Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വവര്‍ഗരതിക്കാരനായ യുവാവിനെ 'നേരെ'യാക്കാന്‍ ബന്ധുക്കള്‍ ചെയ്തത്....

ബെംഗളൂരു: എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും സ്വന്തം മകനോ മകളോ സ്വവര്‍ഗരതിക്കാരാകുന്നത് അംഗീകരിക്കാന്‍ മാത്രം നമ്മുടെ സമൂഹം വളര്‍ന്നിട്ടില്ല. അല്ലെങ്കില്‍ വളര്‍ന്നുവരുന്നതേയുള്ളൂ. സ്വവര്‍ഗ വിവാഹവും രതിയും നിയമപ്രകാരവും അല്ലാതെയും ഇപ്പോഴും തെറ്റ് തന്നെയായി തുടരുന്ന നാട്ടില്‍ തങ്ങളുടെ മക്കളുടെ സ്വവര്‍ഗരതി ചികിത്സിക്കാനായി മാതാപിതാക്കള്‍ ഏത് അറ്റം വരെ പോകില്ല?

സ്വവര്‍ഗരതിക്കാരനായ മകനെ നേരെയാക്കി എടുക്കാന്‍ വേണ്ടി അവനൊപ്പം ബലമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന അമ്മമാരുണ്ട് എന്ന് കേട്ടാലോ. വിശ്വസിക്കാന്‍ തോന്നുന്നില്ല അല്ലേ. ഇന്ത്യയില്‍, അതും നമ്മുടെ തൊട്ടയല്‍പ്പക്കമായ ബെംഗളൂരുവിലും തെലങ്കാനയിലും മറ്റും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത്തരത്തില്‍ പെട്ട 15 സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട് എന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്. കൂടുതല്‍ വായിക്കൂ..

കറക്ടീവ് റേപ്പ്

കറക്ടീവ് റേപ്പ്

സ്വഭാവം നന്നാക്കാനുള്ള ചികിത്സയുടെ ഭാഗമായിട്ടാണ് ഈ ആക്രമണം നടക്കുന്നത്. കര്‍ണാടകയിലെ ബെംഗളൂരുവിലാണ് സ്വന്തം അമ്മ മകനുമായി ബലമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ദീപ്തി പറയുന്നത്

ദീപ്തി പറയുന്നത്

ഇത്തരം സംഭവങ്ങള്‍ തെക്കേ ഇന്ത്യയില്‍ പുതിയ കാര്യമല്ല എന്നാണ് ഗവേഷണം നടത്തുന്ന ദീപ്തി തടാംഗി പറയുന്നത്.

സത്യവതിയുടെ കഥ

സത്യവതിയുടെ കഥ

ലെസ്ബിയനാണ് എന്ന് മാതാപിതാക്കള്‍ക്ക് സംശയം തോന്നിയത് കൊണ്ട് അമ്മാവന്‍ ബലാത്സംഗം ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് സത്യവതി. ദീപ്തി തടാംഗി നിര്‍മിച്ച ഷോര്‍ട്ഫിലിമാണ് ഇത്.

തുടക്കം ദക്ഷിണാഫ്രിക്കയില്‍

തുടക്കം ദക്ഷിണാഫ്രിക്കയില്‍

ശിക്ഷാരീതി പോലെ ചെയ്യുന്ന കറക്ടീവ് റേപ്പിന്റെ തുടക്കം ദക്ഷിണാഫ്രിക്കയിലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. സെക്‌സിനോട് ഇരകള്‍ക്കുള്ള കാഴ്ച്ചപ്പാട് തന്നെ ഈ ബലാത്സംഗത്തിന് ശേഷം മാറുമെന്നാണ് കരുതുന്നത്.

വുലേനി ഫനയെക്കുറിച്ച്

വുലേനി ഫനയെക്കുറിച്ച്

കറക്ടീവ് റേപ്പിന്റെ ഇരകളില്‍ ഒരാളാണ് വുലേനി ഫന എന്ന പെണ്‍കുട്ടി. ഫുട്‌ബോള്‍ കളിച്ച് തിരിച്ചുവരുമ്പോഴാണ് നിന്നെ ഞങ്ങള്‍ ശരിക്കുള്ള പെണ്ണാക്കിത്തരാം ന്നെ് പറഞ്ഞ് 4 പേര്‍ ചേര്‍ന്ന് ഫനയെ ബലാത്സംഗം ചെയ്ത് കൊന്നത്.

രണ്ട് പേരെ വെടിവെച്ച് കൊന്നു

രണ്ട് പേരെ വെടിവെച്ച് കൊന്നു

ദക്ഷിണാഫ്രിക്കയില്‍ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിയിട്ട് വെടിവെച്ച് കൊന്ന സംഭവം ഉണ്ടായത് 2007 ലാണ്.

കുടുംബക്കാര്‍ തന്നെ

കുടുംബക്കാര്‍ തന്നെ

സ്വവര്‍ഗരതിക്കാരായ ആണിനെയും പെണ്ണിനെയും ശരിയാക്കാന്‍ ഏല്‍പ്പിക്കുന്നത് സ്വന്തം ബന്ധുക്കളെ തന്നെയാണ്. പോലീസ് കേസും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാനാണ് ഇത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions