കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇക്കയുടെ കൈയ്യിൽ തന്നെ ആകും കൂടുതൽ ഉണ്ടാവുക'... മമ്മൂട്ടിയുടെ പോസ്റ്റിലെ കമന്റ്; സഹായാഭ്യർത്ഥനയ്ക്ക് പിറകെ

Google Oneindia Malayalam News

കൊച്ചി: കൊവിഡ് വ്യാപനം മൂലം സ്‌കൂളുകളും കോളേജുകളും എന്ന് തുറക്കുമെന്ന് ഒരു ഉറപ്പുമില്ല. ഈ അധ്യയന വര്‍ഷവും ഓണ്‍ലൈന്‍ അധ്യയനം തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ എത്രപേര്‍ക്ക് ഇത് സാധ്യമാകുമെന്നത് വലിയ ചോദ്യമാണ്. സ്മാര്‍ട്ട്‌ഫോണോ ലാപ്‌ടോപ്പോ ടിവിയോ ലഭ്യമല്ലാത്ത കുട്ടികളെ കുറിച്ചുള്ള വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.

ഈ സാഹചര്യത്തിലാണ് സിനിമ താരം മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഒരു പദ്ധതി ഒരുങ്ങിയത്. ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ ഇല്ലാത്തതുകൊണ്ട് പഠനം മുടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണിത്. ഇത് സംബന്ധിച്ച് മമ്മൂട്ടി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വൈറല്‍ ആണ്. അതിലെ ഒരു കമന്റും ഇപ്പോള്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നു. പരിശോധിക്കാം...

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

ഉപയോഗിക്കാത്ത സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറും

ഉപയോഗിക്കാത്ത സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറും

സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍,ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.- ഇതായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

 'ഇക്കയുടെ കൈയ്യില്‍ തന്നെ ആകും'

'ഇക്കയുടെ കൈയ്യില്‍ തന്നെ ആകും'

ഈ പോസ്റ്റിന് താഴെ ആയിരുന്നു ഒരാളുടെ കമന്റ്.
'ഇക്കാ, നമ്മുടെ വീട്ടിലൊക്കെ അത്യാവശ്യത്തിനേ ഉള്ളൂ. കേടു വന്നാല്‍ നന്നാക്കിയും തട്ടിയും ഒപ്പിച്ചുമൊക്കെയാണ് പോകുന്നത്.
ലോകത്ത് ഏത് ബ്രാന്‍ഡ് ഇലലക്ട്രോണിക് ഉപകരണങ്ങള്‍ ഇറങ്ങിയാലും അത് കൈക്കലാക്കുന്ന ആദ്യത്തെ പത്തു പേരില്‍ നിങ്ങള് ഉണ്ടാവുമെന്നൊക്കെയാണ് കേട്ടത്. അങ്ങനെയെങ്കില്‍ ഇപ്പറഞ്ഞത് കൂടുതതല്‍ ഉണ്ടാവുന്നത് ഇക്കയുടെ കൈയില്‍ തന്നെയാവും'

മമ്മൂട്ടിയുടെ ഗാഡ്ജറ്റ് ഭ്രമം

മമ്മൂട്ടിയുടെ ഗാഡ്ജറ്റ് ഭ്രമം

മമ്മൂട്ടിയുടെ ഗാഡ്ജറ്റ് പ്രണയം ഏറെ പ്രസിദ്ധമാണ്. വിപണിയില്‍ എത്തുന്ന പുത്തന്‍ ഗാഡ്ജറ്റുകള്‍ എത്രയും പെട്ടെന്ന് സ്വന്തമാക്കുന്നത് പലര്‍ക്കും ഒരു ഭ്രമമാണ്. മമ്മൂട്ടി ഇത്തരത്തില്‍ പലതും സ്വന്തമാക്കിയത് സംബന്ധിച്ച് വാര്‍ത്തകളും വരാറുണ്ട്. ഇത് മനസ്സില്‍ കണ്ടുകൊണ്ട് തന്നെ ആയിരിക്കും ആ കമന്റും പ്രത്യക്ഷപ്പെട്ടത്.

