അമേരിയ്ക്കന്‍ സൈന്യത്തെ ഇനി ഒരു സ്വവര്‍ഗ്ഗാനുരാഗി നയിക്കും?
വാഷിങ്ടണ്‍: ഭിന്ന ലൈംഗികതയെ ലോകം അംഗീകരിച്ചുതുടങ്ങുന്ന കാലമാണിത്. ലക്‌സം ബര്‍ഗ് പ്രധാനമന്ത്രി അടുത്തിടെയാണ് സ്വവര്‍ഗ്ഗ വിവാഹിതനായത്. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും അടുത്തിടെ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കുകയും ചെയ്തു.
അമേരിക്കയില്‍ നിന്നുതന്നെയുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ തലക്കെട്ടുകളില്‍ സ്ഥാനം പിടിയ്ക്കുന്നത്. അമേരിയ്ക്കന്‍ സൈന്യത്തെ ഇനി ഒരു സ്വവര്‍ഗ്ഗാനുരാഗി നയിയ്ക്കുമോ എന്നാണ് ചോദ്യം.

അമേരിയ്ക്കയുടെ സൈനിക സെക്രട്ടറിയായി പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത് പ്രസിദ്ധ ഗേ ആക്ടിവിസ്റ്റ് കൂടിയായ എറിക് ഫാനിങ്ങിനെ ആണ്. നിലവില്‍ ആര്‍മി അണ്ടര്‍ സെക്രട്ടറിയാണ് എറിക്.
47 കാരനാണ് എറിക്. ദേശീയ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ അതിവിദഗ്ധന്‍. പെന്റഗണിന്റെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ പദ്ധതികള്‍ക്കും ഫൈറ്റര്‍ ജെറ്റ് നിര്‍മാണ പദ്ധതികള്‍ക്കും ചുക്കാന്‍ പിടിയ്ക്കുന്ന വ്യക്തിയാണ് ഇദ്ദേഹം.
താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട് എറിക്. സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശത്തിന് വേണ്ടി നിരന്തരം രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
സ്വവര്‍ഗ്ഗാനുരാഗികളുടെ കാര്യത്തില്‍ അമേരിയ്ക്കയുടെ നിലപാട് മാറ്റം തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. നാല് വര്‍ഷം മുമ്പ് സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് സൈന്യത്തില്‍ വിലക്കിന് സമാനമായ നിയന്ത്രണങ്ങള്‍ പോലും അമേരിയ്ക്ക കൊണ്ടുവന്നിരുന്നു.
എന്തായാലും എറിക് ഫാനിങ്ങിന്റെ നിയമനത്തിന് ഇനി ഒരു കടമ്പ കൂടി കടക്കാനുണ്ട്. സെനറ്റിന്റെ അംഗീകാരം ലഭിയ്ക്കണം.












Click it and Unblock the Notifications