കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടി ബിജെപിയും വിടുന്നോ? ചോദ്യചിഹ്നം മാത്രമായി ഫേസ്ബുക്ക് പോസ്റ്റ്... കമന്റുകളുടെ പൊങ്കാല

Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തിലെ ഇടതുപക്ഷത്തിന്റെ തീപ്പൊരി നേതാവായിരുന്നു ഒരുകാലഘട്ടത്തില്‍ എപി അബ്ദുള്ളക്കുട്ടി. എസ്എഫ്‌ഐയിലൂടെ, ഡിവൈഎഫ്‌ഐയിലൂടെ സിപിഎമ്മിന്റെ നേതാവും ലോക്‌സഭ എംപിയും ഒക്കെ ആയ ആള്‍. ശക്തനായ മുല്ലപ്പള്ളി രാമചന്ദ്രനെ അടിയറവ് പറയിപ്പിച്ച അതേ അബ്ദുള്ളക്കുട്ടി.

തന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണംതന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണം

ജോര്‍ജ്ജ് എന്‍ഡിഎയിലേക്കില്ല; അങ്ങനെ ഒരു ആലോചനയേ ഇപ്പോഴില്ലെന്ന് ഷോണ്‍... പക്ഷേ, സാധ്യതകള്‍ ഇങ്ങനേയുംജോര്‍ജ്ജ് എന്‍ഡിഎയിലേക്കില്ല; അങ്ങനെ ഒരു ആലോചനയേ ഇപ്പോഴില്ലെന്ന് ഷോണ്‍... പക്ഷേ, സാധ്യതകള്‍ ഇങ്ങനേയും

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

മോദി പ്രശംസയുടെ പേരില്‍ സിപിഎം വിട്ട അബ്ദുള്ളക്കുട്ടി എത്തിയത് കോണ്‍ഗ്രസില്‍. അവിടെ നിന്ന് വീണ്ടും മോദി പ്രശംസ നടത്തി ഒടുവില്‍ ബിജെപിയില്‍ തന്നെ എത്തപ്പെട്ടു. ഇപ്പോള്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ് അദ്ദേഹം. ഇനി അബ്ദുളക്കുട്ടി വീണ്ടും പാര്‍ട്ടി മാറുകയാണോ എന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. അതിന് കാരണം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. പരിശോധിക്കാം...

ഒരു ചോദ്യചിഹ്നം

ഒരു ചോദ്യചിഹ്നം

മലനിരകളുടെ ഒരു ചിത്രം. അതില്‍ ഒരു ചോദ്യ ചിഹ്നം മാത്രം. ഇതാണ് അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ അബ്ദുള്ളക്കുട്ടി എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് എന്നാണ് എല്ലാവരുടേയും ചോദ്യം. അതിന് പലരും പല ഉത്തരങ്ങളാണ് കണ്ടെത്തുന്നത്. കമന്റുകളിലെ ചില പരാമര്‍ശങ്ങള്‍ പരിശോധിക്കാം...

ഇതും വില്‍ക്കാന്‍ പോവുകയാണോ

ഇതും വില്‍ക്കാന്‍ പോവുകയാണോ

കേന്ദ്ര സര്‍ക്കാര്‍ ഇതും വില്‍ക്കാന്‍ പോവുകയാണോ എന്നാണ് ഒരാളുടെ കമന്റ്. അതിനെ പിന്തുണച്ചുകൊണ്ട് മറ്റ് ചിലരും രംഗത്ത് വരികയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്ര നയത്തിനുള്ള വിമര്‍ശനം കൂടി ഈ കമന്റില്‍ അടങ്ങിയിട്ടുണ്ട്.

ഇനി എങ്ങോട്ട്

ഇനി എങ്ങോട്ട്

ബിജെപി വിട്ട് വേറെ ഏതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുന്നു എന്നതാണോ ഈ ചോദ്യ ചിഹ്നത്തിന്റെ അര്‍ത്ഥം എന്നാണ് മറ്റ് ചിലരുടെ ചോദ്യം. അല്ലെങ്കില്‍ തന്നെ ഇനി എങ്ങോട്ട് പോകാന്‍ ആണെന്ന് പരിഹസിക്കുന്നവരും ഉണ്ട്.

