
അങ്ങനെ ബിഗ് ബോസിന് പുറത്തെത്തിയ നിമിഷ ആ നമ്പര്‍ വണ്‍ ഫാനിനെ കണ്ടു
ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു നിമിഷ. 50 ദിവസം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് ബിഗ് ബോസില്‍ നിന്ന് നിമിഷ പുറത്തായത്. അതിന് മുമ്പും നിമിഷ പുറത്തുപോയിരുന്നെങ്കിലും വീണ്ടും തിരിച്ചെത്തിയിരുന്നു. ഇത്തവണയും നിമിഷ അതുപോല തിരികെ എത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ, പക്ഷേ അത് സംഭവിച്ചില്ല.
ബിഗ് ബോസിന് പുറത്തെത്തിയ നിമിഷ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബിഗ് ബോസ് വീടിനകത്തെ കാര്യങ്ങളൊക്കെ പങ്കുവെച്ച് നിമിഷ സജീവമാണ്. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായ ജാസ്മിനാണ് നിമിഷയുടെ അടുത്ത സുഹൃത്ത്. ഈ അടുത്ത് ജാസ്മിന്റെ വിശേഷം പങ്കുവെച്ചും നിമിഷ എത്തിയിരുന്നു.

ജാസ്മിനുമായുള്ള സൗഹൃദം പങ്കുവെയ്ക്കുന്ന ഒരു കുറിപ്പുമായിട്ടായിരുന്നു നിമിഷ എത്തിയത്. അമ്പതാം ദിന ആഘോഷത്തിന്റെ ഭാഗമായി ലഭിച്ച മൊമന്റൊ ജാസ്മിന്‍ തനിക്ക് നല്‍കിയെന്നായിരുന്നു നിമിഷയുടെ കുറിപ്പ്.

അങ്ങനെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് സജീവായി നില്‍ക്കുന്ന നിമിഷ തന്റെ നമ്പര്‍ വണ്‍ ആരാധികയെ കണ്ട വിശേഷമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസില്‍ വെച്ചുതന്നെ ഈ ആരാധികയെ കുറിച്ച് നിമിഷ പറഞ്ഞിട്ടുണ്ട്.
ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഉടന്‍ ഈ ആരാധികയെ കാണാന്‍ എത്തുമെന്നും പറഞ്ഞിരുന്നു.

ഈ ആരാധിക മറ്റാരുമല്ല നിമിഷയുടെ അമ്മാമ്മയാണ്. എന്റെ നമ്പര്‍ ഫാന്‍ എന്ന ക്യാപ്ഷനോടെ അമ്മാമ്മയക്കൊപ്പം ഉള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ബിഗ്് ബോസിലെ വിഷു ആഘോഷ സമയത്ത് മത്സരാര്‍ത്ഥികളുടെ വീട്ടുകാര്‍ ആശംസകളുമായി എത്തിയിരുന്നു. നിമിഷയ്ക്ക് ആശംസ അറിയിക്കാന്‍ എത്തിയത് അപ്പാപ്പനും അമ്മാമ്മയും ആയിരുന്നു. അന്ന് നിമിഷ അമ്മാമ്മയെ കുറിച്ച് ഏറെ സംസാരിക്കുകയും ചെയ്തിരുന്നു. തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണ് അമ്മാമ്മ, എന്നും എന്നാല്‍ ഇപ്പോള്‍ അമ്മാമ്മ കാന്‍സര്‍ രോഗിയാണ് എന്നും നിമിഷ പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ നിന്ന് പുറത്തുവരുമ്പോള്‍ അമ്മാമ്മയെ കാണാന്‍ പോകണമന്ന് നിമിഷ ഇടയ്ക്കിടെ പറയാറുമുണ്ട്. ഒരിക്കല്‍ നിമിഷ ബ്ലസ്‌ലിയുമായി വഴക്കിട്ടിരുന്നു. അനാവശ്യമായി അമ്മാമ്മയെ പറഞ്ഞു എന്നു പറഞ്ഞാണ് ബ്ലസിലിയുമായി നിമിഷ വഴക്കിട്ടത്. കാന്‍സര്‍ രോഗിയായ അമ്മാമ്മയെ പറഞ്ഞെന്ന് പറഞ്ഞ് ഏറെ സങ്കടത്തോടെയാണ് നിമിഷ അന്ന് പ്രതികരിച്ച്.
നേരത്തെ അമ്മയെ പറഞ്ഞെന്ന് പറഞ്ഞ് ലക്ഷ്മി പ്രിയയുമായും നിമിഷ വഴക്കിട്ടിരുന്നു. ജാസ്്മിനോടുള്ള സൗഹദം പോല തന്നെ ലക്ഷ്മി പ്രിയയുമായുള്ള നിമിഷയുടെ വഴക്കും ചര്‍ച്ചയായിരുന്നു. പുറത്തുവന്നതിന് ശേഷവും ലക്ഷ്മി പ്രിയയ്‌ക്കെതിരെ നിമിഷ വിമര്‍ശനം നടത്തിയിരുന്നു.