മമ്മൂക്ക ആദ്യം ചെയ്തിട്ടുണ്ടാകും

മമ്മൂക്ക ആദ്യം ചെയ്തിട്ടുണ്ടാകും

ഇത്തരം ഒരു സംരംഭത്തിന് മുന്നിട്ടറങ്ങുമ്പോള്‍ മമ്മൂട്ടി ആദ്യം ചെയ്തത് അത് തന്നെ ആയിരിക്കും എന്നാണ് ആരാധകരുടെ മറുപടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മമ്മൂട്ടി അത്രയേറെ ശ്രദ്ധ ചെലുത്തുന്ന ഒരാളാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. കൊട്ടിഘോഷിച്ചുകൊണ്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിക്കാറും ഇല്ല.

കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്‍

കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്‍

മമ്മൂട്ടി മുഖ്യ രക്ഷാധികാരി ആയിട്ടുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് 'വിദ്യാമൃതം' പദ്ധതി നടപ്പിലാക്കുന്നത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി. ഗോകുലം സ്പീഡ് ആന്റ് സേഫ് കൊറിയര്‍ സര്‍വ്വീസ് ആണ് കൊറിയര്‍ പാര്‍ട്ണര്‍മാര്‍.

എങ്ങനെ നല്‍കാം

എങ്ങനെ നല്‍കാം

സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്, ടാബ്ലെറ്റ് എന്നിവ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ഒരു കവറില്‍ ആക്കി അടുത്തുള്ള ഗോകുലം സ്പീഡ് ആന്റ് സേഫ് കൊറിയര്‍ ഓഫീസില്‍ എത്തിക്കാം. അതോടൊപ്പം ഒരു സത്യവാങ്മൂലവും നല്‍കണം. അങ്ങനെയെങ്കില്‍, സൗജന്യമായി ഇത് കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷനില്‍ എത്തിക്കപ്പെടും.

ഫാന്‍സും സ്വീകരിക്കും

ഫാന്‍സും സ്വീകരിക്കും

കൊറിയര്‍ ഓഫീസില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കാന്‍ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്തുണ്ട്. വിവരമറിയിച്ചാല്‍, ഇവര്‍ വീടുകളിലെത്തി സ്വീകരിച്ച് കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷനില്‍ എത്തിച്ചു കൊടുക്കും.

രസീത് സഹിതം

രസീത് സഹിതം

നിങ്ങള്‍ നല്‍കുന്ന ഉപകരണങ്ങള്‍ അത് അര്‍ഹതപ്പെട്ടവരില്‍ തന്നെ എത്തിച്ചേരും എന്ന് ഉറപ്പ് നല്‍കുന്നുണ്ട് കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്‍. സംഭാവനയായി ലഭിക്കുന്ന ഉപകരണങ്ങള്‍ക്ക് രസീത് നല്‍കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 ഇവരെ ബന്ധപ്പെടൂ

ഇവരെ ബന്ധപ്പെടൂ

വിദ്യാമൃതം പരിപാടിയുടെ ഭാഗമാകാനോ മറ്റ് വിവരങ്ങള്‍ അറിയാനോ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളും മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. അനൂപ്: 9961900522, അരുണ്‍: 7034634369, ഷാനവാസ്: 9447991144, വിനോദ്: 9446877131, അന്‍ഷാദ്: 8891155911, ഹമീദ്: 9946300800

സാരിയില്‍ തിളങ്ങി തപ്സീ പന്നു-പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Sreesanth act as a CBI officer in a Bollywood movie

English summary
Mammootty's Facebook post requests to donate smartphones and laptops not using now to help students. It's Vidyamrutham project by Share and Care Foundation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X