ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐ അല്ലെന്ന് ജോയ് മാത്യു; ഒപ്പം സുഹൈലിന്റെ കുറിപ്പും
കഴിഞ്ഞാഴ്ച അപകടത്തില്‍പ്പെട്ട നടന് ജോയ് മാത്യൂവിനെ ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന പ്രചാരണത്തിന് മറുപടിയുമായി നടന് രംഗത്ത്. ഡിവൈഎഫ്ഐയെ രൂക്ഷമായി വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തുവന്നിരിക്കുന്നത്. തന്നെ ആശുപത്രിയിലെത്തിച്ചത് പ്രവര്‍ത്തകരല്ല എന്ന് അദ്ദേഹം പ്രതികരിച്ചു.
ഒരു കൈയ്യില്‍ കഠാരയും മറുകൈയ്യില്‍ പൊതിച്ചോറുമായി വരുന്നവരുടെ സങ്കടം ഞാന്‍ മയ്യത്തായില്ലല്ലോ എന്നായിരുന്നുവെന്ന് ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. നേതാക്കളെ പോലും നാണിപ്പിക്കുന്ന തള്ളലാണ് ഇവര്‍ നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. ഒപ്പം തന്നെ ആശുപത്രിയിലെത്തിച്ച സുഹൈല്‍ എന്ന വ്യക്തിയുടെ കുറിപ്പും ജോയ് മാത്യു പങ്കുവച്ചു. അതിങ്ങനെ വായിക്കാം...

പൊതിച്ചോറും സൈബര്‍ കഠാരയും
---------------------------------
ഒരാഴ്ചമുമ്പ് എനിക്ക്
ഒരു വാഹനാപകടത്തില്‍ പരിക്ക് പറ്റാനും ആശുപത്രിവാസം അനുഭവിക്കാനുമുള്ള യോഗമുണ്ടായി . ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ പരിചയമില്ലാത്തവര്‍ പോലും എനിക്ക് സംഭവിച്ച അപകടത്തില്‍ വേദനിക്കുകയും ആശ്വസിപ്പിക്കുവാനുമുണ്ടായത് എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഊര്‍ജ്ജമായി.എന്നാല്‍ ഒരു കയ്യില്‍ പോതിച്ചോറും മറുകയ്യില്‍ കഠാരയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട്.
അവരുടെ സങ്കടം 'ഞാന്‍ മയ്യത്തായില്ലല്ലോ 'എന്നതായിരുന്നു .
വെറുപ്പിന്റെ രാഷ്ട്രീയം മനസ്സില്‍ കൊണ്ടുനടക്കുന്ന സൈബര്‍ കൃമികള്‍ക്ക്
മറ്റുള്ളവരുടെ
വീഴ്ചയും മരണവും
ആഘോഷമാണല്ലോ !
നവനാസികളുടെ മനോനിലയിലേക്ക് അധഃപ്പതിച്ച ഇവറ്റകളുടെ തള്ളല്‍ പരാക്രമമാണെങ്കിലോ അവരുടെ നേതാക്കളെപ്പോലും നാണിപ്പിക്കും.
അപകടസ്ഥലത്ത് നിന്നും എന്നെ പൊക്കിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത് ഇവന്മാരാണെന്നും ഇനി പൊതിച്ചോറുമായി വരുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ തള്ളിമറിക്കുന്നത് കണ്ടു -
എന്നാല്‍ സത്യാവസ്ഥ എന്താണെന്ന്
എന്നെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയ
സുഹൈല്‍ എന്ന മനുഷ്യസ്നേഹി എഴുതുന്നു :
സെപ്റ്റംബര്‍ 4ആം തിയ്യതി രാത്രി 11മണിയോടെ മന്ദലാംകുന്ന് സെന്ററില്‍ അപകടം ഉണ്ടായ വിവരം അറിയിക്കുന്നത് കൂട്ടുകാരനായ എന്റെ ക്ലബ്ബിലെ (സ്കില്‍ ഗ്രൂപ്പ് ക്ലബ്ബ്) അസ്ലം ആയിരുന്നു. അണ്ടത്തോട് ഡ്രൈവേഴ്സ് യൂണിയന് ആംബുലന്‍സ് ഡ്രൈവര്‍ ഡ്യൂട്ടിയില്‍ അസ്ലം ഒറ്റയ്ക്ക് ആയിരുന്നു. അസ്ലം വിളിച്ചപ്പോള്‍ അണ്ടത്തോട് നിന്നും 2കിലോമീറ്റര്‍ അകലെയുള്ള അപകട സ്ഥലത്തേക്ക് ബൈക്കില്‍ വേഗത്തില്‍ എത്തിയതായിരുന്നു.
കാറും പിക്കപ്പ് വാനും തമ്മില്‍ ഉണ്ടായ അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന നടന് ജോയ് മാത്യു സാര്‍ മൂക്കില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലന്‍സില്‍ സ്വയം കയറി ഇരുന്നു. പിക്കപ്പ് ഡ്രൈവര്‍ കോഴിക്കോട് താമരശ്ശേരി സ്വദേശി മുജീബിന്റെ കാല് പിക്കപ്പ് വാഹനത്തില്‍ കുടുങ്ങിയത് രക്ഷാപ്രവര്‍ത്തനം സമയം എടുക്കുന്നതിനാല്‍ ഞാനും അസ്ലമും ജോയ് മാത്യു സാറുമായി ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആംബുലന്‍സില്‍ ഡ്രൈവര്‍ അസ്ലമും ജോയ് മാത്യു സാറുമായി പിറകില്‍ ഞാനും മാത്രമാണ് ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഉണ്ടായിരുന്നത്.
പിക്കപ്പ് ഡ്രൈവറെ നാട്ടുകാരുടെയും ഗുരുവായൂര്‍ ഫയര്‍ഫോഴ്സിന്റെയും സഹായത്തോടെ മുക്കാല്‍ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വാഹനത്തില്‍ നിന്നും പുറത്തെടുത്ത് വിന്നേഴ്സ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ പിറ്റേദിവസം ഇടതുപക്ഷ പ്രവര്‍ത്തകര്‍ 'ഇടതുപക്ഷ വിരോധിയായ ജോയ് മാത്യുവിന് അപകടം; ചാവക്കാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു' എന്നുള്ള തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചതായി കണ്ടു. ജോയ് മാത്യു സാറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഉണ്ടായിരുന്ന ഞാനും ആംബുലന്‍സ് ഡ്രൈവര്‍ അസ്ലമും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അല്ല. അപകടങ്ങളില്‍ ഓടിയെത്തുന്നത് ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കിയല്ല.
മന്ദലാംകുന്ന് അപകട സമയത്ത് ഓടിക്കൂടിയ നല്ലവരായ നാട്ടുകാര്‍ വ്യത്യസ്ത രാഷ്ട്രീയ ആശയ ചിന്താഗതികള്‍ ഉള്ള ആളുകളാണ്. മാത്രമല്ല ഡിവൈഎഫ്ഐ നേതൃത്വം നല്കിയ ഒരു രക്ഷാപ്രവര്‍ത്തനവും അവിടെ നടന്നിട്ടുമില്ല. ഇടതുപക്ഷ പ്രവര്‍ത്തകരുടെ വ്യാജ പ്രചരണത്തില്‍ എന്നെയും കൂട്ടുകാരന് അസ്ലമിനെയും തെറ്റിദ്ധരിക്കരുത്, ഞങ്ങള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അല്ല'.
അപകടത്തില്‍ പരിക്കേറ്റ എന്നെ ആശുപത്രിയില്‍ എത്തിച്ച സാമൂഹ്യ മാധ്യമങ്ങളിലെ ആ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ അറിയിക്കുക. അവര്‍ക്ക് ഇനാം പ്രഖ്യാപിക്കേണ്ടിവരും.
(നവനാസികളെ തിരിച്ചറിയണമെങ്കില്‍ കമന്റ് ബോക്സില്‍ തിരഞ്ഞാല്‍ കിട്ടും )
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications