്ക് പൂക്കൾ അയക്കുന്നുണ്ട്. ഓണക്കാലമായാൽ കോടികളുടെ കച്ചവടമാണ് ഇവിടെ നടക്കാറുള്ളത്. ലോക്ഡൗൺ കാരണം കഴിഞ്ഞ വർഷം ചന്ത തുറക്കാനുമായിരുന്നില്ല. ഓഗസ്റ്റ് 17 ന് ചിങ്ങം പിറക്കുകയാണ് - കച്ചവടക്കാർ പറയുന്നു.

5

ചിങ്ങപ്പുലരി സജീവമാകുന്നതോടെ ഓണവിപണിയിൽ കൂടുതൽ പൂക്കളം കച്ചവട കേന്ദ്രങ്ങളിലെത്തും. വഴിയോര കേന്ദ്രങ്ങളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ തിരക്കും ചെറിയതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21നാണ് തിരുവോണം. ഇനിയുള്ള ദിവസങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാലും തിരക്ക് ചെറിയതോതിലെങ്കിലും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും കച്ചവടക്കാർ പറയുന്നു. ഇതോടെ തോവാളയിലെത്തുന്നവരുടെ എണ്ണത്തിലും കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

6

ഏകദേശം1500 കുടുംബങ്ങളാണ് പൂക്കച്ചവടം ആശ്രയിച്ച് ജീവിക്കുന്നത്. ബെംഗളൂരു, ഊട്ടി ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നാണ് തോവാള ചന്തയിൽ പൂക്കൾ എത്താറുള്ളത്. അത്തപ്പുലരിയിൽ തോവാള മാർക്കറ്റിലെ പൂക്കളുടെ വില ഇങ്ങനെയാണ്. പിച്ചി പ്പൂവിന് ഒരു കിലോക്ക് 450 രൂപയാണ് വിപണിയിൽ വില. മുല്ലപ്പൂവിന് കിലോക്ക് അഞ്ഞൂറും അരളിപ്പൂവിന് നൂറ്റിയമ്പതുമാണ് ഈടാക്കുന്നത്.

7

മഞ്ഞ ഗ്രേന്തിക്ക് 65 രൂപയും ചുവപ്പ് ഗ്രേന്തിക്ക് 50 രൂപയുമുണ്ട്. എന്നാൽ,മഞ്ഞ ജമന്തിക്ക് 150 രൂപയും വെള്ള ജമന്തിക്ക് 180 രൂപയുമാണ് വിപണിയിൽ വില. സമൃദ്ധമായ വാടാമല്ലിക്ക് 70 രൂപയും റോസാപ്പൂവിന് കിലോക്ക് 100 രൂപയും വേണ്ടി വരും. താമരപ്പൂവിന് ഒന്നിന് മൂന്ന് രൂപയാണ് ഈടാക്കുന്നത്.

8

സാധാരണ കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് തോവാള ചന്തയിൽ നടക്കുന്നത്. എന്നാൽ ഇക്കുറി അത്തരത്തിലൊരു കച്ചവടം പ്രതീക്ഷിക്കാൻ കച്ചവടക്കാർക്ക് കഴിയില്ല. സർക്കാർ-സ്വകാര്യ ഓഫീസുകളിലും സ്ഥാപനങ്ങളിലും ക്ലബ്ബുകളിലും പൊതുവേദികളിലുമൊന്നും അത്തപ്പൂക്കളം ഇല്ലാത്തതാണ് ഇതിൻ്റെ പ്രധാനകാരണം.

കുപ്പിവളകളണിഞ്ഞ് സാരിയിൽ സ്വാസികയുടെ കിടിലൻ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം

ആഘോഷങ്ങൾക്ക് കേരള സർക്കാർ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തുമ്പയും മുക്കുറ്റിയും തുളസിയും നാട്ടു പൂക്കളും ചേർത്ത് നാട്ടിൻപുറങ്ങളിൽ ഒരുങ്ങുന്ന ചെറു പൂക്കളമാണ് എങ്ങും കാണാൻ കഴിയുന്നത്. അതിനാൽ തന്നെ വരുംദിവസങ്ങളിൽ പൂവിപണിയിൽ ചലനങ്ങൾ ഉണ്ടാകുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.

Recommended Video

cmsvideo
    Don't ask for RTPCR from vaccinated people | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+