വറുതിയാണേ തന്പുരാനേ...ഓണക്കാഴ്ചയുമായി ആദിവാസികള്‍ കവടിയാര്‍ കൊട്ടാരത്തില്‍
തിരുവനന്തപുരം: കാലം മാറിയിട്ടും ആചാരങ്ങളും പാരമ്പര്യവും കൈവിടാതെ കോട്ടൂരിലെ ആദിവാസി ഊരില്‍ നിന്നും തിരുവിതാംകൂര്‍ രാജകുടുംബത്തിനുള്ള ഓണക്കാഴ്ചയുമായി ആദിവാസികളെത്തി. വര്‍ഷങ്ങളായി നടന്നു വരുന്ന ഈ സമ്പ്രദായം ഇന്നും മുടക്കം കൂടാതെയാണ് ആദിവാസികള്‍ നടത്തുന്നത്.
പഴയപോലെ നല്ല വിളവൊന്നും ഇത്തവണ കിട്ടിയില്ലെങ്കിലും നട്ടുനനച്ച വിഭവങ്ങള്‍ രാജകുടുംബത്തിന് നല്‍കി. ചിങ്ങമാസത്തിലെ അത്തത്തിന്റെ പിറ്റേന്നാണ് ആദിവാസികള്‍ മലയിറങ്ങി കവടിയാര്‍ കൊട്ടാരത്തില്‍ എത്തുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ പതിവിന്. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

അവര്‍ 55 പേര്‍
പരപ്പന്‍ കാണിയുടെ നേതൃത്വത്തിലുള്ള 55 അംഗസംഘമാണ് കവടിയാര്‍ കൊട്ടാരത്തില്‍ എത്തിയത്.

ഓണക്കാഴ്ച
വാഴക്കുല, ചെറുതേന്‍, കരിക്ക്, ഇഞ്ചി, കുന്തിരിയ്ക്കം, കാട്ടുനെല്ലിക്ക, ചേന, മരുന്നുകള്‍, കുട്ടകള്‍, കരകൗശല വസ്തുക്കള്‍ എന്നിവയാണ് രാജകുടുംബത്തിന് ഓണക്കാഴ്ചയായി നല്‍കിയത്

വറുതിയാണേ...തമ്പുരാനേ
കാണിക്കയായ നെല്ലും പച്ചക്കറിയും ഒന്നുമില്ലാതെയാണ് ഇത്തവണ ആദിവാസികള്‍ രാജകൊട്ടാരത്തില്‍ എത്തിയത്. കാട്ടിലും വറുതിയാണെന്നാണ് ആദിവാസികളുടെ പരാതി

കാണിയ്ക്ക
കൊട്ടാരത്തിന്റെ വകയായുള്ള കാണിയ്ക്ക പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായിയും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയും നല്‍കി.

കാണിയ്ക്ക
കൊട്ടാരത്തിന്റെ വകയായുള്ള കാണിയ്ക്ക പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായിയും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയും നല്‍കി.












Click it and Unblock the Notifications