കാലുകള്‍ കെട്ടിയിട്ട് മകളെ 23 വര്‍ഷം ബലാത്സംഗം ചെയ്ത ക്രൂരനായ ലൈംഗിക കുറ്റവാളി മോചിതനായി
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ഏറ്റവും ക്രൂരനായ ലൈംഗിക കുറ്റവാളി എന്ന പേരില്‍ കുപ്രസിദ്ധനായ റൊണാള്‍ഡ് വാന്‍ ദേര്‍ പ്‌ളാറ്റ് ജയില്‍ മോചിതനായി. 15 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 82മത്തെ വയസിലാണ് റൊണാള്‍ഡ് ജയില്‍ മോചിതനാകുന്നത്. സ്വന്തം രക്തത്തില്‍ പിറന്ന മകളെ 23 വര്‍ഷം ലൈംഗിക അടിമയാക്കിയതിനാണ് 2001 ല്‍ റൊണാള്‍ഡ് ജയിലിലാകുന്നത്.
തന്‍ജാസ് ഡാര്‍ക്ക് എന്ന യുവതിയാണ് അച്ഛന്റെ പീഡനത്തിന് ഇരയായത്. വീട്ടിലെ സീലിംഗ് ഫാനില്‍ രണ്ട് കാലുകള്‍ ബന്ധിയ്ക്കുകയും തല ഒരു പെട്ടിയ്ക്കുള്ളില്‍ വയ്ക്കുകയും ചെയ്ത നിലയിലാണ് തന്‍ജാസിനെ റൊണാള്‍ഡ് പീഡിപ്പിച്ചിരുന്നത്. 23 വര്‍ഷം താന്‍ അനുഭവിച്ച പീഡനങ്ങളെപ്പറ്റി ഫ്‌ളൈറ്റ് ഓഫ് ദി ഡാന്‍സിംഗ് ബേര്‍ഡ് എന്ന പേരില്‍ തന്‍ജാസ് പുസ്തകവും എഴുതിയിരുന്നു.
മകളെ ലൈംഗിക അടിമയാക്കി പാര്‍പ്പിച്ച അതേ വീട്ടിലേയ്ക്കാണ് റൊണാള്‍ഡ് മടങ്ങിയെത്തിയത്. ബുധനാഴ്ചയാണ് റൊണാള്‍ഡ് വീട്ടിലേയ്ക്ക് മടങ്ങിയത്. വീണ്ടും ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെടുമെന്ന ഭയമുള്ളതിനാല്‍ പൊലീസ് കടുത്ത ആശങ്കയിലാണ്.

കൊടംക്രൂരന്‍
ലോകത്തിലെ തന്നെ ഏറ്റവും ക്രൂരനായ ലൈംഗിക കുറ്റവാളിയായിട്ടാണ് ന്യൂസിലാന്‍ഡിലെ റൊണാള്‍ഡ് വാന്‍ ദേര്‍ പ്‌ളാറ്റ് അറിയപ്പെടുന്നത്. മകളെ 23 വര്‍ഷം ലൈംഗിക അടിമയാക്കിയതിനാണ് ഇയാളെ ശിക്ഷിച്ചത്. ഒന്‍പതാമത്തെ വയസ് മുതലാണ് മകളെ ഇയാള്‍ ലൈംഗിക അടിമയാക്കിയത്. 2001 ലാണ് ഇയാള്‍ ജയിലിലായത്.ചിത്രത്തിലുള്ളത് റൊണാള്‍ഡും അദ്ദേഹം ലൈംഗിക അടിമയാക്കി സൂക്ഷിച്ച മകള്‍ തന്‍ജാസുമാണ്

ഇങ്ങനെ
തന്‍ജാസ് ഡാര്‍ക്ക് എന്ന മകളെ മുറിയിലെ സീലിംഗ് ഫാനില്‍ കാലുകള്‍ കെട്ടിത്തൂക്കിയിട്ട് തല ഒരു പെട്ടിയിലാക്കി പൂട്ടിയിട്ടാണ് പ്രതി ബലാത്സംഗം ചെയ്തിരുന്നത്. 23 വര്‍ഷത്തോളം ഇത്തരം ക്രൂരവും പൈശാചികവുമായ ലൈംഗിക അതിക്രമത്തിനാണ് തന്‍ജാസ് ഇരയാക്കപ്പെട്ടത്

ഭയം
ജയില്‍ മോചിതനാകുന്ന റൊണാള്‍ഡ് ഇനിയും ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാലോ എന്ന ഭയവും പൊലീസിനുണ്ട്. ഒട്ടേറെ നിബന്ധനകളോടെയാണ് റൊണാള്‍ഡിനെ ജയില്‍ മോചിതനാക്കുന്നത്

അനുഭവങ്ങള്‍
ഒന്‍പതാം വയസ് മുതല്‍ 30ാം വയസ് വരെയാണ് തന്‍ജാസ് ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായത്. ഇരയാക്കപ്പെട്ട തന്റെ ദുരനുഭവങ്ങള്‍ വിവരിച്ച് ഫ്‌ളൈറ്റ് ഓഫ് ദ് ഡാന്‍സിംഗ് ബേര്‍ഡ് എന്ന പുസ്തകവും തന്‍ജാസ് പുറത്തിറക്കി

വീട്
തന്‍ജാസിനെ ലൈംഗിക അടിമയാക്കി സൂക്ഷിച്ച വീട്ടിലേയ്ക്കാണ് റൊണാള്‍ഡ് മടങ്ങിയെത്തിയത്.












Click it and Unblock the Notifications