പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതമണ്‍ പാലം അപകടാവസ്ഥയില്‍: കടത്തിവിടുക ബൈക്ക് മാത്രം, ബസ് സർവ്വീസ് വഴിതിരിച്ച് വിടും

സ്‌കൂള്‍,കോളജ്, ഓഫീസ് എന്നിവയുടെ സമയക്രമമനുസരിച്ച് രാവിലെയും വൈകിട്ടും ബസ് ഗതാഗതം ഉറപ്പാക്കാന്‍ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയനുമായി മോട്ടോര്‍ വാഹന വകുപ്പ് ചര്‍ച്ച നടത്തും

Google Oneindia Malayalam News
pathanamthitta

പത്തനംതിട്ട: റാന്നി മണ്ഡലത്തിലെ പുതമൺ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനാൽ ഏർപ്പെടുത്തേണ്ട വാഹന - സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച ആലോചിക്കുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. പാലത്തിന്റെ സുരക്ഷ പരിശോധിച്ച ശേഷം ഒരു ഭാഗത്തു കൂടി ഇരുചക്ര വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ യോഗത്തിൽ തീരുമാനമായി.

മറ്റു വാഹനങ്ങള്‍ പാലത്തില്‍ കൂടി കടന്നു പോകുന്നതിലെ അപകട സാധ്യത കണക്കിലെടുത്ത് പാലത്തില്‍ ബാരിക്കേഡ് സ്ഥാപിക്കും. അതിന് ശേഷം ഇരുചക്രവാഹനങ്ങളെ പാലത്തിലൂടെ കടത്തിവിടും പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനാല്‍ അധിക പോലീസ് പെട്രോളിങ്ങിന് റാന്നി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലമായതിനാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.

ബസുകള്‍ അന്ത്യാളന്‍കാവ് വഴി തിരിച്ച് വിടും. മറ്റ് വാഹനങ്ങള്‍ പേരൂച്ചാല്‍ പാലം വഴി ചെറുകോൽപ്പുഴയിലെത്തണം. ഇവിടങ്ങളിൽ ആവശ്യമായ ദിശാസൂചികകള്‍ സ്ഥാപിക്കുവാൻ പിഡബ്ലുഡിക്ക് നിര്‍ദേശം നല്‍കി. മറ്റ് പ്രദേശങ്ങളില്‍ പഞ്ചായത്തി ന്റെയും യുവജനസംഘടനകളു ടെയും സഹകരണത്തോടെ ആവശ്യമായ ദിശാസൂചികകള്‍ സ്ഥാപിക്കും.

60 ല്‍ 35 വരെ സീറ്റ് കോണ്‍ഗ്രസിന്: മേഘാലയില്‍ ഭരണം പിടിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍60 ല്‍ 35 വരെ സീറ്റ് കോണ്‍ഗ്രസിന്: മേഘാലയില്‍ ഭരണം പിടിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

സ്‌കൂള്‍,കോളജ്, ഓഫീസ് എന്നിവയുടെ സമയക്രമമനുസരിച്ച് രാവിലെയും വൈകിട്ടും ബസ് ഗതാഗതം ഉറപ്പാക്കാന്‍ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയനുമായി മോട്ടോര്‍ വാഹന വകുപ്പ് ചര്‍ച്ച നടത്തും. ടോറസുകള്‍ ഉള്‍പ്പെടെ അമിതഭാരം കയറ്റി വരുന്ന വാഹന ങ്ങള്‍ മാമുക്ക് വഴി തിരിച്ച് വിടും. ടിപ്പര്‍, ടോറസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നിലവിലുള്ള സമയക്രമം വര്‍ധിപ്പിച്ച് രാവിലെ എട്ട് മുതല്‍ 10 വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ അഞ്ച് വരെയും കടന്നു പോകുന്നതിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടു ത്തുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.

അമേരിക്കയിലും ലോട്ടറിയില്‍ മലയാളിയുടെ കയ്യൊപ്പ്: 'അടിച്ചത്' 40 കോടിയിലേറെഅമേരിക്കയിലും ലോട്ടറിയില്‍ മലയാളിയുടെ കയ്യൊപ്പ്: 'അടിച്ചത്' 40 കോടിയിലേറെ

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ സന്തോഷ്, പിഡ ബ്ല്യൂഡി ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനീയര്‍ എം.അശോക്കുമാര്‍,എക്സ്. എൻജിനിയർ .നസീം തഹസിലദാര്‍ കെ. മഞ്ജുഷ, ഡിവൈഎസ്പി ജി.സന്തോഷ് കുമാര്‍, റോഡ്‌സ് എക്സ് എ ഇ. അംബിക, എഇ റീന തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Putaman bridge under danger: Bikes only allowed, bus service will be diverted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X