ഫേസ്ബുക്കിലെ ഡേറ്റിങ് ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നത് നഗ്ന സെല്‍ഫി;ലിങ്ക് പോകുന്നത് പോണ്‍സൈറ്റിലേക്ക്
സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ ആയിരക്കണക്കിന് ടീനേജ് ഡേറ്റിങ് ഗ്രൂപ്പുകളാണ് വളര്‍ന്നു വരുന്നത്. ഫേസ്ബുക്കിലൂടെ ദിവസേന നൂറുക്കണക്കിന് കുട്ടികളാണ് ഈ ഗ്രൂപ്പുകളില്‍ എത്തുന്നത്. 18 വയസ്സിന് മുകളില്‍ എന്ന് പറയുന്നുണ്ടെങ്കില്‍ പോലും 12 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പ്രധാന അംഗങ്ങള്‍.
ഡേറ്റിങ് ഗ്രൂപ്പുകളില്‍ വ്യാജ പ്രൊഫൈലുകളാണ് കൂടുതലും. ഗ്രൂപ്പില്‍ നഗ്ന സെല്‍ഫികള്‍ക്കാണ് ആരാധകര്‍. പിന്നീട് ഇവ കണക്ട് ചെയ്യുന്നത് പോണ്‍ സൈറ്റുകളിലേക്കും. ഇതില്‍ പല ഗ്രൂപ്പുകളും പബ്ലിക് ഗ്രൂപ്പുകളാണ്. പ്രായം പ്രശ്‌നമല്ലാതെ ആര്‍ക്കും ജോയിന്‍ ചെയ്യാവുന്ന ഗ്രൂപ്പുകള്‍.

ഡേറ്റിങ്ങ് ഗ്രൂപ്പ്
ഫേസ്ബുക്കില്‍ ടീനേജ് ഡേറ്റിങ്ങ് ഗ്രൂപ്പുകള്‍ വര്‍ധിച്ചു വരുകയാണ്. കൗമാരകാര്‍ക്കിടയില്‍ ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ് ഡേറ്റിങ്ങ് സൈറ്റുകള്‍.

പത്തിലധികം ഗ്രൂപ്പുകളില്‍
ഒരു പെണ്‍കുട്ടി പത്ത് ഡേറ്റിങ്ങ് ഗ്രൂപ്പുകളില്‍ അംഗമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

പ്രായം പ്രശ്മല്ല
ഡേറ്റിങ് ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുന്നതിന് പ്രായം ഒരു പ്രശ്‌നമല്ല. 18 വയസ്സിന് മുകളില്‍ എന്ന് പറയുന്നുണ്ടെങ്കില്‍ പോലും 14ഉം 12ഉം വയസ്സുള്ള കുട്ടികളാണ് ഇതില്‍ എത്തുന്നത്.

നഗ്ന സെല്‍ഫികള്‍
ഗ്രൂപ്പില്‍ നഗ്ന സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കാണ് ആരാധകര്‍ കൂടുതല്‍. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച് നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരാണ് കൂടുതലും.

നഗ്നചിത്രങ്ങള്‍ പോണ്‍സൈറ്റിലേക്ക്
ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ പോണ്‍ സൈറ്റ് ലിങ്കിലേക്കാണ് പോകുന്നത്.
മാതാപിതാകളുടെ ശ്രദ്ധയ്ക്ക്
ഫേസ്ബുക്കിലൂടെ കൗമാരക്കാര്‍ ലൈംഗിക ചൂഷണങ്ങളില്‍പ്പെട്ട് പോകുന്നത് സ്ഥിരം കാഴ്ചയാണ്. കൗമാരക്കാര്‍ക്ക് ഇത്തരം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള സാഹചര്യം കുറയ്ക്കുക മാത്രമാണ് ഏക വഴി.

ഗ്രൂപ്പുകള്‍ സോര്‍ട്ട് ഔട്ട് ചെയ്യണം
ഫേസ്ബുക്കില്‍ വര്‍ധിച്ച് വരുന്ന ഇത്തരം ഗ്രൂപ്പുകള്‍ ഫേസ്ബുക്ക് സോര്‍ട്ട് ഔട്ട് ചെയ്യപ്പെടണം.












Click it and Unblock the Notifications