കാപ്പന്റെ പാര്‍ട്ടിയോ

കാപ്പന്റെ പാര്‍ട്ടിയോ

സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞല്ലോ, ഇനി അബ്ദുള്ളക്കുട്ടിയ്ക്ക് മുന്നില്‍ എന്ത് സാധ്യതയാണ് ഉള്ളത് എന്നാണ് മറ്റ് ചിലരുടെ ആലോചന. എന്‍സിപി വിട്ട് മാണി സി കാപ്പന്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ ചേരാന്‍ ആയിരിക്കുമോ പദ്ധതി എന്നാണ് മറ്റ് ചിലരുടെ പരിഹാസം.

എന്തുകൊണ്ട് സംഘികള്‍ വരുന്നില്ല

എന്തുകൊണ്ട് സംഘികള്‍ വരുന്നില്ല

അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പരിഹാസപ്പൊങ്കാല ശക്തമായി നടക്കുന്നുണ്ട്. എന്നിട്ടും അബ്ദുള്ളക്കുട്ടിയ്ക്ക് പിന്തുണയുമായി ഒരു സംഘപരിവാര്‍/ബിജെപി പ്രവര്‍ത്തകന്‍ പോലും വരാത്തത് എന്തുകൊണ്ടാണ് എന്നാണ് മറ്റൊരാളുടെ സംശയം.

കള്ളന്‍മാരുണ്ടെങ്കിലും വീടിന് തീയിടുമോ

കള്ളന്‍മാരുണ്ടെങ്കിലും വീടിന് തീയിടുമോ

കേരളത്തിലെ ഇടത്, വലത് ഭരണങ്ങളില്‍ മലയാളികള്‍ തൃപ്തരാണെന്നാണ് മറ്റൊരാളുടെ കമന്റ്. കള്ളന്‍മാര്‍ ഉണ്ടെന്ന് കരുതി ആരെങ്കിലും വീടിന് തീയിടുമോ എന്നും ചോദിക്കുന്നുണ്ട് ഇയാള്‍. അതുകൊണ്ട് കേരളത്തില്‍ ബിജെപിയ്ക്ക് പ്രതീക്ഷ വേണ്ടെന്ന്!

സ്വയം ചോദ്യചിഹ്നം

സ്വയം ചോദ്യചിഹ്നം

അബ്ദുള്ളക്കുട്ടി സ്വയം ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണെന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍. ഇങ്ങനെ ഒരു ചോദ്യ ചിഹ്നമാകാന്‍ അബ്ദുള്ളക്കുട്ടിയുടെ ജീവിതം പിന്നേയും ബാക്കിയെന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

അബ്ദുള്ളക്കുട്ടി തന്നെ പറയണം

അബ്ദുള്ളക്കുട്ടി തന്നെ പറയണം

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് അബ്ദുള്ളക്കുട്ടി ഇതുവരേയും വ്യക്തമാക്കിയിട്ടില്ല. അതിന് ശേഷം, കെ സുരേന്ദ്രന്റെ വിജയയാത്രയുടെ വീഡിയോകള്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എന്തായാലും അബ്ദുള്ളക്കുട്ടി കൊണ്ടുവരാന്‍ പോകുന്ന ട്വിസ്റ്റ് എന്താണെന്ന് കാത്തിരുന്ന് കാണാം...

സഞ്ജനയോ ഡിംപലോ പ്രശ്നക്കാരി; 'ഇക്ക നിന്നോളൂ... ഞാൻ ഇല്ല' കണ്ണീരുമായി സഞ്ജന ഫിറോസിനരികെസഞ്ജനയോ ഡിംപലോ പ്രശ്നക്കാരി; 'ഇക്ക നിന്നോളൂ... ഞാൻ ഇല്ല' കണ്ണീരുമായി സഞ്ജന ഫിറോസിനരികെ

ഡിംപലിന് അവകാശപ്പെട്ട പാൽ തന്നെ ആണോ? ബിഗ് ബോസ്സിൽ പുതിയ ഉൾപ്പിരിവുകൾ; ഭാഗ്യലക്ഷ്മിയും മജസിയുംഡിംപലിന് അവകാശപ്പെട്ട പാൽ തന്നെ ആണോ? ബിഗ് ബോസ്സിൽ പുതിയ ഉൾപ്പിരിവുകൾ; ഭാഗ്യലക്ഷ്മിയും മജസിയും

English summary
BJP Leader AP Abdullakutty's Facebook post became discussion on Social Media- It was just a question Mark!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X