മോഹന്‍ലാല്‍ പണം കൊടുത്തുവിട്ടു... മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം നഷ്ടമായി, ആ സംഭവത്തെ കുറിച്ച് ശാന്തകുമാരി
കൊച്ചി: തന്നെ കുറിച്ചുണ്ടായ ഒരു കിംവദന്തി കാരണം ജീവിതത്തില്‍ വളരെ വിഷമിച്ചുവെന്ന് സിനിമാ താരം ശാന്തകുമാരി. ചിലര്‍ നടത്തിയ പ്രചാരണമാണ് നടിക്ക് തിരിച്ചടിയായത്. സിനിമയില്‍ ലഭിക്കേണ്ട അവസരങ്ങള്‍ ഇതുകാരണം നഷ്ടമായി എന്നും ശാന്തകുമാരി പറയുന്നു. താന്‍ ഹാര്‍ട്ട് ഓപറേഷന്‍ കഴിഞ്ഞ് കിടക്കുകയാണെന്നും വയ്യെന്നുമെല്ലാമാണ് പ്രചരിച്ചത്. തനിക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല.
എന്നാല്‍ പ്രചാരണം വിശ്വസിച്ച് പലരും തന്നെ കാണാന്‍ വന്നു. പണം തന്നു. ആരോഗ്യം സൂക്ഷിക്കണമെന്നും മരുന്ന് കൃത്യമായി കഴിക്കണമെന്നുമെല്ലാം ഉപദേശിച്ചു....

ആന്റണി പെരുമ്പാവൂരിന്റെ കൈവശമാണ് മോഹന്‍ലാല്‍ പണം കൊടുത്തയച്ചത്. ജഗതിച്ചേട്ടനും സിദ്ദിഖ് ലാലുമെല്ലാം സഹായിച്ചു. മമ്മൂട്ടി നായകനായ തുറപ്പുഗുലാനില്‍ അവസരം ലഭിച്ചതായിരുന്നു. അഞ്ച് ദിവസത്തെ ഷൂട്ടുണ്ടാകുമെന്ന് അറിയിച്ചതാണ്. എന്നാല്‍ തനിക്ക് വയ്യെന്ന് കരുതി അവര്‍ വാഹനം അയച്ചില്ല. വിശ്രമിക്കാന്‍ നിര്‍ദേശിച്ചു.

സിനിമയിലെ പല അവസരങ്ങളും തനിക്ക് നഷ്ടമായി എന്നും ശാന്തകുമാരി ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു അസുഖവും തനിക്കുണ്ടായിരുന്നില്ല. താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ല. അഞ്ച് വര്‍ഷം വളരെ പ്രയാസപ്പെട്ടു. കാര്യങ്ങള്‍ പലതും അറിയാമെങ്കിലും ഒന്നും ഞാന്‍ വിളിച്ചുപറഞ്ഞിട്ടില്ല. എന്തിന് എന്നിട്ടും എന്നോട് ഇങ്ങനെ ചെയ്തുവെന്ന് അറിയില്ലെന്നും ശാന്തകുമാരി പറഞ്ഞു.

മോഹന്‍ലാലിനോട് ഇഷ്ടം തോന്നിയ ഒരു അവസരമുണ്ടായിട്ടുണ്ട് എന്ന് ശാന്തകുമാരി പറഞ്ഞിരുന്നു. അമൃത ടിവിയുടെ ലാല്‍സലാം എന്ന പരിപാടിയിലായിരുന്നു ശാന്തകുമാരിയുടെ ഈ പ്രതികരണം. വിയറ്റ്‌നാം കോളനി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തെ കുറിച്ച് പ്രതികരിക്കുമ്പോഴാണ് ലാലിനോട് ഇഷ്ടവും വാല്‍സല്യവുമൊക്കെ തോന്നിയ സന്ദര്‍ഭത്തെ കുറിച്ച് ശാന്തകുമാരി പറഞ്ഞത്.

വിയറ്റ്‌നാം കോളനിയില്‍ അഭിനയിക്കുന്ന വേളയില്‍ ഫിലോമിന ചേച്ചിയുടെ കാലിന് സുഖമില്ലായിരുന്നു. കാല് പഴുത്തിരിക്കുന്ന സമയം. ആ സമയത്താണ് ചേച്ചി മരിച്ചുകിടക്കുന്ന സീന്‍ എടുത്തത്. ലാല്‍ ഫിലോമിന ചേച്ചിയെ എടുത്തുകൊണ്ടുപോകുന്നതാണ് സീന്‍. യാതൊരു അറുപ്പും വെറുപ്പുമില്ലാതെയാണ് ലാല്‍ കോരിയെടുത്ത് കൊണ്ടുപോയത്.

ആ രംഗം കണ്ടപ്പോള്‍ ലാലിനോട് ശരിക്കും എന്ന് സ്‌നേഹവും വാല്‍സല്യവും തോന്നിയെന്ന് ശാന്തകുമാരി പറയുന്നു. തന്റെ മകളുടെ വിവാഹം നടക്കാന്‍ കാരണം ലാല്‍ ആണ് എന്നും താന്‍ താമസിക്കുന്ന വീട് ഒരുക്കുന്നതില്‍ ലാലിനും പങ്കുണ്ട് എന്നും ശാന്തകുമാരി മുമ്പ് വെളിപ്പെടുത്തിയിരുന്നു.

രണ്ടു പെണ്‍മക്കളാണ് ശാന്തകുമാരിക്ക്. ഇവരെ വിവാഹം ചെയ്തയച്ച ശേഷം ജീവിതത്തിലുണ്ടായ പ്രതിസന്ധി നേരത്തെ നടി മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. പിന്നീടുള്ള ഹോസ്റ്റല്‍ ജീവിതവും അവിടെയുണ്ടായ അനുഭവങ്ങളുമെല്ലാം നടി വിവരിച്ചു. അതിന് ശേഷമാണ് ഇല്ലാത്ത ഹാര്‍ട്ട് ഓപറേഷന്‍ കഥ തന്നെ കുറിച്ച് പ്രചരിച്ചതെന്നും ശാന്തകുമാരി പറയുന്നു.
Recommended Video

ഒരു ആര്‍ട്ടിസ്റ്റാണ് ഇല്ലാക്കഥ പ്രചരിപ്പിച്ചത്. അതെല്ലാം പിന്നീട് അറിഞ്ഞു. ചാനലുകളെ വിളിച്ച് തനിക്ക് യാതൊരു അസുഖവുമില്ലെന്ന് വിശദീകരിച്ചു. പലപ്പോഴായി തന്നെ താരങ്ങള്‍ സഹായിച്ചിട്ടുണ്ട്. മോഹന്‍ലാലിന് പുറമെ, ദിലീപ്, ജയസൂര്യ, വിനീത്, ഗണേഷ് കുമാര്‍ എന്നിവരെല്ലാം... അവരെല്ലാം മുന്‍കൈയ്യെടുത്ത് എനിക്ക് വീട് നിര്‍മിച്ചുതന്നുവെന്നും ശാന്തകുമാരി പറയുന്നു.












Click it and Unblock the Notifications