• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അതെ... ഞാൻ കൂലിപ്പണിക്കാരന്റെ ഭാര്യയാണ്... വൈറലായി പെൺകുട്ടിയുടെ കുറിപ്പ്....

  • By Desk

കോഴിക്കോട്: നിനക്ക് വല്ല സർക്കാർ ജോലിക്കാരനെ വല്ലോം കെട്ടിക്കൂടായിരുന്നോ പെണ്ണെ...... ?എന്തിനാ ചുമ്മാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയത് എന്നൊക്കെ പറയുന്ന എന്റെ ചങ്ക് സുഹൃത്തുക്കൾ ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രകോപിച്ചത്...... സർക്കാർ ജോലിക്കാർ തന്നെ വേണമെന്ന് പറഞ്ഞു കാത്തു നിൽക്കുന്ന നിങ്ങളോടൊക്കെ ഒരു കൂലി പണിക്കാരനെ കെട്ടിയ എന്റെ ചില നല്ല നല്ല അനുഭവങ്ങൾ ഞാൻ ഇവിടെ പങ്ക് വയ്ക്കട്ടെ.. കാവ്യ ബാല എന്ന പെൺകുട്ടി ഫേസ്ബുക്കിൽ എഴുതിയ വരികളാണിത്.

ഫീലിംഗ് കൂലിപ്പണിക്കാരന്റെ കെട്ട്യോൾ ടാ.... എന്ന തലക്കെട്ടോടെയാണ് കാവ്യയുടെ കുറിപ്പ് തുടങ്ങുന്നത്. കൂലിപ്പണിക്കാരന്റെ ഭാര്യയെന്ന് വിളിച്ച് പരിഹസിച്ചവർക്കും സഹതപിച്ചവർക്കുമുള്ള മറുപടിയാണ് കാവ്യയുടെ കുറിപ്പ്.

ടിപ്സ്

ടിപ്സ്

എങ്ങനെ ഇത്തരം ജീവിതത്തോട് പൊരുത്തപ്പെടുന്നു എന്നുള്ളതിന്റെ ടിപ്സ് പറഞ്ഞു തരാം.

ടിപ് no:1എന്റെ അച്ഛൻ ഒരു സാധാരണക്കാരനായ പാവം ചുമട്ടു തൊഴിലാളി ആണ്

ടിപ്സ് no:2സാധരണ കുടുംബത്തിൽ ജനിച്ചത് കൊണ്ടായിരിക്കാം അച്ഛൻ വാങ്ങി തരുന്ന എന്തിലും ത്രിപ്ത ആയിരുന്നു.

ടിപ്സ് : 3 ജീവിതത്തിൽ സ്നേഹത്തിനായിരുന്നു ഞാൻ ഏറ്റവും വില കല്പിച്ചിരുന്നത്.(അമിതമായി ഉള്ള ആന്മാർതഥ കൊണ്ട് ഒരുപാട് പണി വാങ്ങിയിട്ടും ഉള്ള ആളാണുട്ടോ )

ടിപ്സ് no 4 എന്നും എപ്പോളും ഞാൻ ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല (ഉള്ളത് കൊണ്ട് ഫ്രീക് ആക്കി അങ്ങ് നടക്കും ).

 സന്തോഷം മാത്രം

സന്തോഷം മാത്രം

ഇനി കാര്യത്തിലേക്കു കടക്കാം സുഹൃത്തുക്കൾ കളിയാക്കും പോലെ വളരെ ചെറിയ പ്രായത്തിൽ വിവാഹിതരായവർ ആണ് ഞാനും എന്റെ കെട്ടിയോനും...പക്ഷെ ഇന്ന് വരെ ഒന്നിന്റെയും വിഷമം ഞാൻ അറിഞ്ഞിട്ടില്ല.... കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോളാ അറിയുന്നേ ഞാൻ ഒരു ഭാര്യ മാത്രമല്ല ഒരു അമ്മയും ആവാൻ പോവുക ആണെന്ന്...സന്തോഷത്തിനേക്കാൾ ഏറെ ടെൻഷനും ഉണ്ടായിരുന്നു...... മുമ്പിലേക്ക് ഉള്ള ചിലവിന്റെ കാര്യം ഓർത്തു... അന്ന് രാഹുൽ ഏട്ടൻ എന്നെ കെട്ടിപിടിച്ചു പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു നീ എന്തിനാ മീനു ഈ ടെൻഷൻ അടിക്കുന്നെ നിന്റെ രാഹുൽ ഏട്ടൻ ഇല്ലെന്ന്..... പിന്നീട് അങ്ങോട്ട്‌ പുതിയ ജീവിതത്തിലേക്കും പുതിയ പുതിയ അനുഭവങ്ങളേകും ഉള്ള നെട്ടോട്ടമായിരുന്നു.

സുഖമുള്ള കാത്തിരിപ്പ്

സുഖമുള്ള കാത്തിരിപ്പ്

എനിക്ക് നാലാം മാസം ഉള്ളപ്പോൾ എങ്ങാനുമാണ് രാഹുൽ ഏട്ടന്റെ സുഹൃത്തു മുഖേനെ ഇപ്പൊ ഉള്ള പണി ടീമിലേക്കു ഉള്ള ആഗമനം (തേപ്പിന്റെ പണി )രാവിലെ ഏഴ് മണി തൊട്ടു ഉച്ചയ്ക്ക് 2 മണിവരെ. നല്ല രസമാ ശെരിക്കും 11മണിന്റെ ചായ കുടിക്കുമ്പോ എന്നെ ഫോണിൽ വിളിച്ചു ചോദിക്കും ബെർതെ ഓരോ വിശേഷങ്ങൾ ആ ഫോൺ കോൾ ശെരിക്കും ഒരു ആശ്വാസമാണ്. എല്ലാ ടെൻഷനും ഇല്ലാതാകാൻ ഒരു ഒറ്റമൂലി.... ഏകദേശം 1മണി ആവുമ്പോളേക്കും ഞാനും അമ്മയും ചോറും കറിയും ഒക്കെ ഉണ്ടാക്കി വയ്കും ഞാൻ മാത്രം കഴിക്കൂല എന്റെ ഭക്ഷണ സമയം 2 15 ആണ്... ആ സമയ രാഹുൽ ഏട്ടൻ വരിക.

അമ്മയാകാൻ

അമ്മയാകാൻ

ഗർഭിണികളായ കുട്ടികൾ നേരത്തെ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു ഒരു വിധം അറിയുന്നവർ ഒക്കെ എന്നെ വഴക്ക് പറഞ്ഞ കാലം. സമയം ആയി കഴിഞ്ഞാൽ ആളുണ്ടാകും ഞങ്ങളുടെ പണ്ടത്തെ വണ്ടി പാഷൻ പ്ലസിന്റെ മുകളിൽ അങ്ങനെ വരുന്നു ആ വണ്ടി ഏകദേശം 100മീറ്റർ അകലെന്ന് വരുമ്പോൾ തന്നെ നമുക്ക് മനസിലാകും ആള് വരുന്നുണ്ടെന്നു അങ്ങനത്തെ ഒരു പ്രത്യേക സൗണ്ട് ആയിരുന്നു.... ആ ഒച്ച കേൾക്കുമ്പോൾ ഞാൻ പുറത്തിറങ്ങി നിന്നിട്ടുണ്ടാകും... വരുമ്പോൾ കയ്യിലേക്കാ നോക്ക കൊറേ ഐറ്റംസ് ഉണ്ടാകും അതിൽ. അത് മൊത്തം തിന്നാലും വിശപ്പ് മാറില്ലായിരുന്നു പാറു ഉള്ളിന്ന് എല്ലാം അടിച്ചു മാറ്റുന്നുണ്ടാകും ചിലപ്പോ എന്ന് പറഞ്ഞു ഞങ്ങൾ ചിരിക്കും.

 വിയർപ്പിന്റെ മണമുള്ള പൈസ

വിയർപ്പിന്റെ മണമുള്ള പൈസ

വന്നപാട് ബാക്കി പൈസ എന്റെ കയ്യിൽ തരും ആ പൈസയ്ക് രാഹുൽ ഏട്ടന്റെ വിയർപ്പിന്റെ മണം ആയിരുന്നു..... കയ്യിലും കാലിലുമൊക്കെ നിറയെ സിമെന്റ് പറ്റി നല്ല ചേലുള്ള കോലത്തിൽ നല്ല സ്നേഹ പ്രകടനം കുറച്ച് നേരത്തേക്ക്.... വീട്ടിൽ ഒച്ചയും അനക്കവും വരിക അപ്പോള....പ്രസവം അടുക്കാറായപ്പോൾ ആദ്യത്തെ ഉഷാറൊന്നും ഇല്ലാതായി കയ്യും കാലുമൊക്കെ നല്ല വേദന നിൽക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ...പക്ഷെ അപ്പോളൊക്കെ രാഹുൽ ഏട്ടന്റെ സാനിധ്യം എനിക്ക് നല്ല ആന്മ വിശ്വാസം തന്നിരുന്നു... ദിവസങ്ങൾ കഴിഞ്ഞു നാളെ ആണ് ആ ദിവസം പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ്‌ ആവാൻ പറഞ്ഞ ദിവസം. എന്നെക്കാൾ ടെൻഷൻ മൂപ്പർക്ക് ആയിരുന്നു പൈസയുടെ കാര്യത്തിൽ ടെൻഷൻ ഇല്ല. ഓരോ രണ്ടാഴ്ച കഴിഞ്ഞു ഡോക്ടർ നെ കാണുന്ന പൈസയും മരുന്നിന്റെ പൈസയും... പിന്നെ അല്ലറ ചില്ലറ ചിലവും കഴിച്ചാൽ ബാക്കി ഒക്കെ ഞങ്ങൾ സ്വരുക്കൂട്ടി വച്ചിരുന്നു...

സുഖപ്രസവം

സുഖപ്രസവം

ആശുപത്രിയിൽ എത്തി പിറ്റേന്ന് പുലർച്ചെ ചെറുതായി എന്തൊക്കയോ അസ്വസ്ഥത വന്നു തുടങ്ങി. വിവരം വാർഡ് സൂപ്രഡിനെ അറിയിച്ചപ്പോൾ dr വന്നു നോക്കി ഉടനെ തന്നെ ലേബർ റൂമിലേക്ക്‌ പോകാൻ പറഞ്ഞു. അങ്ങോട്ട്‌ പോവാൻ ഉള്ള തിരക്കിൽ വെള്ള ഉടുപ്പും മുണ്ടും മാറ്റുന്ന സമയം എന്റെ അമ്മേന്റെ വക ഒരു ആക്കി പറയലും '18)o വയസ്സിൽ ലേബർ റൂമിലെന്ന്' എനിക്ക് പ്രത്യേകിച്ച് ചിരി ഒന്നും വന്നില്ല അതിന്റെ ഉള്ളിൽ കയറിപ്പോ ശെരിക്കും പേടിച്ചു ഞാൻ എങ്ങനെ എങ്കിലും അതിന്റെ പുറത്ത് കടന്നാൽ മതിയെന്നായി ചെറിയ വേദന വന്നപ്പോൾ തന്നെ ഞാൻ ഡോക്ടറിന്റെ അടുത്ത് പോയി ചോദിച്ചേ എനിക്ക് അവസാനമായി എന്റെ ഹസ്ബന്റിനെ ഒന്ന് കാണിച്ചു തരുമോ എന്ന..... പക്ഷെ എന്റെ പ്രായത്തിനോടുള്ള വാത്സല്യം എല്ലാവരും എന്നോട് കാണിച്ചിരുന്നു... പ്രസവം സുഖമായി നടന്നു ആഗ്രഹിച്ച പോലെ പെൺ കുഞ്ഞു 3. 500 wait.ഒന്നിനും ഒരു കുറവുമില്ല.....ഇപ്പോളും അങ്ങനെ തന്നെ മോൾക്കോ എനിക്കോ ഒന്നിന്റെയും കുറവില്ല.

ഗുണപാഠം

ഗുണപാഠം

1 കൂലി പണിക്കാരന്റെ ഭാര്യ ആയതു കൊണ്ട് ഞാൻ ഗർഭിണി അവാണ്ടിരുന്നിട്ടില്ല

2 സുഖ പ്രസവം അവാണ്ടിരുന്നിട്ടില്ല

3. കുഞ്ഞിന് തൂക്ക കുറവില്ല

4.പട്ടിണി കിടന്നിട്ടില്ല

5. സ്നേഹവും സമാധാനവും ഉണ്ട്....

6 ഞാൻ പഴയതിനേക്കാൾ നന്നാവുക അല്ലാതെ മോശമായിട്ടില്ല. ജോലി കൂലി ആണെങ്കിലും സർക്കാർ ജോലി ആണെങ്കിലും സംഭവിക്കാൻ ഉള്ളത് സംഭവിക്കും (നല്ലത് ആണെങ്കിലും ചീത്ത ആണെങ്കിലും ) ജോലി നോക്കിയല്ല പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത് നമ്മുടെ ഇല്ലായിമയെ പോലും പ്രണയിക്കാനും സഹിക്കാനും ഉള്ള കഴിവുള്ള ആളിനെ ആണ്..... സുഖങ്ങൾ തേടി മാത്രം പോവുന്നത് കൊണ്ടാണ് ഈ കാലത്തു വിവാഹമോചനങ്ങൾ കൂടുന്നത്.....

സ്നേഹവും വിശ്വാസവും

സ്നേഹവും വിശ്വാസവും

എല്ലാ സൗഭാഗ്യങ്ങൾ ഉണ്ടെങ്കിൽ പോലും പങ്കാളി ഒരു പെണ്ണ് പിടിയാനോ മദ്യപാനിയോ ആണെങ്കിൽ തീർന്നില്ലേ കാര്യം, ??? എന്തും പരസ്പരം സഹിക്കാനും വിട്ടുകൊടുക്കാനും പങ്കിടാനും കഴിവുള്ള ഇണയെ തിരഞ്ഞെടുക്കു...അവിടെ ആണ് കാര്യം അല്ലാണ്ട് ജോലിയിലോ സമ്പത്തിലോ അല്ല.... പണവും പദവിയും നോക്കി സ്നേഹിക്കുവന്റെ കരണം നോക്കി അടിക്കാൻ കെല്പുണ്ടാവണം നമുക്ക്. നഗ്നനായി വന്ന നമ്മൾ തിരിച്ചു പോകുമ്പോൾ കൂടെ കൂട്ടുന്നത് ഒരു തുണ്ട് വെള്ള തുണി മാത്രം പിന്നെ എന്തിനീ സർക്കാർ ജോലി?ഉള്ള ജീവിതം കൂലി പണിക്കാരന്റെ കൂടെ ആണെങ്കിലും ഹാപ്പി.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
facebook post of kavya bala goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X